Times Kerala

 വെസ്‌റ്റേണ്‍ ഡിജിറ്റലിന്റെ ഷെയര്‍ യുവര്‍ മെമ്മറീസ് ഉല്‍സവകാല മല്‍സരങ്ങള്‍ക്കു തുടക്കമായി

 
 വെസ്‌റ്റേണ്‍ ഡിജിറ്റലിന്റെ ഷെയര്‍ യുവര്‍ മെമ്മറീസ് ഉല്‍സവകാല മല്‍സരങ്ങള്‍ക്കു തുടക്കമായി
 കൊച്ചി;  സാന്‍ഡിസ്‌ക്ക് ഉള്‍പ്പെടെ തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കായി വെസ്റ്റേണ്‍ ഡിജിറ്റല്‍ ആറു മാസത്തെ ഉല്‍സവകാല മല്‍സരമായ ഷെയര്‍ യുവര്‍ മെമ്മറീസിനു തുടക്കം കുറിച്ചു.  128 ജിബിക്കു മുകളിലുള്ള സാന്‍ഡിസ്‌ക്ക് ഉല്‍പന്നങ്ങള്‍, രണ്ടു ടിബിക്കു മുകളിലുള്ള വെസ്റ്റേണ്‍ ഡിജിറ്റല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ഓരോ ആഴ്ചയും തെരഞ്ഞെടുക്കുന്ന രണ്ടു വിജയികള്‍ക്ക് പതിനായിരം രൂപയുടെ വൗച്ചറുകള്‍ നല്‍കും. ഇവ എല്‍ജി ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. ഓരോ  ത്രൈമാസത്തിലും  ഓരോ വിജയിക്ക് 150 ഗ്രാം സ്വര്‍ണ ബാര്‍ നല്‍കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഉല്‍പന്നങ്ങളില്‍ വലിയ സ്റ്റിക്കറും സ്‌ക്രാച്ച് കോഡും ഉണ്ടാകും. ഇവയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു മല്‍സരത്തില്‍ പങ്കെടുക്കാം. ഇതിനു ശേഷം 30 മുതല്‍ 200 വരെ വാക്കുകളില്‍ ഹാപ്പി മെമ്മറി പങ്കുവെച്ചു എന്‍ട്രികള്‍ സമര്‍പ്പിക്കാം. സ്വതന്ത്ര ജൂറി ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉല്‍സവകാലത്ത് എന്നെന്നേക്കുമായുള്ള ഓര്‍മകള്‍ സൃഷ്ടിക്കാനും ചാനല്‍ പങ്കാളികള്‍ക്ക് വളര്‍ച്ച കൈവരിക്കാനും സഹായിക്കുന്നതാണ് ഷെയര്‍ യുവര്‍ മെമ്മറീസ് മല്‍സരമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ് ആന്റ് ടിഐഎ സീനിയര്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജഗന്നാഥന്‍ ചെല്ലയ്യ പറഞ്ഞു.

Related Topics

Share this story