Times Kerala

 സാംസങ് ‘സോള്‍വ് ഫോര്‍ ടുമോറോ’ ലോഞ്ച് ചെയ്തു

 
 സാംസങ് ‘സോള്‍വ് ഫോര്‍ ടുമോറോ’ ലോഞ്ച് ചെയ്തു
 

ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ബ്രാൻഡായ സാംസങ്, ചുറ്റുമുള്ള ആളുകളുടെയും സമൂഹങ്ങളുടെയും ജീവിതം പരിവര്‍ത്തനപ്പെടുത്താന്‍ കഴിയുന്ന നൂതന ആശയങ്ങൾ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മിടുക്കരായ യുവാക്കളെ ക്ഷണിച്ചുകൊണ്ട് പുതിയ യുവജന കേന്ദ്രീകൃത ദേശീയ വിദ്യാഭ്യാസ നവീകരണ മത്സരമായ സോൾവ് ഫോർ ടുമാറോയുടെ ഉദ്ഘാടന പതിപ്പ് ഇന്ന് ലോഞ്ച് ചെയ്തു.

ലോകമെമ്പാടുമുള്ള ജെൻ Z നെ ഏര്‍പ്പെടുത്തിയുള്ള സിറ്റിസണ്‍ഷിപ്പ് സംരംഭമായ സോൾവ് ഫോർ ടുമാറോയിലൂടെ, ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള 16-22 വയസ് പ്രായമുള്ള യുവാക്കൾക്ക് യഥാർത്ഥ ലോക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് പിന്തുണ നൽകാനാണ് സാംസങ് ലക്ഷ്യമിടുന്നത്. ആദ്യ വർഷത്തിൽ, സോൾവ് ഫോർ ടുമാറോ, ഇന്ത്യയ്‌ക്കായുള്ള യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം, കൃഷി എന്നീ മേഖലകളിലാണ്  ആശയങ്ങൾ ക്ഷണിക്കുന്നത്.

ടോപ്പ് 50 ടീമുകളെ (വ്യക്തികൾ അല്ലെങ്കിൽ 3 അംഗങ്ങൾ വരെയുള്ള ടീമുകൾ) വ്യവസായ വിദഗ്‌ധരും ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ട്രാൻസ്‌ഫർ (FITT) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡൽഹിയിലെ (IIT ഡൽഹി) അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതും പിന്തുണയിൽ ഉൾപ്പെടും. IIT ഡൽഹിയിലെ ബൂട്ട്-ക്യാമ്പിനൊപ്പം പങ്കാളിത്ത സർട്ടിഫിക്കറ്റും ഡിസൈൻ തിങ്കിംഗ്, STEM, ഇന്നൊവേഷൻ, ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ കോഴ്‌സുകൾക്കായി 100,000 രൂപയുടെ വൗച്ചറുകളും. മികച്ച 10 ടീമുകൾക്ക് സാംസങ് ഇന്ത്യയുടെ ഓഫീസുകൾ, അതിന്‍റെ ഗവേഷണ-വികസന കേന്ദ്രങ്ങൾ, ബെംഗളൂരുവിലെ സാംസങ് ഓപ്പെറ ഹൗസ് എന്നിവ സന്ദർശിക്കാൻ അവസരം ലഭിക്കും, അവിടെ അവർ യുവ സാംസങ് ജീവനക്കാരുമായും ഗവേഷകരുമായും സംവദിക്കും.

IIT ഡൽഹിയുടെ വിദഗ്ധ മാർഗനിർദേശത്തിന് കീഴിൽ അവരുടെ ആശയങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് 1 കോടി രൂപ വരെ മെഗാ സപ്പോര്‍ട്ടും ആറ് മാസത്തെ മെന്‍ററിംഗ് സപ്പോര്‍ട്ടും നേടാന്‍ അവസരം ലഭിക്കുന്ന മൂന്ന് ദേശീയ ജേതാക്കളുടെ മഹത്തായ പ്രഖ്യാപനത്തോടെ ഈ വാർഷിക പരിപാടി അവസാനിക്കും.

