Times Kerala

 വണ്‍പ്ലസ് 10 ആര്‍ ഇന്ത്യയിൽ ഇന്ന് വില്‍പ്പന ആരംഭിക്കും 

 
 വണ്‍പ്ലസ് 10 ആര്‍ ഇന്ത്യയിൽ ഇന്ന് വില്‍പ്പന ആരംഭിക്കും 
 അടുത്തിടെയാണ് വണ്‍പ്ലസ് 10 ആര്‍ (OnePlus 10R) വണ്‍പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ ഇന്നു (മെയ് 4) മുതല്‍‍ ഫോൺ രാജ്യത്ത് വിൽപ്പന ആരംഭിക്കും. 150 വാട്സ് ഫാസ്റ്റ് ചാർജിംഗ് മീഡിയടെക് ഡൈമന്‍സിറ്റി 8100 ചിപ്‌സെറ്റ് തുടങ്ങിയ പ്രത്യേകതയുമായാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കഴിഞ്ഞ മാസം ചൈനയിൽ ഇറക്കിയ വൺപ്ലസ് എസിന്റെ ഇന്ത്യന്‍ റീബ്രാൻഡാണ് വണ്‍പ്ലസ് 10 ആര്‍. വണ്‍പ്ലസ് 10ആറിന്റെ ഇന്ത്യയിലെ വില 8ജിബി+128ജിബി പതിപ്പിന് 38,999 രൂപയും 12ജിബി+256ജിബി പതിപ്പിന് 42,999 രൂപയുമാണ്. സിയറ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വരുന്നത്. 150വാട്സ് ഫാസ്റ്റ് ചാർജിംഗ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള വണ്‍പ്ലസ് എൻഡ്യൂറൻസ് എഡിഷന്റെ വില 43,999 രൂപയാണ്. സിയറ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് ഈ വേരിയന്റ് വരുന്നത്. ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റുകൾ വഴി ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും, ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പന ആരംഭിക്കും.

Related Topics

Share this story