Times Kerala

 ടെക്നോയും സ്കൈസ്പോര്‍ട്ടും ചേര്‍ന്ന് ഡ്യൂട്ടി മൊബൈല്‍ പോവ കപ്പ് അവതരിപ്പിച്ചു

 
 ടെക്നോയും സ്കൈസ്പോര്‍ട്ടും ചേര്‍ന്ന് ഡ്യൂട്ടി മൊബൈല്‍ പോവ കപ്പ് അവതരിപ്പിച്ചു
 

കൊച്ചി:  ആഗോള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈലും ദക്ഷിണേഷ്യയിലെ മുന്‍നിര ഇസ്പോര്‍ട്ട്സ് ടൂര്‍ണമെന്‍റ് സംഘാടകരായ സ്കൈസ്പോര്‍ട്ട്സും സഹകരിച്ച് ഒരു വര്‍ഷം നീളുന്ന മൊബൈല്‍ ഗെയിമിങ് ടൂര്‍ണമെന്‍റ് അവതരിപ്പിച്ചു. ദി കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ ഇന്ത്യ പോവ  (പിഒവിഎ) കപ്പ് എന്ന പേരിലുള്ള  ടൂര്‍ണമെന്‍റ് 2023ൽ  മുഴുവന്‍ നീണ്ടു നിൽക്കും.

ടൂർണമെന്റിന്റെ ഒന്നാം സീസണിൽ  രാജ്യത്തെ മുന്‍നിര ടീമുകള്‍ പരസ്പരം മല്‍സരിക്കും.  ടൂര്‍ണമെന്‍റിലെ മല്‍സരങ്ങള്‍ വിവിധ ഭാഷകളിലായുള്ള സ്കൈസ്പോര്‍ട്ട്സിന്‍റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്യും.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവോടെ 50 കോടി പേര്‍ ഗെയിമിങിലേക്ക് എത്തിയതിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അര്‍ജീത് തലപാത്ര പറഞ്ഞു. ഇന്ത്യയിലെ ഗെയിമിങ് മേഖല 27 ശതമാനം വളര്‍ച്ചയോടെ 8.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ 396 ദശലക്ഷത്തിലേറെ ഗെയിമര്‍മാരാണ് ഉള്ളതെന്നും അവര്‍ ആഴ്ചയില്‍ ശരാശരി 14 മണിക്കൂര്‍ ഗെയിമിങിനായി ചെലവഴിക്കുന്നുണ്ടെന്നും ഇതേക്കുറിച്ചു സംസാരിക്കവ ജെറ്റ്സിന്തസിസ് സ്കൈസ്പോര്‍ട്ട്സ് സ്ഥാപകനും സിഇഒയുമായ ശിവ നന്ദി പറഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഇസ്പോര്‍ട്ട്സ് ടൂര്‍ണമെന്‍റായിരിക്കും ദി കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ പോവ (പിഒവിഎ) കപ്പ്.

Related Topics

Share this story