പങ്കെടുക്കുന്നവര്‍ക്ക് 2022 ജൂണ്‍ 09 മുതല്‍ 2022 ജൂലൈ 31 വൈകിട്ട് 5 മണി വരെ www.samsung.com/in/solvefortomorrow ല്‍ സോള്‍വ് ഫോര്‍ ടുമോറോയ്ക്ക് അപേക്ഷിക്കാം, പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും, നിബന്ധന, വ്യവസ്ഥകളും നേടുകയും ചെയ്യാം.

സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ പ്രസിഡന്‍റും CEO യുമായ കെൻ കാങ് പറഞ്ഞു, “സാംസങ്ങിൽ, യുവാക്കളുടെ ശക്തി സമാഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതാണ് ഞങ്ങളെയും 'നാളെയ്ക്കായി ഒരുമിച്ച്! ജനങ്ങളെ പ്രാപ്‌തരാക്കുന്നു' എന്ന ഞങ്ങളുടെ ആഗോള CSR ദർശനത്തെയും മുന്നോട്ട് നയിക്കുന്നത്. മുഴുവൻ സാധ്യതകളും കൈവരിക്കുന്നതിനും ഗുണപരമായ സാമൂഹിക പരിവര്‍ത്തനത്തിന് തുടക്കമിടുന്നതിനും പുതു തലമുറയെ ശാക്തീകരിക്കാൻ അത് ശ്രമിക്കുന്നു. രാജ്യത്തിന്‍റെ ഏറ്റവും ശക്തമായ പങ്കാളി എന്ന നിലയിൽ പവറിംഗ് ഡിജിറ്റൽ ഇന്ത്യഎന്ന കാഴ്ചപ്പാടിൽ സോൾവ് ഫോർ ടുമോറോ ഞങ്ങളെ ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്നു.

 “സോള്‍വ് ഫോര്‍ ടുമോറോയിലൂടെ, യുവാക്കളില്‍ ക്രിയാത്മക ചിന്തയും പ്രശ്‌നപരിഹാരവും പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും സാമൂഹിക സ്വാധീനമുള്ള നൂതന സാങ്കേതിക സൊല്യൂഷനുകള്‍ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും ആണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ രാജ്യത്തെ ഗവൺമെന്റിന്റെയും ജനങ്ങളുടെയും കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോയി, രാജ്യത്തെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിൽ ഞങ്ങളുടേതായ പങ്ക് വഹിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ” അദ്ദേഹം പറഞ്ഞു.

IIT ഡൽഹി ഡയറക്ടർ പ്രൊഫ. രംഗൻ ബാനർജി പറഞ്ഞു: സാംസങ്ങിന്‍റെ സോൾവ് ഫോർ ടുമോറോ സംരംഭത്തിലൂടെ, സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ പങ്കാളിത്തം മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്ന യുവാക്കളെ വിപുലമായ അവസരങ്ങൾ കണ്ടെത്താന്‍ പ്രാപ്തരാക്കും, സ്വന്തം ആശയങ്ങൾ പ്രായോഗികമായി  പരിപോഷിപ്പിക്കാന്‍ ഒരു വേദി ഒരുക്കുകയും ചെയ്യും.

സോള്‍വ് ഫോര്‍ ടുമോറോ

ആര്‍ക്ക് പങ്കെടുക്കാം: 16-22 വയസ്സ് പ്രായമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ 3 പേര്‍ വരെയുള്ള ടീമുകള്‍

ആപ്ലിക്കേഷന്‍ തീമുകള്‍: വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യ പരിചരണം, കാര്‍ഷികം

അവര്‍ക്ക് ലഭിക്കുന്നത്: Online training, mentoring from സാംസങ് & IIT ഡല്‍ഹി എന്നിവയില്‍ നിന്ന് ഓണ്‍ലൈന്‍ ട്രെയിനിംഗ്, മെന്‍ററിംഗ്, IIT ഡല്‍ഹിയില്‍ ബൂട്ട്ക്യാമ്പ്

