Times Kerala

 വാ​ട്‌​സാ​പ് കോ​ളി​നും ഇനി പി​ടി വീ​ഴും; ആപ്പ് കോ​ളു​ക​ൾ​ക്ക് കേന്ദ്രം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

 
 വാ​ട്‌​സാ​പ് കോ​ളി​നും ഇനി പി​ടി വീ​ഴും; ആപ്പ് കോ​ളു​ക​ൾ​ക്ക് കേന്ദ്രം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
 ന്യൂഡല്‍​ഹി: വാ​ട്‌​സാ​പ്,സി​ഗ്ന​ല്‍ തു​ട​ങ്ങി​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള കോ​ളു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് റിപ്പോർട്ട്. സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ വി​ളി​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണം എ​ന്ന​ വിഷയം കേന്ദ്രത്തിന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് ഇപ്പോൾ പുറത്ത് വരുന്ന റി​പ്പോ​ര്‍​ട്ടു​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച് ടെ​ലി​കോം വ​കു​പ്പ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റ​റ്റി​യു​ടെ (​ട്രാ​യി) അ​ഭി​പ്രാ​യം തേ​ടി. ഇന്‍റ​ര്‍​നെ​റ്റ് കോ​ളിം​ഗ് സൗ​ക​ര്യം ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ വ​രു​മാ​നം ന​ഷ്ട​പെ​ടു​ത്തു​മെ​ന്നും ഒ​രേ സേ​വ​ന​ത്തി​ന് ഒ​രേ ചാ​ര്‍​ജ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.ടെ​ലി​കോം ക​മ്പ​നി​ക​ളെ​പോ​ലെ ആ​പ്പു​ക​ള്‍​ക്കും സ​ര്‍വീസ് ലൈ​സ​ന്‍​സ് ഫീ,​ മ​റ്റ് ച​ട്ട​ങ്ങ​ള്‍ എ​ന്നി​വ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം. 2008ൽ ​ഇ​ന്‍റ​ർ​നെ​റ്റ് കോ​ളിം​ഗി​ന് നി​ശ്ചി​ത ചാ​ർ​ജ്(​ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ ചാ​ർ​ജ്) ട്രാ​യ് ശിപാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ത് ന​ട​പ്പാക്കി​യി​ല്ല. 2016-17 വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ ആ​വ​ശ്യം റെ​ഗു​ലേ​റ്റ​റും സ​ർ​ക്കാ​രും ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

Related Topics

Share this story