Times Kerala

 സാംസംഗിന്റെ 'സ്റ്റുഡന്റ് അഡ്വാന്റജ് പ്രോഗ്രാം' 2022 ഗാലക്സി ബുക്ക്, ടാബ്, സ്മാർട്ട് ഫോൺ, സ്മാർട്ട് മോണിട്ടർ ഇവയ്ക്ക് അഭൂതപൂർവമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു

 
സാംസംഗിന്റെ 'സ്റ്റുഡന്റ് അഡ്വാന്റജ് പ്രോഗ്രാം' 2022 ഗാലക്സി ബുക്ക്, ടാബ്, സ്മാർട്ട് ഫോൺ, സ്മാർട്ട് മോണിട്ടർ ഇവയ്ക്ക് അഭൂതപൂർവമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു
 

സാംസംഗ്, ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡ്, സാംസംഗിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ സാംസംഗ് ഷോപ്പിലും സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും സ്റ്റുഡന്റ് അഡ്വാന്റജ് പ്രോഗ്രാമിനു കീഴിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കി വേണ്ടി മാത്രമായി ആകർഷകമായ ഡീലുകളും പ്രത്യേക വിലകളും വാഗ്ദാനം ചെയ്യുന്നു.

ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത് വിദ്യാർത്ഥികളുടെ ദൈനംദിന ഉപയോഗത്തിനു വേണ്ടി അത്യാധുനിക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് അവരെ ശാക്തീകരിക്കുന്നതിനും ഇന്ത്യയിലെ യുവാക്കൾക്കു വേണ്ടി ഡിജിറ്റൽ പഠനം കൂടുതൽ താങ്ങാവുന്നതും കടന്നുചല്ലാൻ കഴിയുന്നതുമാക്കുന്നതിനും വേണ്ടിയാണ്. വാങ്ങൽ മുതൽ പിന്തുണ വരെ അത് എൻഡ്-ടു-എൻഡ് സേവനങ്ങൾ ലഭ്യമാക്കും ഒപ്പം വാങ്ങൽ പ്രക്രിയ വിദ്യാർത്ഥികൾക്ക് തടസ്സരഹിതവും താങ്ങാൻ കഴിയുന്നതും സൌകര്യപ്രദവുമാക്കും, അങ്ങനെ 'പവറിംഗ് ഡിജിറ്റൽ ഇൻഡ്യ' എന്ന സാംസംഗിന്റെ കാഴ്ചപ്പാട് കരുത്തുറ്റതാക്കും. .

"സ്റ്റുഡന്റ് അഡ്വാന്റജ് പ്രോഗ്രാം മുഖേന, പവറിംഗ് ഡിജിറ്റൽ ഇൻഡ്യ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി രാജ്യത്തുടനീളമുള്ള യുവ വിദ്യാർത്ഥികൾക്ക് പ്രീമിയം സാങ്കേതികവിദ്യ കൈവരിക്കാൻ കഴിയുന്നതാക്കാനും അവരുടെ വിദ്യാഭ്യാസ യാത്രയിൽ അവരെ പിന്തുണയ്ക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഉല്പന്നങ്ങളുടെ വിപുലമായ ഒരു നിര പ്രത്യേക വിലയ്ക്ക് ലഭ്യമാക്കുക എന്നത് അടങ്ങുന്നതാണ് ഈ പ്രോഗ്രാം, ഇതിലൂടെ താങ്ങാവുന്ന ചെലവിൽ ഡജിറ്റൽ പഠനം പ്രാപ്തമാക്കുകയും യുവാക്കൾക്കു വേണ്ടി സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശ്യത മെച്ചപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം," സുമീത് വാലിയ, സീനിയർ ഡയറക്ടർ, സാംസംഗ് ഇൻഡ്യ പറഞ്ഞു.  

ഈ പ്രോഗ്രാമിനു കീഴിൽ, ഗാലക്സി S20 FE യും ഗാലക്സി S21 FE യും ഉൾപ്പെടെയുള്ള സാംസംഗിന്റെ സ്മാർട്ട്ഫോണുകൾ, INR 10,000 ൽ അധികമുള്ള ഗാലക്സി A സീരീസ് സ്മാർട്ട്ഫോണുകൾ കൂടാതെ ഗാലക്സി ടാബ് A സീരീസും ഗാലക്സി ടാബ് S സീരീസും 5% വിലക്കുറവിന് ലഭ്യമാകും. വിദ്യാർത്ഥികൾക്ക് സാംസംഗ് വെറബൾസിന്മേലും ലാപ്ടോപിനും 10% ഇളവ് ലഭിക്കും അതേസമയം സാംസംഗ് മോണിട്ടറുകൾ 8% വരെ ഇളവിന് ലഭ്യമാകും.   