ജേതാക്കള്‍ക്ക് ലഭിക്കുന്നത്: ജേതാക്കളായ 3 ടീമുകള്‍ക്ക് മൊത്തം രൂ. 1 കോടി വരെ, 6 മാസത്തെ മെന്‍ററിംഗ്

എവിടെ അപേക്ഷിക്കണം: www.samsung.com/in/solvefortomorrow

എപ്പോള്‍ മുതല്‍: ആരംഭിക്കുന്നത് ജൂണ്‍ 09, 2022

എപ്പോള്‍ വരെ: അവസാനിക്കുന്നത് 5 pm, ജൂലൈ 31, 2022

ആപ്ലിക്കേഷന്‍ വിന്‍ഡോറൗണ്ട് ഒന്ന്

വ്യക്തികൾക്കോ മൂന്ന് പേരടങ്ങുന്ന ടീമുകൾക്കോ www.samsung.com/in/solvefortomorrow ൽ അപേക്ഷ സമർപ്പിക്കാം, അവിടെ അവർ പരിഹരിക്കുന്ന പ്രശ്‌നങ്ങളും, നിർദ്ദിഷ്ട പ്രതിവിധിയും, സാമൂഹിക സ്വാധീനം എന്നിവ അവർ വിശദീകരിക്കും.

ടെക്‌നോളജിയുടെ മികച്ച ഉപയോഗം (ആപ്പ്, ഉൽപ്പന്നം അല്ലെങ്കിൽ സേവനം), ക്രിയാത്മകത, ആശയത്തിന്‍റെ സ്വാഭാവികതനിലവിലെ ടെക്നോളജി ഉപയോഗിച്ച് പ്രതിവിധിയുടെ ഗുണക്ഷമത, സമൂഹത്തെയോ പരിസ്ഥിതിയെയോ ഗുണപരമായി സ്വാധീനിക്കാനുള്ള സാധ്യത, ഉദ്ദേശിച്ച ടാർഗറ്റ് പ്രേക്ഷകരിലേക്ക് എത്താനുള്ള സാധ്യത എന്നിവ ഉൾപ്പെടുന്ന സെലക്ഷന്‍ മാനദണ്ഡത്തെ അടിസ്ഥാനമാക്കി, ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് മികച്ച 50 ടീമുകളെ FITT, IIT ഡൽഹി എന്നിവിടങ്ങളിലെ അതാത് വിഷയങ്ങളിലെ വിദഗ്ധർ അടങ്ങുന്ന ജൂറി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

ആശയ വികസനംറൗണ്ട് രണ്ട്

ഈ റൗണ്ടിൽ, മികച്ച 50 ടീമുകൾക്ക് ഡിസൈൻ തിങ്കിംഗില്‍ ഓൺലൈൻ പരിശീലനം നൽകും, മാത്രമല്ല പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് വികസിപ്പിക്കുന്നതിന് IIT ഡൽഹിയിലെ ബൂട്ട് ക്യാമ്പിൽ പങ്കെടുക്കും. ടീമുകൾക്ക് അവരുടെ ആശയങ്ങൾ വിശദീകരിക്കുന്നതിനും അവരുടെ പ്രാരംഭ പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിനും IIT ഡൽഹിയിലെ പ്രൊഫസർമാരിൽ നിന്നും ഉപദേശകരിൽ നിന്നും പിന്തുണ ലഭിക്കും.

തിരഞ്ഞെടുത്ത 50 ടീമുകളിൽ നിന്നുള്ള ഓരോ പങ്കാളിക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും 100,000 രൂപ വരെയുള്ള കോഴ്‌സ് വൗച്ചറുകളും ലഭിക്കും, അത് ഡിസൈൻ തിങ്കിംഗ്, STEM, ഇന്നൊവേഷൻ, സംരംഭകത്വം, ബിസിനസ്സ് നൈപുണ്യം, മാനേജ്‌മെന്‍റ്, ലീഡര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഏത് ഓൺലൈൻ കോഴ്‌സിലേക്കും ആക്സസ് നല്‍കും.

