Times Kerala

 സാംസങ് എക്‌സ്‌ക്ലൂസീവ് ഓണം ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു. 

 
samsung
 

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ്, തങ്ങളുടെ പ്രീമിയം ഉപഭോക്തൃ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളായ നിയോ ക്യുഎൽഇഡി ടിവികൾ, Bespoke Family HubTM റഫ്രിജറേറ്റർ, സൈഡ്-ബൈ-സൈഡ്, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ, എഐ Ecobubble വാഷിംഗ് മെഷീനുകൾ, മൈക്രോവേവുകൾ, WindFree എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 'മൈ കേരള മൈ സാംസങ്' (എന്റെ കേരളം എന്റെ സാംസങ്) എക്‌സ്‌ക്ലൂസീവ് ഓണം ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫറുകൾ 2022 സെപ്റ്റംബർ 30 വരെ കേരളത്തിലെ എല്ലാ ഉപഭോക്തൃ ഇലക്ട്രോണിക്സ് റീട്ടെയിൽ സ്റ്റോറുകളിലും ബാധകമായിരിക്കും.

ഈ കാലയളവിൽ Bespoke FamilyHub റഫ്രിജറേറ്റർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 72,999 രൂപ വിലയുള്ള ഗാലക്സി S22 ലഭിക്കും. കൂടാതെ, സാംസങ് സൈഡ്-ബൈ-സൈഡ്, ഫ്രോസ്റ്റ്-ഫ്രീ റഫ്രിജറേറ്ററുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് യഥാക്രമം 12,000 രൂപ വരെ അധിക ക്യാഷ് ബാക്കും, 300 ലിറ്ററും അതിന് മുകളിലുമുള്ള വേരിയന്റുകളിൽ 2 വർഷത്തെ വാറന്റിയും ലഭിക്കും.

നിയോ ക്യുഎൽഇഡി ടിവികൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5 വർഷത്തെ വാറന്റിയും, 32 ഇഞ്ചും അതിനുമുകളിലുള്ള എൽഇഡി ടിവി മോഡലുകൾക്ക് 3 വർഷത്തെ സമഗ്രമായ വാറന്റിയും ലഭിക്കും. ഉപഭോക്താക്കൾക്ക് 25% വരെ തൽക്ഷണ കിഴിവ്, 20% വരെ ക്യാഷ്ബാക്ക്, 990 രൂപ വരെ കുറഞ്ഞ ഇഎംഐ ഓപ്‌ഷനുകൾ എന്നിവയും ലഭിക്കും.

സാംസങ് Wind-Free എയർകണ്ടീഷണർ കഠിനമായ തണുപ്പ് ഒഴിവാക്കുകയും 23,000 സൂക്ഷ്മ സുഷിരങ്ങളിലൂടെ വായു വ്യാപിപ്പിക്കുകയും ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് വെറും 499 രൂപയ്ക്ക് 5 വർഷത്തെ സമഗ്രമായ വാറന്റിയും ഇൻസ്റ്റാളേഷനും ലഭിക്കും. 

സാംസങ്ങിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ രണ്ട് ഭാഷയിലുള്ള AI EcoBubble ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് സീറോ ഡൗൺ പേയ്‌മെന്റ്, 990 രൂപയിൽ താഴെയുള്ള ഇഎംഐ പോലുള്ള ആകർഷകമായ അഫോഡബിലിറ്റി പ്രോഗ്രാമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 20% വരെ അധിക ക്യാഷ്ബാക്ക് ലഭിക്കും. ഈ വാഷിംഗ് മെഷീനുകൾ എഐ വാഷ് ഫീച്ചറോടെയാണ് വരുന്നത്, അത് അലക്കാനുള്ള തുണിയുടെ ഭാരവും ചെളിയുടെ അളവും മനസ്സിലാക്കാൻ സെൻസറുകൾ ഉപയോഗിക്കുന്നു. കൂടാതെ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വെള്ളത്തിന്റെ അളവ്, ഡിറ്റർജന്റുകൾ, കഴുകൽ സമയം എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നു.

28 ലിറ്ററിന് മുകളിലുള്ള സാംസങ് കൺവെക്ഷൻ മൈക്രോവേവിന്റെ തിരഞ്ഞെടുത്ത മോഡലുകൾ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് സൗജന്യ ബോറോസിൽ കിറ്റ് ലഭിക്കും.

കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം അടയാളപ്പെടുത്തുകയും സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരം പ്രകടിപ്പിക്കുന്ന തനതായ രീതിയിൽ ആഘോഷിക്കുകയും ചെയ്യുന്നു. സാംസങ്ങിൽ, മിക്കവാറും എല്ലാ കുടുംബങ്ങളുമായും ബന്ധപ്പെടാനും അവരുടെ ആഘോഷങ്ങളുടെ ഭാഗമാകാനുമുള്ള മികച്ച അവസരവുമായാണ് ഞങ്ങൾ ഉത്സവങ്ങളെ കാണുന്നത്. ഞങ്ങളുടെ പ്രീമിയം ടിവികളും ഡിജിറ്റൽ വീട്ടുപകരണങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ പ്രാപ്തമാക്കുന്നതിനായാണ് ഞങ്ങളുടെ ‘എന്റെ കേരളം എന്റെ സാംസങ്’ ഓഫറുകൾ ഉദ്ദേശിക്കുന്നത്. സാംസങ് ഇന്ത്യയുടെ കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.

സാംസങ്ങിന്റെ വൈവിധ്യമാർന്ന ഉൽപ്പന്ന ശ്രേണി

നിയോ ക്യുഎൽഇഡി ടിവികൾ:

സാംസങ്ങിന്റെ മികച്ച നിയോ ക്യുഎൽഇഡി ടിവി ശ്രേണി ഒരു ടിവിയേക്കാളുപരിയായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിന് ഒരു ഗെയിം കൺസോൾ, ഒരു വെർച്വൽ പ്ലേഗ്രൗണ്ട്, നിങ്ങളുടെ വീട് നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട് ഹബ്ബ്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ മികച്ച പങ്കാളി എന്നിവ ആകാൻ കഴിയും. നിയോ ക്യുഎൽഇഡി ടിവികൾ ക്വാണ്ടം മിനി എൽഇഡികൾ നൽകുന്ന ക്വാണ്ടം മാട്രിക്‌സ് ടെക്‌നോളജി പ്രോ സഹിതമാണ് വരുന്നത്. അവ സാധാരണ എൽഇഡികളേക്കാൾ 40 മടങ്ങ് ചെറുതാണ്. ഡിസ്പ്ലേയുടെ തെളിച്ചത്തിന്റെ കൂടുതൽ കൃത്യമായ നിയന്ത്രണത്തിനായി ഇത് മെച്ചപ്പെടുത്തിയ ലുമിനൻസ് സ്കെയിൽ നൽകുന്നു. മാത്രമല്ല, ആത്യന്തികമായ 3D സറൗണ്ട് സൗണ്ട് ഹോം തിയറ്റർ അനുഭവത്തിനായി Q-സിംഫണിയും ഒബ്‌ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോയും (OTS Pro) ഉള്ള ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള 90W 6.2.4 ചാനൽ ഓഡിയോ സിസ്റ്റം ഈ ടിവികളിൽ ഇൻ-ബിൽറ്റായുണ്ട്.

Bespoke Family HubTM റഫ്രിജറേറ്ററുകൾ:

നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഒരു ആധുനിക അടുക്കളയ്ക്ക് അനുയോജ്യമായ ഡിസൈൻ ഓപ്ഷനുകൾ BESPOKE റഫ്രിജറേറ്ററുകൾ വാഗ്ദാനം ചെയ്യുന്നു. 934 ലിറ്റർ ശേഷിയുള്ള ഈ ഫ്രണ്ട് ഡോർ റഫ്രിജറേറ്റർ 21.5-ഇഞ്ച് Family Hub സ്‌ക്രീനും 25W സ്പീക്കറുകളും കൊണ്ട് സമന്വയിപ്പിച്ചിരിക്കുന്നു. ഇതിന് ഒരു Beverage Centre ഉണ്ട്. അത് വാട്ടർ ഡിസ്പെൻസർ, ഓട്ടോമാറ്റിക്കായി നിറയുന്ന വാട്ടർ പിച്ചർ, ഫ്ലേവേർഡ് വെള്ളത്തിനുള്ള ഒരു ഇൻഫ്യൂസർ എന്നിവയിലേക്ക് വേഗത്തിൽ ആക്സസ് ലഭ്യമാക്കുന്നു.

സാംസങ് സൈഡ്-ബൈ-സൈഡ്, ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ:

സ്പേസ്മാക്സ് സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകളും ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ഇന്ത്യൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന സംഭരണ ആവശ്യങ്ങൾ നിറവേറ്റുന്നു. സാംസങ് റഫ്രിജറേറ്ററുകൾ ഫ്രഷ്നസ്, ഊർജ്ജ കാര്യക്ഷമത, ഒരേപോലെയുള്ള തണുപ്പിക്കൽ, ഈടുനിൽപ്പ് എന്നിവയുടെ മിശ്രിതമാണ്. വൈദ്യുതി ബില്ലുകൾ ലാഭിക്കാനും പവർ കട്ട് സമയത്തും തടസ്സമില്ലാത്ത തണുപ്പും ഫ്രഷ്നസും നിലനിർത്താനും അവ മികച്ച പരിഹാരമാണ്.

