Times Kerala

 വേഗതയാർന്ന പ്രകടനത്തിനായി റാം പ്ലസ് ഫീച്ചറോടെ 8 ജിബി റാം സഹിതം, സാംസങ് ഗാലക്‌സി F04 പുറത്തിറക്കി

 
 വേഗതയാർന്ന പ്രകടനത്തിനായി റാം പ്ലസ് ഫീച്ചറോടെ 8 ജിബി റാം സഹിതം, സാംസങ് ഗാലക്‌സി F04 പുറത്തിറക്കി
 

ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ന് ഗാലക്സി F04 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ജനപ്രിയ ഗാലക്‌സി എഫ് സീരീസിലേക്കുള്ള ഏറ്റവും പുതിയ ഈ കൂട്ടിച്ചേർക്കൽ, സാങ്കേതിക വിദഗ്ദ്ധരായ മില്ലേനിയലുകളുടെയും തൽപ്പരരായ Gen Z ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തടസ്സമില്ലാത്ത പ്രകടനത്തിനൊപ്പം സ്റ്റൈലിഷായ ഡിസൈനും വാഗ്ദാനം ചെയ്യുന്നു.

റാം പ്ലസിനൊപ്പം 8 ജിബി മെമ്മറി, ദീർഘനേരം നിലനിൽക്കുന്ന 5000mAh ബാറ്ററി, രണ്ട് ഒഎസ് അപ്‌ഗ്രേഡുകൾ, ഫെയ്‌സ് അൺലോക്ക്, Gen Z ഉപഭോക്താക്കൾക്കായി സ്റ്റൈലിഷായ ഗ്ലോസി ഡിസൈൻ എന്നിവയുൾപ്പെടെ ഈ സെഗ്‌മെന്റിലെ മുൻനിര ഫീച്ചറുകളുള്ള കരുത്തുറ്റ സ്‌മാർട്ട്‌ഫോൺ അനുഭവം നൽകുന്ന ഗാലക്‌സി F04 അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. താങ്ങാനാവുന്ന വിലയിൽ വേഗതയാർന്ന പ്രകടനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായാണ് ഗാലക്‌സി F04 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രാഹുൽ പഹ്വ, ഡയറക്ടർ-മൊബൈൽ ബിസിനസ്, സാംസങ് ഇന്ത്യ പറഞ്ഞു.

വേഗതയാർന്ന പ്രകടനം

2.3GHz വരെ ശേഷിയുള്ള മീഡിയടെക് P35 പ്രോസസറാണ് ഗാലക്സി F04-ന് കരുത്ത് പകരുന്നത്. മെച്ചപ്പെട്ട പ്രകടനം, വേഗമേറിയ മൾട്ടിടാസ്‌കിംഗ്, തടസ്സമില്ലാത്ത ആപ്പ് നാവിഗേഷൻ, തടസ്സമില്ലാത്ത ഗെയിമിംഗ് എന്നിവയ്‌ക്കായി റാം പ്ലസ് സവിശേഷതയ്‌ക്കൊപ്പം 8 ജിബി വരെയുള്ള റാം സഹിതമാണ് ഗാലക്സി F04 വരുന്നത്. സവിശേഷമായ റാം പ്ലസ് സൊല്യൂഷൻ ഉപയോക്താക്കളെ തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വെർച്വൽ റാം കൂട്ടിച്ചേർക്കാൻ അനുവദിക്കുന്നു. ഗാലക്സി F04-ൽ 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജുള്ളതിനാൽ ഉപഭോക്താക്കൾ സ്റ്റോറേജിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

പതിവായുള്ള ഒഎസ് അപ്ഡേറ്റുകൾ

ഗാലക്സി F04 ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സും കൂടാതെ നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് തവണത്തെ ഒഎസ് അപ്‌ഗ്രേഡുകളും സഹിതമാണ് വരുന്നത്. അത് ഭാവിക്ക് സജ്ജമായ സ്മാർട്ട്‌ഫോണാക്കി ഇതിനെ മാറ്റുന്നു. തടസ്സങ്ങളില്ലാത്ത അൺലോക്കിംഗിനും സ്വകാര്യതയ്ക്കും, ഇത് ഫേസ് അൺലോക്കിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

വിസ്മയിപ്പിക്കുന്ന ക്യാമറ

13MP+2MP ഡ്യുവൽ റിയർ ക്യാമറയോടെ ഗാലക്സി F04 തെളിച്ചമുള്ള ചിത്രങ്ങൾ ഉറപ്പാക്കുന്നു. നിങ്ങളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉയർന്ന നിലവാരമുള്ള സെൽഫികൾ എടുക്കാൻ സഹായിക്കുന്ന 5MP ഫ്രണ്ട് ക്യാമറയും ഗാലക്സി F04-ൽ ഉണ്ട്.

ആകർഷണീയമായ ഡിസ്പ്ലേ

ആഴമേറിയ കാഴ്ചാനുഭവത്തിനായി ഗാലക്സി F04 16.55 സെ.മീ. HD+ ഡിസ്‌പ്ലേ ഉപയോഗിക്കുന്നു. വലിയ സ്‌ക്രീൻ സാങ്കേതികവിദഗ്ദ്ധരായ Gen Z ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്നു. നേരമ്പോക്കിന് വീഡിയോ കാണുന്നവർക്ക് യാത്രയിൽ യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട ഉള്ളടക്കം ആസ്വദിക്കാനാകും.

ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി

ഗാലക്‌സി F04 ഒരു വലിയ 5000mAh ബാറ്ററി അവതരിപ്പിക്കുന്നു. അത് നിങ്ങളെ എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമാക്കി നിർത്തുന്നു. ബോക്സിൽ ചാർജർ സഹിതമാണ് ഇത് വരുന്നത്.

മെമ്മറി വേരിയന്റുകൾ, വില, ലഭ്യത

ഗാലക്സി F04 4GB+64GB സ്റ്റോറേജ് വേരിയന്റിൽ ജേഡ് പർപ്പിൾ, ഒപാൽ ഗ്രീൻ എന്നീ രണ്ട് സ്റ്റൈലിഷ് നിറങ്ങളിൽ ലഭ്യമാണ്.

ഗാലക്സി F04-ന് 9499 രൂപയാണ് വില. ഒരു ആമുഖ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരു പരിമിത കാലയളവിൽ 1000 രൂപ ആനുകൂല്യം ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 1000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ 7499 രൂപയ്ക്ക് ഫോൺ ലഭ്യമാകും.

2023 ജനുവരി 12 മുതൽ Samsung.com, ഫ്ലിപ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ഗാലക്സി F04 ലഭ്യമാകും.

Related Topics

Share this story