ടീമുകൾ അവരുടെ ആശയങ്ങളിലും പ്രോട്ടോടൈപ്പുകളിലും വീഡിയോകൾ സമർപ്പിച്ചു കഴിഞ്ഞാൽ, സാംസങ്ങിൽ നിന്നുള്ള വിദഗ്ധരുടെ ജൂറി പാനൽ മൂന്നാം റൗണ്ടിലേക്ക് നീങ്ങുന്ന 10 ടീമുകളെ തിരഞ്ഞെടുക്കും. ഈ റൗണ്ടിനുള്ള തിരഞ്ഞെടുക്കൽ മാനദണ്ഡത്തിൽ യഥാർത്ഥ സമർപ്പണം മുതൽ ആശയ വികസനം, ഗവേഷണത്തിന്‍റെ പ്രകടമായ ഉപയോഗം /അല്ലെങ്കിൽ ടാർഗെറ്റ് സമൂഹത്തിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റിംഗ്, ഡിസൈൻ തിങ്കിംഗ് പ്രസന്‍റേഷന്‍റെ മികവ് എന്നിവ ഉൾപ്പെടുന്നു.

ഫൈനല്‍ പ്രോട്ടോടൈപ്പ് ബില്‍ഡിംഗ്റൗണ്ട് മൂന്ന്

മികച്ച 10 ടീമുകൾക്ക് പ്രോട്ടോടൈപ്പിംഗ്, മാനുഫാക്ചറിംഗിനുള്ള ഡിസൈനിംഗ്, ബിസിനസ് കമ്യൂണിക്കേഷന്‍റെ പരിചയപ്പെടുത്തല്‍, ഫണ്ടിംഗ് അവസരങ്ങൾ, സർട്ടിഫിക്കേഷനുകൾ, അതുപോലെ തന്നെ സാംസങ്ങിലെയും IIT ഡൽഹിയിലെയും വിദഗ്ധരിൽ നിന്നുള്ള മാർഗനിർദേശം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഓൺലൈൻ പരിശീലനം നൽകും.

ഇന്ത്യയില്‍ ഗുരുഗ്രാമിലെ ആസ്ഥാനം, നോയ്ഡയിലെയും ബെംഗളൂരുവിലെയും ഗവേഷണ-വികസന കേന്ദ്രങ്ങൾ, ബെംഗളൂരുവിലെ ഐക്കോണിക് ഓപ്പെറ ഹൗസിലെ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ എക്സ്പീരിയന്‍സ് സെന്‍റര്‍ എന്നിവ ഉൾപ്പെടെയുള്ള സാംസങ് സ്ഥാപനങ്ങള്‍ ഈ ടീമുകൾ സന്ദർശിക്കും, അവിടെ അവർ യുവ സാംസങ് ജീവനക്കാരുമായും ഗവേഷകരുമായും സംവദിക്കും.

ഈ റൗണ്ടിന്‍റെ അവസാനം, ടീമുകൾ അവരുടെ ഫൈനല്‍ പ്രോട്ടോടൈപ്പുകൾ സമർപ്പിച്ച്, ഒരു പ്രമുഖ ജൂറിക്ക് മുന്നിൽ നടക്കുന്ന ഫിനാലെ ഇവന്‍റില്‍ ലൈവ് പ്രസന്‍റേഷനായി തയ്യാറെടുപ്പ് നടത്തും.

മികച്ച 10 ടീമുകൾക്ക് 100,000 രൂപ മതിക്കുന്ന സാംസങ് ഹാംപറുകൾ നൽകും, അതിൽ ആകര്‍ഷകമായ സാംസങ് ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു.

കൃഷി, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ ഇന്ത്യയുടെ പ്രധാന ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുന്ന ആശയങ്ങളെ അവരുടെ സ്വപ്ന സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിന് അവരെ ഒരു പടി കൂടി അടുപ്പിച്ച് വിജയിക്കുന്ന മൂന്ന് ടീമുകൾക്ക് സാംസങ് രൂ. 1 കോടി വരെ ഗ്രാന്‍റ് നല്‍കും.

