Times Kerala

 POCO F4 5G ഒരു പവർഹൗസ് ചിപ്സെറ്റുമായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നു

 
 POCO F4 5G ഒരു പവർഹൗസ് ചിപ്സെറ്റുമായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നു

 POCO ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓൺലൈൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡ്, POCO F4 5G അവതരിപ്പിച്ചുച്ചുകൊണ്ട് F സീരീസിലെ അടുത്ത ഫോൺ ഇന്ന് പ്രഖ്യാപിച്ചു. ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന POCO F4 5G, സുസ്ഥിരമായ മികച്ച പ്രകടനത്തോടെ ഒരു മുൻനിര സ്മാർട്ട്‌ഫോണിന്റെ എല്ലാ ശക്തികളും വാഗ്ദാനം ചെയ്യുന്നു. Snapdragon® 870 പ്രൊസസർ, LPDDR5 റാം, UFS 3.1 സ്റ്റോറേജ്, അന്നിവയാൽ ശാക്തീകരിച്ച ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്®, OIS തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായ POCO F4 5G എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 “കിടപിടിക്കാനേതുമില്ലാത്ത, അവിശ്വസനീയമാംവിധം  വഴക്കമുള്ളതും ശക്തവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനായാണ് ഞങ്ങൾ POCO യിൽ പ്രവർത്തിക്കുന്നത്.  Snapdragon® 870 പ്രോസസർ, Dolby Vision™, Dolby Atmos OIS എന്നിവയ്‌ക്കൊപ്പം E4 AMOLED ഫ്ലാഗ്ഷിപ്പ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന ശക്തമായ ഒരു ഉൽപ്പന്ന നിർദ്ദേശത്തിന്റെ പിൻബലത്തിൽ, POCO F4 5G ഈ സെഗ്‌മെന്റിലെ നിലവിലെ പ്രതീക്ഷകളെ തകിടം മറിക്കുന്നു. POCO F4 5G അക്ഷരാർത്ഥത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ആണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു.”  ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ, പോക്കോ ഇന്ത്യയുടെ കൺട്രി ഹെഡ്, ഹിമാൻഷു  ടണ്ഡൻ പറഞ്ഞു,

എല്ലാ ശക്തികളോടും കൂടി അതിശക്തൻ
5G പിന്തുണയോടെ 7nm പ്രൊസസറിൽ നിർമ്മിച്ച Snapdragon® 870 മുൻനിര ചിപ്‌സെറ്റാണ് POCO F4 5G-ൽ സജ്ജീകരിച്ചിരിക്കുന്നത്. POCO F4 5G-യുടെ പ്രോസസ്സിംഗ് പവർ, ചുരുക്കിയ ആപ്പ് ലോഡിംഗ് സമയം, ഗ്രാഫിക് ഇന്റൻസീവ് ഗെയിമുകൾക്കുള്ള പിന്തുണ, വെബ് പേജുകൾ, ആപ്പുകൾ എന്നിവയിൽ സുഗമമായ സ്ക്രോളിംഗ് അനുഭവം എന്നിവ പ്രദാനം ചെയ്യുന്നു.  ലിക്വിഡ്‌കൂൾ ടെക്‌നോളജി 2.0-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ 3,112 എംഎം² സൂപ്പർ ബിഗ് വേപ്പർ ചേമ്പറും 7 ലെയർ ഹീറ്റ് ഡിസ്‌സിപ്പേഷൻ ഘടനയും ഉപയോഗിച്ച് ഉയർന്ന തലത്തിലുള്ള പ്രകടനം നിലനിർത്തുന്നു. POCO F4 5G-യുടെ മുൻനിര ലെവൽ LPDDR5 റാമും UFS 3.1 റോമും വേഗത്തിലുള്ള ഡാറ്റ ആക്‌സസ് പ്രവർത്തനക്ഷമമാക്കുന്നു, ഇത് ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾക്കിടയിൽ മൾട്ടിടാസ്‌ക്കിങ്ങിന്  മികച്ചതാണ്.

