Times Kerala

 DTH കണക്ഷനോടുകൂടിയോ അല്ലാതെയോ ലഭ്യമാക്കാമെന്ന ഓഫറുമായി Tata Play Binge ഒരു സ്റ്റാന്ഡലോണ് OTT യായി മാറുന്നു; പ്ലാനുകൾ ആരംഭിക്കുന്നത് വെറും 59 രൂപയ്ക്ക്

 
 DTH കണക്ഷനോടുകൂടിയോ അല്ലാതെയോ ലഭ്യമാക്കാമെന്ന ഓഫറുമായി Tata Play Binge ഒരു സ്റ്റാന്ഡലോണ് OTT യായി മാറുന്നു; പ്ലാനുകൾ ആരംഭിക്കുന്നത് വെറും 59 രൂപയ്ക്ക്
 

ഇന്ത്യയിലെ മുൻനിര കണ്ടന്‍റ് വിതരണ പ്ലാറ്റ്‌ഫോമായ ടാറ്റ പ്ലേ (മുമ്പ് ടാറ്റ സ്കൈ എന്നറിയപ്പെട്ടിരുന്നു), എല്ലാ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ഒരു മുൻകൂർ അപേക്ഷയോ DTH സബ്സ്ക്രിപ്ഷനോ ഇല്ലാതെ ലഭിക്കുന്ന Tata Play Binge OTT വിനോദ ആപ്ലിക്കേഷന്റെ വിപുലീകരണം പ്രഖ്യാപിച്ചു. Tata Play Binge, ഇന്ത്യയിലെ വിവിധ OTT പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഉള്ളടക്കം സംയോജിപ്പിച്ച് ഒരൊറ്റ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന ആപ്ലിക്കേഷനാണ്, വരിക്കാർക്ക് വരിക്കാർക്ക് സിനിമകൾ, ടിവി സീരീസ്, വെബ് ഒറിജിനൽ എന്നിവയുടെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നും 17 സ്ട്രീമിംഗ് ആപ്പുകളിൽ നിന്നുള്ള ലൈവ് സ്‌പോർട്‌സും ഒരു മേൽക്കൂരയ്ക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്നു. കണ്ടന്റ് കണ്ടെത്തൽ പ്രക്രിയ എളുപ്പമാക്കുന്നതിനും ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷനുകളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായുള്ള പ്രയത്നത്തിന്റെ ഭാരമായി  Tata Play Binge, ജനപ്രിയ ദേശീയ, അന്തർദേശീയ, പ്രാദേശിക ആപ്പുകളിലുടനീളം പ്രീമിയം ഉള്ളടക്കത്തിലേക്ക് പ്രതിമാസം 59 രൂപയ്ക്ക് മുതൽ സബ്സ്ക്രൈബ് ചെയ്ത പ്ലാന്‍ അനുസരിച്ച് ആക്‌സസ് നൽകിക്കൊണ്ടുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നു. വരും മാസങ്ങളിൽ എട്ട് ആപ്പുകൾ കൂടി ചേർക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ പ്ലാറ്റ്ഫോം ഉടൻ തന്നെ 25 ആപ്പുകൾക്ക് ആതിഥേയത്വം വഹിക്കും.

ഏറ്റവും പുതിയ Tata Play Binge 12 ഭാഷകളിലുള്ള കണ്ടന്റ് Disney+Hotstar, ZEE5, Voot Select, SonyLIV, MX Player, hoichoi, Namma flix, Chaupal, Planet Marathi, Sun NXT, Voot Kids, Eros Now, Hungama Play, ShemarooMe, EPICON, DocuBay & Curiosity Stream തുടങ്ങിയ ജനപ്രിയ OTT ആപ്പുകളിൽ നിന്ന് വാഗ്ദാനം ചെയ്യുന്നു. ഉടനെയുള്ള കൂട്ടിച്ചേർക്കലിൽ Apple TV+, Lionsgate Play, Travelxp, Shorts TV, Reeldrama, Manorama Max, Tarang Plus, Koode എന്നിവയും മറ്റും ഉൾപ്പെടുന്നു. ടാറ്റ പ്ലേ ഡിടിഎച്ച് വരിക്കാർക്കായി

നെറ്റ്ഫ്ലിക്സ് കോംബോ പ്ലാനുകൾ ലഭ്യമാണ്, കൂടാതെ ആമസോൺ പ്രൈം വീഡിയോ Bingeയിൽ ഒരു ആഡ്-ഓൺ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ആക്‌സസ് ചെയ്യാൻ കഴിയും.