അതിന് പുറമെ, വിജയിക്കുന്ന ടീമുകൾക്ക് അവരുടെ അതാത് സ്കൂളുകൾക്കും കോളേജുകൾക്കുമായി 85 ഇഞ്ച് സാംസങ് ഫ്ലിപ്പ് ഇന്‍ററാക്ടീവ് ഡിജിറ്റൽ ബോർഡും ലഭിക്കും.

ഗ്രാന്‍റിനൊപ്പം, വിജയികൾക്ക് 6 മാസത്തേക്ക് IIT ഡൽഹിയിലെ മെന്‍റർമാരോടൊപ്പം പ്രവർത്തിക്കാനും IIT ഡൽഹി കാമ്പസിലെ ഇൻകുബേഷൻ സെന്‍ററില്‍ പ്രവേശനം നേടാനും അവസരം ലഭിക്കും. ഈ 6 മാസത്തിനുള്ളിൽ, അവർ അവരുടെ ആശയങ്ങളിൽ പ്രവർത്തിക്കുകയും അവരുടെ പ്രോട്ടോടൈപ്പുകൾക്കായി ഉപഭോക്തൃ മൂല്യനിർണ്ണയം തേടാൻ കഴിയുന്ന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും.

2010-US ൽ ആദ്യം ലോഞ്ച് ചെയ്ത സോൾവ് ഫോർ ടുമാറോ നിലവിൽ ആഗോളതലത്തിൽ 33 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുലോകമെമ്പാടും 1.8 ദശലക്ഷത്തിലധികം യുവാക്കളാണ് പങ്കെടുക്കുന്നത്.

ആഗോളതലത്തിൽ, മത്സരത്തിൽ പങ്കെടുക്കുന്നവർ നിരവധി നൂതനമായ പ്രതിവിധികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഫുഡ് വേസ്റ്റ്  ലെതര്‍ ആക്കി മാറ്റുക, മലിനമായ വെള്ളം ഫിൽട്ടർ ചെയ്യാൻ സോളാർ പാനൽ ഘടിപ്പിച്ച പോർട്ടബിൾ ഡീസാലിനേഷൻ ഡിവൈസ്, മലിനീകരണം ലഘൂകരിക്കാനുള്ള ബദൽ ഊർജ്ജ സ്രോതസ്സായി കോഫി ഗ്രൗണ്ട്സ് ഉപയോഗിക്കുക.

കൂടുതൽ കണ്ടെത്താനും ഇന്ത്യയിലെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാനും www.samsung.com/in/solvefortomorrow സന്ദർശിക്കുക. അപേക്ഷാ എൻട്രി 2022 ജൂലൈ 31-ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

തങ്ങളുടെ സിറ്റിസണ്‍ഷിപ്പ് സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ഗുണപരമായി പരിവർത്തനം ചെയ്യുന്നതിനും ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിനും ഇന്നൊവേഷന്‍ ഉപയോഗിക്കുന്നതിലാണ് സാംസങ് വിശ്വസിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നത് ഭാവിയിലെ ലോകത്തെ ധൈര്യപൂർവം നേരിടാൻ നമ്മുടെ യുവാക്കളെ സജ്ജരാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്.

സാംസങ് ഇലക്ട്രോണിക്‌സ് ആഗോളതലത്തിൽ മൂന്ന് സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് നടത്തുന്നത് - സാംസങ് സ്മാര്‍ട്ട് സ്കൂള്‍, സാംസങ് ഇന്നൊവേഷൻ ക്യാമ്പസ്, സോള്‍വ് ഫോര്‍ ടുമോറോ - അതിലൂടെ അത് നാളത്തെ നേതാക്കളെ ശാക്തീകരിക്കുകയും, അർത്ഥവത്തായ മാറ്റത്തിന് ആവശ്യമായ ഉപാധികള്‍ ഉപയോഗിച്ച് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.

Related Topics

Share this story