Times Kerala

 സാംസങ്ങ് മുൻനിര സ്മാർട്ട്‌ഫോണുകളുടെ അടക്കം സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു; കാരണം ഇതാണ്...

 
 സാംസങ്ങ് മുൻനിര സ്മാർട്ട്‌ഫോണുകളുടെ അടക്കം സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു; കാരണം ഇതാണ്...
  ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങ്  തങ്ങളുടെ ഈ വര്‍ഷത്തെ ഫോൺ ഉല്‍പ്പാദനം 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങ് അതിന്റെ മുൻനിര സ്മാർട്ട്‌ഫോണുകളുടെ അടക്കം ഉത്പാദനം  കുറയ്ക്കുമെന്നാണ്  പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2022-ൽ 310 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യമാണ് കമ്പനി നിശ്ചയിച്ചിരുന്നത്, അത് ഇപ്പോൾ 280 ദശലക്ഷം യൂണിറ്റായി കുറച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഈ വർഷം 300 ദശലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാൻ സാംസങ് പദ്ധതിയിട്ടിരുന്നു, എന്നാൽ ഈ ലക്ഷ്യത്തില്‍ എത്താന്‍ വിപണിയിലെ ഇന്നത്തെ സാഹചര്യങ്ങളാല്‍ കഴിയില്ലെന്നാണ് വിവരം. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വഷളായിരിക്കുകയാണ്. അതിന്റെ ഫലമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആവശ്യകത കുറയുന്നു എന്ന് മുന്നില്‍ കണ്ടാണ് ഈ നീക്കം.

Related Topics

Share this story