Times Kerala

 വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വര്‍ഷങ്ങളായി കാത്തിരുന്ന 'ആ' ഫീച്ചർ എത്തി

 
whatsapp
 വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നും ഐഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ചയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതൽ ഈ സംവിധാനം ബീറ്റയില്‍ പുറത്തിറങ്ങുമെന്നും.  എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്താൻ ഒരാഴ്ചയോളം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.‘മൂവ് ടു ഐഒഎസ്’ ആപ്പ് ഉപയോഗിച്ച് ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് ഡാറ്റ മൈഗ്രേറ്റ് ചെയ്യാൻ കഴിയുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ഈ ആപ്പ് ഉപയോഗിക്കാന്‍ ആൻഡ്രോയിഡ് ഉപയോക്താക്കൾ കുറഞ്ഞത് ആൻഡ്രോയിഡ് 5.0-ഉം അതിന് മുകളിലുള്ളതും ആയിരിക്കണം. ഐഒഎസ് ഉപയോക്താക്കൾ iOS 15.5-ഉം അതിനുമുകളിലും ഉള്ളവരായിരിക്കണം.

Related Topics

Share this story