Times Kerala

സാംസങ് PRISM ഇൻഡസ്ട്രി-അക്കാദമിയ പ്രോഗ്രാം പേറ്റന്‍റുകൾ ഫയൽ ചെയ്യാൻ വിദ്യാർത്ഥികളെ വിജയകരമായി പ്രേരിപ്പിച്ചു; ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നു 

 
സാംസങ് PRISM ഇൻഡസ്ട്രി-അക്കാദമിയ പ്രോഗ്രാം പേറ്റന്‍റുകൾ ഫയൽ ചെയ്യാൻ വിദ്യാർത്ഥികളെ വിജയകരമായി പ്രേരിപ്പിച്ചു; ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നു 
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, 2025-ഓടെ ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അതിന്‍റെ അതുല്യമായ വ്യവസായ-അക്കാദമിയ പ്രോഗ്രാമായ സാംസങ് PRISM (വിദ്യാർത്ഥി മനസ്സുകളെ സജ്ജമാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക) വിപുലീകരിക്കും. ഇന്ത്യൻ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെ ഊര്‍ജ്ജസ്ലമാക്കുകയും വിദ്യാർത്ഥികളെ വ്യവസായത്തിന് സജ്ജരാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ്, IoT തുടങ്ങിയ അത്യാധുനിക ഡൊമെയ്‌നുകളിൽ പേറ്റന്‍റ് ഫയൽ ചെയ്യുന്നതിനും സാങ്കേതിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പ്രോഗ്രാം വിജയിച്ചു. ഡിജിറ്റൽ ഇന്ത്യക്ക് ശക്തി പകരുക എന്ന സാംസങ്ങിന്‍റെ വീക്ഷണത്തെ അത് ശാക്തീകരിക്കുന്നു. 

സാംസങ് PRISM 2020 ലാണ് ആരംഭിച്ചത്, കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 4,500-ലധികം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും 1,000 പ്രൊഫസർമാരും ലൈവ് പ്രോജക്റ്റുകൾ വിജയകരമായി ഡെലിവര്‍ ചെയ്യുന്നതിനായി SRI-B എഞ്ചിനീയർമാരോടൊപ്പം വര്‍ക്ക് ചെയ്തു. ഈ സമയത്ത്, വിദ്യാർത്ഥി, പ്രൊഫസർ ടീമുകള്‍ SRI-B എഞ്ചിനീയർമാരോടൊപ്പം അനവധി പേറ്റന്‍റുകള്‍ ഫയൽ ചെയ്യുകയും നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രോഗ്രാമിന്‍റെ ഭാഗമായി, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളുമായും ഫാക്കൽറ്റികളുമായും സാംസങ് R&D ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ (SRI-B) സഹകരിക്കും, അവര്‍ക്ക് നാല് മുതല്‍ ആറ് മാസം കൊണ്ട് നിര്‍വ്വഹിക്കേണ്ട ഗവേഷണ, വികസന പ്രോജക്ടുകള്‍ (വർക്ക്‌ലെറ്റുകൾ) നൽകുകയും ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (വിഷൻ ടെക് ഉൾപ്പെടെ), മെഷീൻ ലേണിംഗ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് & കണക്റ്റഡ് ഡിവൈസസ്, 5G നെറ്റ്‌വർക്കുകൾ മുതലായ അത്യാധുനിക ടെക്നോളജി ഏരിയകളിലെ ലൈവ് R&D പ്രോജക്ടുകളിലാണ് വിദ്യാർത്ഥികളുടെയും പ്രൊഫസർമാരുടെയും ടീമുകൾ വര്‍ക്ക് ചെയ്യുക. വിദ്യാർത്ഥികൾക്കിടയിൽ വ്യവസായ ആവശ്യങ്ങൾ നിറവേറ്റുന്ന കഴിവുകൾ വികസിപ്പിക്കാന്‍ അത് സഹായിക്കുന്നു.

ഇന്ത്യാ ഗവൺമെന്‍റിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ന്‍റെ റാങ്കിംഗിൽ രാജ്യത്തുടനീളമുള്ള ഉയർന്ന സ്ഥാനമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളാണ് ഇതുവരെ പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ളത്.

