Times Kerala

കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകളുമായി ടെക്നോ സ്പാര്‍ക് 9 വിപണിയിലേക്ക്

 
  കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകളുമായി ടെക്നോ സ്പാര്‍ക് 9 വിപണിയിലേക്ക്
 

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ അതിന്‍റെ ഏറ്റവും ജനപ്രിയമായ സ്പാര്‍ക്ക് പരമ്പരയില്‍ പുതിയ ടെക്നോ സ്പാര്‍ക് 9 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ചു. മെമ്മറി ഫ്യൂഷന്‍ സംവിധാനത്തോടു കൂടിയ 11 ജിബി റാം, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്  എന്നിവയാണ് ടെക്നോ സ്പാര്‍ക് 9 -ന്‍റെ പ്രത്യകതകള്‍. ജൂലൈ 23 മുതല്‍ ആമസോണില്‍ ടെക്നോ സ്പാര്‍ക് 9-ന്‍റെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാകും. വില 4+64 ജിബി വേരിയന്‍റിന് 8499 രൂപയും 6+128 ജിബി വേരിയന്‍റിന് 9499 രൂപയും ആണ്.

ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുവാനാണ് ടെക്നോയില്‍ ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രാന്‍ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഞങ്ങളുടെ ജനപ്രിയ സ്പാര്‍ക് ശേഖരത്തില്‍  ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുകയാണ് സ്പാര്‍ക്ക് ടെക്നോ 9-ലൂടെ. പതിനൊന്ന് ജിബി റാമും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും നല്‍കി ഉപഭോക്താക്കളുടെ ബഹുമുഖ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ്  ടെക്നോ സ്പാര്‍ക്ക് 9 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ഡിസ്പ്ലേ, മികച്ച ക്യാമറ, ശക്തമായ പ്രോസസ്സര്‍ എന്നിങ്ങനെയുള്ള പുതുതലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സ്പാര്‍ക്ക് 9 ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഏറ്റവും മികച്ച വിലയിലാണ് ഇതു വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വേഗത്തിനായി 11 ജിബി റാം, സ്റ്റോറേജ് ശേഷിയില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന മെമ്മറി ഫ്യൂഷന്‍ സംവിധാനം, 128 ജിബി ആന്തരിക സ്റ്റേറേജ് (ഇത് 512 ജിബി വരെ വര്‍ധിപ്പിക്കാം), മികച്ച കാഴ്ചാനുഭവം നല്‍കുന്നതിനായി 6.6 ഇഞ്ച്  എച്ച്ഡി ഡിസ്പ്ളേ, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 89.3% സ്ക്രീന്‍-ടു-ബോഡി അനുപാതം, ശക്തമായ മീഡിയടെക് ഹെലിയോ ജി 37 പ്രോസസര്‍, എഐ സഹായത്തോടെയുള്ള 13 എംപി  ഡ്യുവല്‍ കാമറ, 8 എം പി സെല്‍ഫി കാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ടെക്നോ സ്പാര്‍ക് 9-ന്‍റെ സവിശേഷതകളാണ്.

ആകര്‍ഷക രൂപകല്‍പ്പനയുള്ള ഈ ഫോണ്‍ സ്കൈ മിറര്‍,  ഇന്‍ഫിനിറ്റി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്12 ഓപ്പറേറ്റിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 4ജി, 5ജി, ബ്ലൂടൂത്ത്,  വൈഫൈ 3.5 എംഎം ഇയര്‍ഫോണ്‍ തുടങ്ങി നിരവധി കണക്ടീവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. ഡിടിഎസ് സ്പീക്കര്‍, വൈവിധ്യമാര്‍ന്ന സൗണ്ട് സെറ്റിംഗ് സംവിധാനം തുടങ്ങയവയും സവിശേഷതകളാണ്. ത്രി ഇന്‍ വണ്‍ സിം സ്ളോട്ടോടെയാണ് സ്പാര്‍ക് 9 എത്തുന്നത്.

Related Topics

Share this story