Times Kerala

 സാംസങ് Galaxy A73 5G ഇന്ത്യയിൽ അവതരിപ്പിച്ചു; 8GB+128GB വേരിയന്റിന് 41999 രൂപയും 8GB+256GB വേരിയന്റിന് 44999 രൂപയുമാണ് വില.

 
 സാംസങ് Galaxy A73 5G ഇന്ത്യയിൽ അവതരിപ്പിച്ചു; 8GB+128GB വേരിയന്റിന് 41999 രൂപയും 8GB+256GB വേരിയന്റിന് 44999 രൂപയുമാണ് വില.
 

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, Galaxy A73 5G പുറത്തിറക്കി. 120Hz റിഫ്രഷ് നിരക്ക് ഉള്ള സൂപ്പർ AMOLED+ ഡിസ്‌പ്ലേ, 108എംപി ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ക്യാമറ, IP67 റേറ്റിംഗ് എന്നിവയുൾപ്പെടെ പ്രീമിയം സവിശേഷതകളുമായാണ് മുൻനിര ഫോണായ Galaxy A73 5G വരുന്നത്.

Galaxy A73 5G 8GB+128GB വേരിയന്റിന് 41999 രൂപയും 8GB+256GB വേരിയന്റിന് 44999 രൂപയുമാണ് വില.

Galaxy A73 5G മുൻകൂട്ടി റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വെറും 499 രൂപയ്ക്ക് 6990 രൂപ വിലയുള്ള ഗാലക്സി ബഡ്സ് ലൈവ് (Galaxy Buds Live) സ്വന്തമാക്കാം. ഒരു പ്രത്യേക ആമുഖ ഓഫറായി Samsung Finance+, ഐസിഐസിഐ ബാങ്ക് കാർഡുകൾ അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ്ങിന്റെ സ്വന്തം ലൈവ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സാംസങ് ലൈവിൽ Galaxy A73 5G-യ്‌ക്കായി ഒരു എക്‌സ്‌ക്ലൂസീവ് സെയിൽ ഇവന്റ് സാംസങ് നടത്തും. ഉപഭോക്താക്കൾക്ക് 2022 ഏപ്രിൽ 8-ന് വൈകുന്നേരം 6 മണിക്ക് Samsung.com-ലെ തത്സമയ ഇവന്റിൽ പങ്കെടുക്കാനും Galaxy A73 5G വാങ്ങുമ്പോൾ അധിക ആനുകൂല്യങ്ങൾ നേടാനും കഴിയും.

Galaxy A73 5G വലിയ 6.7-ഇഞ്ച് FHD+, സുഗമമായ സ്‌ക്രോളിങ്ങിന് വേണ്ടി 120Hz റിഫ്രഷ് നിരക്ക് എന്നിവയുള്ളതാണ്. ഒഐഎസ് ഉള്ള സ്മാർട്ട്‌ഫോണിന്റെ 108എംപി ക്യാമറ, മങ്ങലില്ലാതെ ചെറിയ വിശദാംശങ്ങൾ പകർത്താൻ നിങ്ങളെ അനുവദിക്കുന്നു. Galaxy A73 5G, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP67 സർട്ടിഫിക്കേഷനും ഡിസ്പ്ലേയിൽ കോർണിംഗ് ഗോറില്ല ഗ്ലാസ്സ് 5 പരിരക്ഷയും ഉള്ളതാണ്. ഇത് കൂടുതൽ കടുപ്പമുള്ളതും പോറലുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതുമാണ്. Galaxy A73 5G സാംസങ്ങിന്റെ ഡിഫൻസ്-ഗ്രേഡ് സുരക്ഷാ പ്ലാറ്റ്‌ഫോമായ നോക്‌സ് (Knox) ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നു. അത് നിങ്ങളുടെ സ്വകാര്യ ഡാറ്റ തത്സമയം സംരക്ഷിക്കുന്നു.

സാംസങ് അടുത്തിടെ സ്റ്റൈലിഷും ഈടുനിൽക്കുന്ന ഡിസൈനുകളും പുതുമയുള്ള പുതിയ നിറങ്ങളും മുൻനിര ഫീച്ചറുകളുമുള്ള അഞ്ച് പുതിയ മോഡലുകൾ (Galaxy A13/A23/A33 5G/A53 5G/A73 5G) പുറത്തിറക്കിയിരുന്നു. ഗാലക്സിയുടെ ഏറ്റവും പുതിയ നവീനതകളുടെ ഒരു സമ്പൂർണ്ണ പാക്കേജ് താങ്ങാനാവുന്ന വിലയിൽ എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന തരത്തിൽ ലഭ്യമാക്കാൻ ഈ സ്‌മാർട്ട്‌ഫോണുകൾ ലക്ഷ്യമിടുന്നു.
 

Related Topics

Share this story