"സാംസങ് PRISM പ്രോഗ്രാം, ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു ഇന്നൊവേഷന്‍ മനോഗതി വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ സംഭാവനയാണ്, ഞങ്ങളുടെ അക്കാദമിക്, എഞ്ചിനീയറിംഗ് വിദ്യാർത്ഥി സമൂഹത്തിന്‍റെ ശക്തി വിപുലമാക്കിയാണ് അത് സാധ്യമാക്കുക. സാംസങ്ങുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, യുവ വിദ്യാർത്ഥികൾക്ക് ഒരു R&D സെന്‍ററിന്‍റെ ലൈവ്  പ്രോജക്‌ടുകളിലേക്കാണ് എക്സ്പോഷർ ലഭിക്കുക, പ്രൊഫസർമാർക്ക് കൂടുതൽ പ്രായോഗിക വ്യവസായ അനുഭവം ലഭിക്കുകയും ചെയ്യുന്നു. ഇത് വിദ്യാർത്ഥികളെ വ്യവസായ-സജ്ജരാക്കുകയും ഡിജിറ്റൽ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ കാഴ്ച്ചപ്പാടിന് പിന്‍ബലമേകുകയും ചെയ്യുന്നു," ബാംഗ്ലൂരിലെ സാംസങ് R&D ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക് സ്ട്രാറ്റജി ഹെഡ് ശ്രീമനു പ്രസാദ് പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി, വിദ്യാർത്ഥി ടീമുകൾ പേറ്റന്‍റുകൾ ഫയൽ ചെയ്യുകയും അത്യാധുനിക ഡൊമെയ്‌നുകളിൽ സാങ്കേതിക പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഞങ്ങൾ ഇതിനകം മികച്ച ഫലങ്ങള്‍ കണ്ടുകഴിഞ്ഞു,” പ്രസാദ് തുടര്‍ന്നു പറഞ്ഞു.


PRISM പ്രോഗ്രാമിലൂടെ, ഇന്ത്യയിൽ ഭാവിയിലെ ഇന്നൊവേറ്റേഴ്സിന്‍റെ ഒരു വിദഗ്ധ തൊഴില്‍ഗണത്തെ വാര്‍ത്തെടുക്കാനാണ് സാംസങ് ശ്രമിക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും പ്രോജക്ട് പൂർത്തിയാക്കുമ്പോള്‍ SRI-B സർട്ടിഫിക്കറ്റുകൾ നൽകുന്നു, ഇതുവരെ 300-ലധികം ടീമുകൾക്ക് അവരുടെ മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിച്ചു, റിവാര്‍ഡുകള്‍ നൽകുകയും ചെയ്തു.

മൂന്ന് വിദ്യാർത്ഥികളും ഒരു പ്രൊഫസറും അടങ്ങുന്ന ടീമാണ് ഓരോ പ്രോജക്ടും ഏറ്റെടുക്കുന്നത്, SRI-B-യിൽ നിന്നുള്ള ഒരു ഉപദേഷ്ടാവ് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും പതിവായി റിവ്യൂകള്‍ നടത്തുകയും ചെയ്യുന്നു. ഓരോ എഞ്ചിനീയറിംഗ് കോളേജിലും പല ടീമുകൾ ഉണ്ടാകും, SRI-B ടെസ്റ്റ് നടത്തി അതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

സഹകരണ അന്തരീക്ഷം വളരെ സഹായകമായെന്ന് PRISM പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു. പ്രോഗ്രാമിലൂടെ, വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കാനും, വ്യവസായത്തിലെ വൻകിട കമ്പനികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നേടാനും അവർക്ക് കഴിഞ്ഞു. സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്താനും പ്രായോഗിക വ്യവസായ അനുഭവം നേടാനും പ്രോഗ്രാം അവരെ സഹായിച്ചതായി പ്രൊഫസർമാർ പറഞ്ഞു.

കൊറിയയ്ക്ക് പുറത്തുള്ള സാംസങ്ങിന്‍റെ ഏറ്റവും വലിയ R&D സ്ഥാപനമായ SRI-B ഊന്നല്‍ നല്‍കുന്നത് കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോള്‍, മൾട്ടിമീഡിയ (ക്യാമറ സൊല്യൂഷൻസ് ഉൾപ്പെടെ), AD ടെക്, ഡാറ്റ ഇന്‍റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, IoT എന്നിവയിലാണ്. പ്രൊഡക്ട് മാനേജ്‌മെന്‍റ്, UX ഡിസൈൻ തിങ്കിംഗ് എന്നിവയിലൂടെ COE-കളിൽ ഈ സെന്‍റര്‍ എൻഡ്-ടു-എൻഡ് വൈദഗ്ധ്യം വികസിപ്പിച്ചിട്ടുണ്ട്. മികച്ച ഉൾക്കാഴ്ചകൾ തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്ക് മൂല്യം ലഭ്യമാക്കി ഇന്ത്യൻ വിപണിയിൽ ആഗോള ഉൽപ്പന്ന വ്യതിയാനവും പരിഹാരങ്ങളും വികസിപ്പിക്കുക എന്നതാണ് R&D സെന്‍ററിന്‍റെ പ്രധാന ലക്ഷ്യം. ഇതുവരെ, R&D സെന്‍റര്‍ ഇന്ത്യയിൽ 3,500-ലധികം പേറ്റന്‍റുകളും, ആഗോളതലത്തിൽ 7,500-ലധികം പേറ്റന്‍റുകളും ഫയൽ ചെയ്തിട്ടുണ്ട്.
 

Related Topics

Share this story