Times Kerala

 പത്താമത്തെ വർഷത്തിൽ വിൽപ്പനയിൽ ഇന്ത്യയിലെ നമ്പർ 1 സ്മാർട്ട്ഫോൺ കമ്പനിയായി മാറി സാംസങ്

 
samsung
 

ഗാലക്സി എസ് 22 സീരീസ്, അടുത്തിടെ പുറത്തിറക്കിയ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ പോലെയുള്ള പ്രീമിയം ഉപകരണങ്ങൾ ക്കു വേണ്ടിയുള്ള ശക്തമായ ഉപഭോക്തൃ ഡിമാൻഡിന്റെ പിൻ ബലത്തിൽ സാംസങ് ഇന്ത്യ ഉത്സവ സീസണിൽ റെക്കോർഡ് എണ്ണം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചുവെന്ന് സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് സീനിയർ ഡയറക്ടറും ഉൽപ്പന്ന മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

വിശാലമായ സ്മാർട്ട്ഫോൺ വിപണിയിൽ തുടര്ച്ചയായ 10  വർഷങ്ങളിൽ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നതായി സാംസങ് പറഞ്ഞു.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്മാർട്ട്ഫോണുകൾ, ധരിക്കാന് യോഗ്യമായ ഉ പകരണങ്ങളുടെയും, ടാബ്ലെറ്റുകൾ എന്നിവയുടെ വിൽപ്പനയിലൂടെ ദക്ഷിണ കൊറിയൻ കമ്പനിക്കു ഏറ്റവും മികച്ച ദീപാവലി  വില്പന കൊടുത്തു കൊണ്ട് സാംസങ് 14,400 കോടി രൂപയുടെ വരുമാന വർദ്ധനവ്  നേടി, പ്രീമിയം ഉപകരണങ്ങൾക്കുള്ള (30,000 രൂപയും അതിനുമുകളിലും) ശക്തമായ ഡിമാൻഡിന്റെ പിൻബലത്തിൽ , ഉത്സവ മാസങ്ങളിൽ സ്മാർട്ട്ഫോൺ വിൽപ്പന ആരോഗ്യകരമായ രണ്ടക്ക വളർച്ച നേടി .
അതിന്നിടയില്, 2022 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡ് സാംസങ്ങാണെന്ന് കൌണ്ടർ പോയിന്റ് റിസർച്ച് പറഞ്ഞു. തുടർച്ചയായി നാലാം പാദത്തിലും സാംസങ് ഇന്ത്യയിലെ 5G സ്മാർട്ട്ഫോൺ വിഭാഗത്തെ നയിച്ചു വെന്ന്, കൌണ്ടർ പോയിന്റ് കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം (ജനുവരി-സെപ്റ്റംബർ 2022) ഏകദേശം ഇരട്ടിയായതായി സാംസങ്  പറഞ്ഞു .
ഇന്ത്യയിൽ ഏറ്റവും വലിയ 5G വിഭാഗം സാംസങ്ങിനുണ്ട്, 20-ലധികം 5G സ്മാർട്ട്ഫോണുകളും ടാബ്ലെറ്റുകളും രാജ്യത്ത് വിൽക്കുന്നുണ്ടെന്ന് ബബ്ബർ പറഞ്ഞു.

 

Related Topics

Share this story