കൂടാതെ, Curd Maestro ശ്രേണി തൈര് ഉണ്ടാക്കുന്ന പ്രക്രിയയുടെ പ്രയാസങ്ങൾ പരിഹരിക്കുന്നു. അത് സങ്കീർണ്ണവും സമയമെടുക്കുന്നതും തന്ത്രപരവുമായ കാര്യമാണ്. കൂടാതെ വ്യത്യസ്ത കാലാവസ്ഥയിൽ ഓരോ തവണയും ഒരേ സ്ഥിരതയോടെ തൈര് ഉണ്ടാക്കുന്നു. കൺവേർട്ടിബിൾ 5 ഇൻ1 ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ നിങ്ങളുടെ എല്ലാ റഫ്രിജറേഷൻ ആവശ്യങ്ങളും നിറവേറ്റുന്നതിനായി അഞ്ച് കൺവേർഷൻ മോഡുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫ്രിഡ്ജിലും ഫ്രീസറിലും വേറിട്ട എയർഫ്ലോ ഉള്ളതിനാൽ, ദുർഗന്ധം കലരാതിരിക്കാനും ഈർപ്പത്തിന്റെ നില 70% ആയി നിലനിർത്താനും Twin Cooling Plus സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നു. ഇത് കൂടുതൽ സമയം ഫ്രഷ്നസ് നൽകുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

AI Ecobubble

മനോഹരമായി രൂപകൽപ്പന ചെയ്ത വാഷിംഗ് മെഷീനായ പുതിയ AI Ecobubble വാഷർ നിങ്ങൾക്ക് ഇന്റലിജന്റ് എഐ നിയന്ത്രണത്തോടെ പുതിയ തലത്തിലുള്ള തുണിയുടെ പരിചരണം വാഗ്ദാനം ചെയ്യുന്നു. Ecobubble സാങ്കേതികവിദ്യ നിങ്ങളുടെ ആഘോഷവേളകളിൽ ധരിക്കുന്ന ലോലമായ വസ്ത്രങ്ങൾ സൗമ്യമായി വൃത്തിയാക്കുകയും കൂടുതൽ കാലം പുതുമയോടെ നിലനിർത്തുകയും ചെയ്യുന്നു. എഐ കൺട്രോൾ ഉപയോഗ പാറ്റേണുകൾക്കനുസരിച്ച് നിങ്ങളുടെ വാഷ് സൈക്കിളുകൾ വ്യക്തിഗതമാക്കുന്നു. അതുവഴി നിങ്ങൾ തിരക്കിലാണെങ്കിൽ പോലും അലക്ക് പൂർത്തിയാക്കാനാകും.

WindFree എസികൾ:

വീട്ടിൽ തന്നെ എളുപ്പത്തിൽ സ്വയം മെയിന്റനൻസ് നടത്താവുന്ന, 99% ബാക്ടീരിയകളെയും അണുവിമുക്തമാക്കുന്ന പിഎം 1.0 ഫിൽട്ടറുകളും ഹീറ്റ് എക്‌സ്‌ചേഞ്ചറിൽ നിന്ന് അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യുന്ന ഫ്രീസ് വാഷ് ഫീച്ചറും ചേർന്നാണ് പുതിയ ശ്രേണിയിലുള്ള എസികൾ വരുന്നത്. പുതിയ ശ്രേണിയുടെ സുന്ദരമായ രൂപകൽപനയ്ക്ക് ഏത് ലിവിംഗ് സ്‌പെയ്‌സും വർക്ക്‌സ്‌പേസും ആകർഷകമാക്കാൻ കഴിയും. WindFree സാങ്കേതികവിദ്യ കഠിനമായ തണുപ്പ് ഇല്ലാതാക്കുകയും 23,000 സൂക്ഷ്മമായ സുഷിരങ്ങളിലൂടെ 0.15 m/s വേഗതയിൽ വായു ചിതറിക്കുകയും ചെയ്യുന്നു. ഇത് വായു നിശ്ചലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.

സാംസങ് മൈക്രോവേവുകൾ

ഇന്ത്യയ്‌ക്കായി പ്രത്യേകം നിർമ്മിച്ച മൈക്രോവേവ് ഓവനുകളിലെ പുതുമകൾ ഉപയോഗിച്ച് സാംസങ് ഇന്ത്യൻ പാചകത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഉപഭോക്താക്കൾക്ക് ഇപ്പോൾ മസാല, തഡ്ക, സൺ ഡ്രൈ ഫുഡ് എന്നിവ തയ്യാറാക്കാം. പുതിയ മൈക്രോവേവ് ശ്രേണിയിൽ റൊട്ടി/നാൻ, തൈര് എന്നിവ നിർമ്മിക്കാം.

Related Topics

Share this story