“ഇന്ന് ഇന്ത്യയിൽ, ഏകദേശം 70ൽ അധികം OTT സർവീസുകൾ 450 ദശലക്ഷം+ ഉപഭോക്താക്കളിലേക്ക്  എത്തുന്നത് വെറും 90 ദശലക്ഷം പെയ്ഡ് വരിക്കാരുടെ മാത്രം പിൻബലത്തിലാണ്. ഓരോ ഉപഭോക്താവും ഒന്നിലധികം OTT സേവനങ്ങൾ സബ്‌സ്‌ക്രൈബുചെയ്യേണ്ടതിനാൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. OTT സബ്‌സ്‌ക്രിപ്‌ഷൻ വളർച്ചയിലെ ഏറ്റവും വലിയ തടസ്സങ്ങൾ പ്രവേശനക്ഷമത, ലഭ്യത, താങ്ങാനാവാത്ത വരിസംഖ്യ എന്നിവയാണ്. ഞങ്ങളുടെ സംയോജിത OTT പ്ലാറ്റ്‌ഫോം Binge യിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. 17 OTT ദാതാക്കളിൽ നിന്നുള്ള കണ്ടന്റ് + ഗെയിമിംഗ് എല്ലാ സബ്‌സ്‌ക്രൈബർമാർക്കും ഇന്ന് ലഭ്യമാണ്, ഇത് ഒരു ഏകീകൃത ഇന്റർഫേസിലൂടെ ഒരു മാസം 59 രൂപ മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജിലൂടെ ആക്‌സസ് ചെയ്യാം. Tata Play Binge ഉപഭോക്താക്കൾക്ക് വിനോദം എളുപ്പമാക്കുമ്പോൾ തന്നെ, ഞങ്ങളുടെ OTT പങ്കാളികൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഫൂട്പ്രിന്റുകൾ വർദ്ധിപ്പിക്കുക്കയും ചെയ്യുന്നുന്നു.” ടാറ്റ പ്ലേ എംഡിയും സിഇഒയുമായ ഹരിത് നാഗ്പാൽ വിശദീകരിച്ചു.

Tata Play Binge അവതരിപ്പിക്കുന്ന ഫ്രീമിയം മോഡലില്‍ ആർക്കും Binge ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും പാര്‍ട്ണര്‍ OTT ആപ്പുകളിലുടനീളമുള്ള സൗജന്യ ഉള്ളടക്കം കാണാനും ബ്രൗസ് ചെയ്യാനും കഴിയും; കൂടാതെ പ്രതിമാസം ₹59 മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ തിരഞ്ഞെടുത്ത് പേവാളുകൾക്ക് പിന്നിലെ പ്രീമിയം ഉള്ളടക്കം കാണാനും കഴിയും. ഒരൊറ്റ സബ്‌സ്‌ക്രിപ്‌ഷനിലൂടെ 2+ ഉപകരണങ്ങളിൽ ഒരേസമയം കാണുവാനാകും. ഉപഭോക്താക്കൾക്ക് വ്യക്തിഗത അനുഭവങ്ങൾ സൃഷ്‌ടിക്കുന്നതിനായി ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യുന്ന സമയം കുറയ്ക്കുന്ന, ‘Universal Search’, ‘Language Preference’ ‘Create Your Own Binge List’ എന്നിവ പോലുള്ള ഓപ്ഷനുകൾ ആപ്പിന്റെ പ്രധാന സവിശേഷതകളാണ്.

വിനോദം കൂടുതൽ ജിംഗലാലാല ആക്കുന്നതിനായി, ക്യാമ്പയിനുകളിലൂടെ ടാറ്റ പ്ലേ ബിംഗിന്റെ അന്ത:സ്സത്ത കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി നിത്യജീവിതത്തിൽ നമ്മളോരോരുത്തർക്കും പരിചിതരായ നിരവധി കഥാപാത്രങ്ങൾക്ക് സ്ക്രീനിൽ ജീവൻ നൽകിയ അനുഗ്രഹീത അഭിനേതാക്കളായ കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, ആർ. മാധവൻ, പ്രിയാമണി എന്നിവരുമായി ടാറ്റ പ്ലേ അതിന്റെ ബന്ധം തുടരുന്നു. ഒന്നിലധികം ടച്ച് പോയിന്റുകൾ ഉൾക്കൊള്ളുന്ന ടാറ്റ പ്ലേ ബിംഗിന്റെ മാർക്കറ്റിംഗ് ക്യാമ്പയ്‌ൻ ഈ ഉത്സവ സീസണിൽ രാജ്യത്തുടനീളം സാധ്യതയുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നു.