എവിടെയായിരുന്നാലും വിനോദത്തിനായി മുൻനിര 120Hz E4 AMOLED ഡിസ്‌പ്ലേ

ഒരു POCO OG ഡിസൈൻ ആഡംബരം  പ്രകടമാക്കിക്കൊണ്ട്, POCO F4 5G മികച്ച എർഗണോമിക്‌സ്, പ്രീമിയം ഗ്ലാസ് ഡിസൈനുമായി വരുന്നു. 7.7mm കനമുള്ള POCO ലൈനപ്പിലെ ഏറ്റവും കനം കുറഞ്ഞ മോഡലാണ് POCO F4 5G. 6.67" E4 AMOLED സ്‌ക്രീനും സൂക്ഷ്മമായ 2.76mm ഡോട്ട് ഡിസ്‌പ്ലേയും ഈ ഉപകരണത്തിന് ഉണ്ട്, ഇത് വില വിഭാഗത്തിലെ ഏറ്റവും ചെറിയവയിൽ ഒന്നാണ്. ഫ്ലാഗ്ഷിപ്പ്-ലെവൽ ഡിസ്‌പ്ലേയിൽ അഡാപ്റ്റീവ് 120Hz റിഫ്രഷ നിരക്കും കുറഞ്ഞ പ്രതികരണ ലേറ്റൻസിക്ക് 360 Hz വരെ ടച്ച് സാമ്പിൾ നിരക്കും ഉണ്ട്. 1,300 nits സ്‌ക്രീൻ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവyaal POCO F4 5G ഓരോ നിമിഷവും വിശദാംശങ്ങൾക്കും ദൃശ്യതീവ്രതക്കും അനുയോജ്യമായ മൂല്യങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നു.

കൂടാതെ, Dolby Vision-നുള്ള പിന്തുണയോടെ, മികച്ച വർണ്ണ ആഴവും ഉള്ളടക്കത്തിന്റെ ഉയർന്ന തെളിച്ചവും നൽകിക്കൊണ്ട് ഇത് സമ്പന്നമായ അനുഭവം കൂട്ടിച്ചേർക്കുന്നു. മൊത്തത്തിൽ, ആഴത്തിലുള്ള ഉപയോക്തൃ അനുഭവവും ഉയർന്ന-പ്രകടനക്ഷമതയുള്ള പ്രവർത്തനവും മുൻനിര സെഗ്‌മെന്റിൽ ഉടനീളം കരുത്ത് വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ ഉപകരണമാക്കി മാറ്റുന്നു.

നിങ്ങൾക്ക് ആവശ്യമുള്ള ക്രിയേറ്റേഴ്സ് സ്യൂട്ട്!
POCO F4 5G-യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ, ഡിവൈസിലെ 64 MP പ്രധാന ക്യാമറയിൽ, POCO-യിൽ ആദ്യമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) കൂട്ടിച്ചേർത്തിരിക്കുന്നു. ഇളക്കമ്മില്ലാത്ത സുസ്ഥിരമായ വീഡിയോകൾക്ക് പുറമേ, പകർത്തിയ നിമിഷങ്ങളുടെ മികച്ച ഡിജിറ്റൽ പകർപ്പുകൾക്കായി, കുറഞ്ഞ വെളിച്ചത്തിലും ഇത് വ്യക്തവും മൂർച്ചയുള്ളതുമായ ഫോട്ടോകൾ നൽകുന്നു. 64എംപി പ്രധാന ക്യാമറയ്‌ക്കൊപ്പം 119 ഡിഗ്രി എഫ്‌ഒവിയും 2എംപി മാക്രോ ക്യാമറയും ഉള്ള 8എംപി അൾട്രാ വൈഡ് സെൻസറും ഉണ്ട്. ഈ മൂവർ വ്യൂഹം മികച്ച വിശദാംശങ്ങൾ പോലും പിടിച്ചെടുക്കുന്നു. വിശദമായതും ഉജ്ജ്വലവുമായ സെൽഫികൾ പകർത്താൻ POCO F4 5G-ന് മുൻവശത്ത് 20MP സ്‌നാപ്പർ ഉണ്ട്.

POCO F4 5G 60FPS-ൽ 4K റെക്കോർഡിംഗ് പിന്തുണക്കുന്നു. വ്ലോഗ് മോഡ്, നൈറ്റ് മോഡ്, പനോരമ, ലോംഗ് എക്‌സ്‌പോഷർ, ടൈം ലാപ്‌സ്, സ്ലോ മോഷൻ എന്നിവയുൾപ്പെടെ രസകരവും സൗകര്യപ്രദവുമായ ടൺ കണക്കിന് ഫീച്ചറുകളോടെയാണ് സെറ്റപ്പ് വരുന്നത്. ആദ്യമായുള്ള പലതിൽ ഒന്നായി മാജിക് സൂം, സ്ലോ ഷട്ടർ, ടൈം ഫ്രീസ് എന്നിങ്ങനെയുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത മൂവി ഇഫക്‌റ്റുകളുടെ ഒരു ശേഖരവും POCO F4 5G അവതരിപ്പിക്കുന്നു.

