Times Kerala

 16 വര്‍ഷം തുടര്‍ച്ചയായി റൈറ്റ് ചെയ്യാനാവുന്ന മൈക്രോ എസ്ഡി കാര്‍ഡുമായി സാംസങ്

 
 16 വര്‍ഷം തുടര്‍ച്ചയായി റൈറ്റ് ചെയ്യാനാവുന്ന മൈക്രോ എസ്ഡി കാര്‍ഡുമായി സാംസങ്
 നീണ്ട കാലം ഉപയോഗിക്കാവുന്ന പുതിയ എസ്ഡി കാര്‍ഡുമായി സാംസങ്ങ്. ഏകദേശം ഒന്നരപതിറ്റാണ്ട് വരെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സാംസങ് പ്രോ എന്‍ഡുറന്‍സ് എന്നാണ് എസ്ഡി കാർഡിന്റെ പേര്.  സാംസങ്ങിന്റെ അഭിപ്രായത്തില്‍, 256 ജിബി മോഡല്‍ 16 വര്‍ഷത്തേക്ക് തുടര്‍ച്ചയായി 3.25 എംബി/സെക്കന്‍ഡ് വേഗതയില്‍ റൈറ്റ് ചെയ്യാം. ഇത് സാംസങ്ങിന്റെ മുന്‍ തലമുറ എന്‍ഡുറന്‍സ് കാര്‍ഡുകളുടെ മൂന്നിരട്ടി ദൈര്‍ഘ്യത്തില്‍ കൂടുതലാണ്. ശേഷി പകുതിയായി കുറയുമ്പോള്‍ ആ സംഖ്യ പകുതിയായി കുറയുന്നു, 128GB, 64GB, 32GB കാര്‍ഡുകള്‍ യഥാക്രമം എട്ട് വര്‍ഷം, നാല് വര്‍ഷം, രണ്ട് വര്‍ഷം എന്നിങ്ങനെ തുടര്‍ച്ചയായി റൈറ്റ് ചെയ്യാനുള്ള ആയുസ്സ് വാഗ്ദാനം ചെയ്യുന്നതായി സാംസങ് അവകാശപ്പെടുന്നു. -25°C (-13°F) മുതല്‍ 85°C (185°F) വരെയുള്ള തീവ്രമായ പ്രവര്‍ത്തന ഊഷ്മാവില്‍ ഉപയോഗിക്കാം. പുറമേ, ഈ കാര്‍ഡുകള്‍ ജല-പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമാണ്.32ജിബിക്ക് 10.99 ഡോളറാണ് വില. 256ജിബി വരുമ്പോള്‍ വില 54.99 ഡോളറായി മാറും. ഇത് മൈക്രോ എസ്ഡി ടു എസ്ഡി അഡാപ്റ്ററിനൊപ്പം വരുന്നു.

Related Topics

Share this story