“വിനോദലോകം വികസിക്കുക്കയാണ്, അതുപോലെ തന്നെ നമ്മുടെ കാഴ്ചക്കാരുടെ അഭിരുചികളും കണ്ടന്റ് മുൻഗണനകളും. എന്നിരുന്നാലും, ഈ കണ്ടന്റ് കണ്ടെത്തുന്നതും നിരവധി OTT പ്ലാറ്റ്‌ഫോമുകൾ നിലനിർത്തുന്നതും വളരെയേറേ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ടാറ്റ പ്ലേ ബിംഗെ, ഒരു അഗ്രഗേറ്റർ എന്ന നിലയിൽ, ഇത് തടസ്സരഹിതവും വളരെ എളുപ്പമുൾലതുമാക്കി മാറ്റുകയാണ്.എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ഒരേ മേൽക്കൂരയിൽ പ്രവേശനം നൽകുന്നത് അതിശയകരമാണ്! ടാറ്റ പ്ലേയാണ് ഈ വിപ്ലവത്തിന്റെ തുടക്കക്കാരൻ, അതിന്റെ ഭാഗമാകുന്നതില്‍ ഞാൻ ആവേശഭരിതനാണ്.” ആർ. മാധവൻ അഭിപ്രായപ്പെട്ടു

“എല്ലാവരും ഇപ്പോൾ കണ്ടന്റിനോട് പ്രതികരിക്കുന്ന രീതിഉകളും പ്രാദേശിക കണ്ടന്റുകളുടെ ജനപ്രീതിയും വിലമതിപ്പും എങ്ങനെ പുതിയ അവസരങ്ങൾ സൃഷ്ടിച്ചുവെന്നതും നിരീക്ഷിക്കുന്നത് അതിശയകരമാണ്. ഒരു അഭിനേതാവെന്ന നിലയിൽ, വിനോദത്തിന്റെ വികാസത്തിന്റെ അടുത്ത ഘട്ടത്തിൽ പങ്കാളിയാകുന്നതിൽ ഞാൻ ആവേശത്തിലാണ്. Tata Play Binge യിലൂടെ ഉള്ളടക്കത്തിന്റെ പ്രവേശനക്ഷമത, ലഭ്യത, താങ്ങാനാവുന്ന വില (accessibility, availability and affordability) എന്നിവ വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു, ഇത് പല തലങ്ങളിലും ഞങ്ങൾക്ക് സന്തോഷകരമാണ്. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്ക് കണ്ടന്റിന്റെയും ഗെയിമിംഗിന്റെയും രൂപത്തിൽ വിനോദം നൽകുന്നതുകൊണ്ടുതന്നെ ഈ പ്ലാറ്റ്ഫോം ഒരു ഓൾറൗണ്ടറാണ്. അഭിനേത്രി പ്രിയാമണി പറഞ്ഞവസാനിപ്പിച്ചു.

ഏത് ബജറ്റിലും ഏത് സ്‌ക്രീനിലും എപ്പോൾ വേണമെങ്കിലും എവിടെയും വിനോദം നൽകുകയെന്ന ദൗത്യത്തിൽ വേരൂന്നിയ Tata Play Binge യിലൂടെ ഉപഭോക്താക്കൾക്കായി വ്യക്തിഗതമാക്കിയ വിവിധ OTT ഉള്ളടക്കങ്ങളിലേക്ക് എളുപ്പവും ലളിതവുമായ ആക്‌സസ് നൽകുന്നു. DTH കണക്ഷൻ ആവശ്യമില്ലാത്ത പുതിയTata Play Binge അനുഭവിക്കാൻ, ഇപ്പോൾ ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ www.TataPlayBinge.com-ൽ ലോഗിൻ ചെയ്യുക.

Related Topics

Share this story