നിങ്ങൾക്ക് ആവശ്യമുള്ള ദീർഘകാല ബാറ്ററി

POCO F4 5G 4,500mAh (ടൈപ്പ്) ബാറ്ററിയും 67W സോണിക് ചാർജിംഗുമായാണ് വരുന്നത്, 100% വരെ ചാർജ് ചെയ്യാൻ വെറും 37 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. (* സ്റ്റാൻഡേർഡ് ടെസ്റ്റ് സാഹചര്യങ്ങളിൽ). പൂർണ്ണമായി ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച്, ഇത് 11 മണിക്കൂർ വരെ ഗെയിമിംഗ്, 21 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 134 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് എന്നിവയ്‌ക്കൊപ്പം ദൈർഘ്യമുള്ള കരുത്ത് വാഗ്ദാനം ചെയ്യുന്നു. ഈ ഉപകരണം മിഡിൽ മിഡിൽ ടാബ് (എംഎംടി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഇത് വേഗത്തിലുള്ള ചാർജിംഗ് രീതിയാണ്, ഇത് മെച്ചപ്പെട്ട ചാർജിംഗ് വേഗതയ്‌ക്കും സ്ഥിരതക്കുമായി വൈദ്യുത പ്രവാഹങ്ങളെ രണ്ട് സ്‌പ്ലിറ്റ് ദിശകളാക്കി കടത്തിവിടുന്നു, ഉയർന്ന തലത്തിലുള്ള പ്രകടനം കൂടുതൽ നേരം നീണ്ടുനിൽക്കുകയും ചെയ്യുന്നു.

നെറ്റ്‌വർക്കും കണക്റ്റിവിറ്റിയും

POCO യുടെ 'ടെക്നോളജി ദാറ്റ് മാറ്റേർസ്' എന്ന തത്വശാസ്ത്രത്തിൽ മുന്നേറിക്കൊണ്ട്, POCO F4 5G, 10 5G ബാൻഡുകളുടെയും WiFi 6ന്റെയും NavIC സപ്പോർട്ടിന്റെയും പിന്തുണയുള്ള ഒരു ഫ്യൂച്ചർ-ഫോക്കസ്ഡ് സ്മാർട്ട്‌ഫോണാണ്.  ബ്ലൂടൂത്ത് 5.2, NFC എന്നിവയെ പിന്തുണയ്ക്കുന്ന ഈ ഡിവൈസ് എല്ലാ തലങ്ങളിലും വേഗതയേറിയ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

POCO F4 5G ഒരു IR ബ്ലാസ്റ്ററോടു കൂടിയാണ് വരുന്നത്, കൂടാതെ ഡിവൈസിനെ വെള്ളത്തുള്ളികളിൽ നിന്നും പൊടിയിൽനിന്നും പ്രതിരോധിക്കുന്ന IP53 പരിരക്ഷയുമുണ്ട്.

ലഭ്യത

POCO F4 5G നെബുല ഗ്രീൻ, നൈറ്റ് ബ്ലാക്ക്  എന്നീ രണ്ട് സ്റ്റെല്ലാർ നിറങ്ങളിലും - കൂടാതെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്: 6GB+128GB INR 27,999, 8GB+128GB INR 29,999, 12GB+256GB INR 33,999.

ആദ്യ വിൽപ്പന ദിന ഓഫറുകളുടെ ഭാഗമായി, ഉപഭോക്താക്കൾക്ക് 1,000 രൂപ തൽക്ഷണ കിഴിവും എസ്ബിഐ കാർഡ് ഉടമകൾക്ക് 3,000 രൂപയും കിഴിവും ലഭിക്കുന്നതിലൂടെ 6GB+128GB INR 23,999, 8GB+128GB INR 25,1299, 12GB+256GB INR 29,999 എന്നിങ്ങനെയാകും പ്രായോഗിക വില.

ജൂൺ 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട്ഫോൺ ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് POCO F4 5G-യിൽ 2 മാസത്തെ YouTube പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും. കൂടാതെ, ആദ്യ വിൽപ്പനയോടനുബന്ധിച്ച്, POCO F4 5G വാങ്ങുന്നവർക്ക് Disney+ Hotstar VIP പാക്കിന്റെ 1 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

Related Topics

Share this story