സാംസംഗ് ഗാലക്സി S22 അൾട്രാ വാങ്ങുന്പോൾ, 5% ഇളവിനു പുറമേ വരെയുള്ള അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ INR 5,000 ന്റെ ക്യാഷ്ബാക്ക് (എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ അല്ലെങ്കിൽ സാംസംഗ് ഫൈനാൻസ്+)  അല്ലെങ്കിൽ സീറോ ഡൌൺപേമന്റിനൊപ്പം 24 മാസത്തെ പലിശ രഹിത EMI യ്ക്കു പുറമേ INR 2,999 ന് സാംസംഗ് ഗാലക്സി വാച്ച് 4 നേടാനും വിദ്യാർത്ഥികൾക്കു കഴിയും.    

സാംസംഗ് ഗാലക്സി S22 യും ഗാലക്സി S22+ യും വാങ്ങുന്പോൾ, 5% ഇളവിനു പുറമേ വരെയുള്ള അപ്ഗ്രേഡ് ബോണസ് അല്ലെങ്കിൽ INR 5,000 ന്റെ ക്യാഷ്ബാക്ക് (എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ അല്ലെങ്കിൽ സാംസംഗ് ഫൈനാൻസ്+)  അല്ലെങ്കിൽ സീറോ ഡൌൺപേമന്റിനൊപ്പം 24 മാസത്തെ പലിശ രഹിത EMI യ്ക്കു പുറമേ INR 2,999 ന് സാംസംഗ് ഗാലക്സി ബഡ്സ് 2 നേടാനും വിദ്യാർത്ഥികൾക്കു കഴിയും. സാംസംഗ് ഗാലക്സി A53 5G യ്ക്കും  ഗാലക്സി A33 5G യ്ക്കും വിദ്യാർത്ഥികൾക്ക് INR 3,000 ന്റെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നേടാനും സാധിക്കും.

വിദ്യാർത്ഥികൾക്ക് ഈ ഓഫറുകൾ  സാംസംഗ് സ്റ്റുഡന്റ് അഡ്വാന്റജ് മൈക്രോസൈറ്റ്  (https://www.samsung.com/in/microsite/student-advantage/) വഴി അല്ലെങ്കിൽ സമീപത്തുള്ള സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോർ സന്ദർശിച്ച് പ്രയോജനപ്പെടുത്താൻ കഴിയും ഇവിടെ  സ്റ്റോർ ലൊക്കേറ്റർ ഉപയോഗിച്ച് അവ കണ്ടെത്താനും കഴിയും. വിദ്യാർത്ഥികൾക്ക് ജെനുവിൻ സാംസംഗ് ഉല്പന്നങ്ങൾ നേരിട്ട് കൈവരിക്കാൻ കഴിയും, അനായാസ എക്സ്ചേഞ്ച് ആനുകൂല്യത്തിനൊപ്പം അനായാസ പലിശ രഹിത EMIs വഴി പണം നൽകാനുള്ള ഓപ്ഷനുമുണ്ട്.

സ്റ്റുഡന്റ് അഡ്വാന്റജ് പ്രോഗ്രാം ഓഫറുകൾ

ഉല്പന്നം

കൺസ്യൂമർ/സ്റ്റുഡന്റ് ഓഫർ

പ്രമുഖ മോഡലുകൾ

സ്മാർട്ട്ഫോൺ

ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകളിന്മേലും   INR 10000 ൽ അധികമുള്ള ഗാലക്സി സീരീസിന്മേലും 5% ഇളവ്

ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുന്നവ ഗാലക്സി S22 അൾട്രാ, S22+ & S22, ഗാലക്സി S20 FE കൂടാതെ ഗാലക്സി S21 FE,

A സീരീസിൽ ഉൾപ്പെടുന്നവ A73 5G, A53 5G , A33 5G, A23 & A13

M സീരീസിൽ ഉൾപ്പെടുന്നവ ഗാലക്സി M53 5G, ഗാലക്സി M33 5G, ഗാലക്സിM32.

ലാപ്ടോപ്

10% ഇളവ്

ഗാലക്സി ബുക്ക് ഗോ, ഗാലക്സി ബുക്ക്2, ഗാലക്സി ബുക്ക്2 360, ഗാലക്സി ബുക്ക്2 പ്രൊ, ഗാലക്സി ബുക്ക്2 പ്രൊ 360

ടാബ്ലറ്റ്

5% ഇളവ്

ഗാലക്സി ടാബ് S8, ഗാലക്സി ടാബ് A8

മോണിട്ടർ

5% ഇളവ്

ഒഡീസ്സി ഗെയ്മിംഗ് മോണിട്ടർ - G5 സീരീസ്, G7 സീരീസ്, G9 സീരീസ്, കർവ്ഡ് FHD മോണിട്ടർ- CF39 സീരീസ്

വെറബൾസ്

10% ഇളവ്

വാച്ച്4, ബഡ്സ് പ്രൊ

Related Topics

Share this story