Times Kerala

 എട്ട് ഡോളറിന് ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷന്‍ ; ഇന്ത്യയില്‍ ഒരുമാസത്തിനുള്ളിൽ: മസ്‌ക്

 
 എട്ട് ഡോളറിന് ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷന്‍ ; ഇന്ത്യയില്‍ ഒരുമാസത്തിനുള്ളിൽ: മസ്‌ക്
 ന്യൂഡല്‍ഹി: പ്രതിമാസം എട്ട് ഡോളര്‍ ചിലവ് വരുന്ന പുതിയ ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷന്‍ സംവിധാനം ഒരു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് കമ്പനിയുടെ പുതിയ മേധാവി ഇലോണ്‍ മസ്‌ക്.  ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജും മറ്റ് അധിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയാണ് ട്വിറ്റര്‍ ബ്ലൂ. നേരത്തെ സൗജന്യമായാണ് അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കിയിരുന്നത്.ആപ്പിള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കിടയില്‍ ഈ സംവിധാനം ഇതിനകം പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഈ സംവിധാനം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് 'ഒരു മാസത്തിനകം ഉണ്ടാകുമെന്ന് കരുതുന്നു' എന്നാണ് മസ്‌ക് മറുപടി നല്‍കിയത്.

Related Topics

Share this story