Times Kerala

 ഒരേ വാട്സ്ആപ്പ് അക്കൗണ്ട് രണ്ട് ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാം; പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും

 
 ഒരേ വാട്സ്ആപ്പ് അക്കൗണ്ട് രണ്ട് ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാം; പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും
 രണ്ട് ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും. നിലവില്‍ ബീറ്റ ടെസ്റ്റ് ഫീച്ചര്‍ തെരഞ്ഞെടുത്തവര്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആന്‍ഡ്രോയിഡ് അതോറിറ്റി പറയുന്നതനുസരിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്‌ഫോണിലെ പ്രൈമറി വാട്‌സ്ആപ്പ് അക്കൗണ്ട് അവരുടെ സെക്കന്‍ഡറി ഡിവൈസുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി, സെക്കന്‍ഡറി ഡിവൈസുകളില്‍ പ്രത്യേക അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ സെക്കന്‍ഡറി ഡിവൈസില്‍ കാണിച്ചിരിക്കുന്ന ക്യുആര്‍ കോഡ് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയും. വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പോലെയാണ് ഇതും. തുടര്‍ന്ന് ലോഗിന്‍ ചെയ്ത ശേഷം ഫോണിലെ വാട്‌സ്ആപ്പിലുള്ള എല്ലാ ചാറ്റുകളും സെക്കന്‍ഡറി ഡിവൈസിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Related Topics

Share this story