Times Kerala

 സാംസംഗ് 100% ഇന്ത്യയിൽ നിർമ്മിക്കുന്ന 2023 സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ശ്രേണി പുറത്തിറക്കുന്നു, ഇന്ത്യക്കായി തയ്യാറാക്കിയ ഫീച്ചറുകളുമായി

 
samsung
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഇന്ന്, അവരുടെ ഏറ്റവും മികച്ച 2023-ലെ പ്രീമിയം സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ശ്രേണി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ ശ്രേണി 100% ഇന്ത്യയിൽ നിർമ്മിച്ചതാണ്, കൂടാതെ ഉപഭോക്താക്കളുടെ ജീവിതം സൗകര്യപ്രദവും മികച്ചതുമാക്കുന്ന, ഉപഭോക്തൃ ഉള്‍ക്കാഴ്ച അടിസ്ഥാനമാക്കിയുള്ള നിരവധി ഇന്ത്യ-നിർദ്ദിഷ്ട ഫീച്ചറുകളുമായാണ് വരുന്നത്.

കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റോറേജ്, ഗ്ലാമറസ് എക്‌സ്‌റ്റീരിയറുകൾ, കണക്‌റ്റഡ് ലിവിംഗിലൂടെയുള്ള സൗകര്യങ്ങള്‍, പരിധികളില്ലാത്ത എന്‍റര്‍ടയിന്‍മെന്‍റ്, ഊർജ കാര്യക്ഷമത തുടങ്ങിവയും അതിലേറെയുമുള്ള പുതിയ കാല ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രത്യേക റഫ്രിജറേഷന്‍ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്  IoT- സജ്ജമാക്കിയ ഈ പുത്തന്‍ ലൈൻ-അപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

സാംസംഗിന്റെ 'പവറിംഗ് ഡിജിറ്റൽ ഇന്ത്യ' വീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ആദ്യമായി പുതിയ ശ്രേണിയിലെ എല്ലാ മോഡലുകളും വൈഫൈ സജ്ജമാക്കുകയും സ്മാർട്ട് തിംഗ്സ് ആപ്പ് പ്രവർത്തനക്ഷമത സജ്ജീകരിക്കുകയും ചെയ്യും.

കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റോറേജ് സ്‌പെയ്‌സിനായി കൺവെർട്ടിബിൾ 5-ഇൻ-1 മോഡ്, കൃത്യമായ കൂളിംഗിനുള്ള സാംസംഗിന്റെ Twin Cooling PlusTM സാങ്കേതികവിദ്യ, ആരോഗ്യ കരവും ശുചിത്വവുമുള്ള രീതിയിൽ വീട്ടിൽ തൈര് ഉണ്ടാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന Curd MaestroTM എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെട്ട സ്ഥല വിനിയോഗത്തിനായി ഉപഭോക്താക്കൾക്ക് ഇപ്പോൾ കര്‍ഡ് മേക്കിംഗ് കമ്പാർട്ട്മെന്റ് ഉപയോഗത്തിലില്ലാത്തപ്പോൾ വേർപെടുത്താവുന്നതാണ്.

ഈ പുതിയ ശ്രേണിയിൽ, സാംസംഗ് ആദ്യമായി,  ഗ്ലാമര്‍ ഉയര്‍ത്തുന്നതിനായി ബെസ്പോക്ക് ഗ്ലാസ് ഫിനിഷ്, അൺലിമിറ്റഡ് എന്റർടൈൻമെന്‍റിനും കണക്ടഡ് ലിവിംഗ് എക്സ്പീരിയന്‍സിനുമായി IoT സജ്ജമായ ഫാമിലിഹബ് 7.0 തുടങ്ങി ശീതീകരണത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാന്‍ തങ്ങളുടെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഒരുമിച്ച് കൊണ്ടുവരുന്നു.

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തങ്ങളുടെ ശൈലി പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളുടെ ഡിസൈൻ അഭിരുചിക്കനുസരിച്ച്, 2023 സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾ നാല് ബെസ്‌പോക്ക് ഗ്ലാസ് ഫിനിഷ് കളർ ഓപ്ഷനുകളോടെയാണ് വരുന്നത് - ഗ്ലാം ഡീപ് ചാർക്കോൾ, ക്ലീൻ വൈറ്റ്, ക്ലീൻ നേവി, ക്ലീൻ പിങ്ക് എന്നിവ.

കണക്ടഡ് ലിവിംഗ് അനുഭവം നൽകുന്നതിന്, ഈ റഫ്രിജറേറ്ററുകൾ SmartThings ആപ്പ് വഴി സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുന്ന Family Hub 7.0 യുമായാണ് വരുന്നത്. കൂടാതെ അൺലിമിറ്റഡ് എന്റർടൈൻമെന്റ്, ഫ്രിഡ്ജിൽ സംഭരിച്ചിരിക്കുന്നത് എന്തെന്നത് അടിസ്ഥാനമാക്കിയ പാചക നിർദ്ദേശങ്ങള്‍, ഭക്ഷണം കാലഹരണപ്പെടുന്നത് സംബന്ധിച്ച ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നു.

പുതിയ ലൈനപ്പിന്റെ AI എനർജി സേവിംഗ് മോഡ് 10% വരെ ഊർജ്ജ ലാഭം പ്രാപ്തമാക്കുന്നതിന് ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും താപനില ഒപ്റ്റിമൈസ് ചെയ്യുന്നതിനായി വൈഫൈ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗഇലാണ് പ്രവർത്തിക്കുന്നത്.

ഇന്‍ഡസ്ട്രിയില്‍ ആദ്യമായി, 'ടച്ച് സെൻസർ' ഉള്ള ഓട്ടോ ഓപ്പൺ ഡോർ മൃദുവായ സ്പർശനത്തിലൂടെ ഡോര്‍  തുറക്കുന്നു. അതിനാൽ, കൈകളില്‍ അഴുക്കാണെങ്കില്‍, ഒരാൾക്ക് ഡോർ സെൻസറിൽ  കൈ വച്ചാല്‍ തന്നെ, ഡോര്‍ തുറക്കും.

അടുത്തിടെ പ്രഖ്യാപിച്ച ഇന്‍ഡസ്ട്രി-ഫസ്റ്റ് ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോർ കംപ്രസ്സറിന് 20 വർഷ വാറന്റിയും പുതിയ ശ്രേണിയിലുണ്ട്, അതുവഴി ഉൽപ്പന്നത്തിന്റെ ഈട് ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് മനസ്സമാധാനം നൽകുകയും ചെയ്യുന്നു.

“ഞങ്ങളുടെ പുതിയ 2023 സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ലൈനപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് മൂന്ന് പ്രധാന ഇന്ത്യൻ ഉപഭോക്തൃ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് - സീസണോ അവസരത്തിനോ അനുസരിച്ച് വ്യത്യസ്ത റഫ്രിജറേഷന്‍ ആവശ്യങ്ങൾക്കായി കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റോറേജ്, അടുക്കള അലങ്കാരത്തിന് മാറ്റുകൂട്ടുന്ന മനോഹരമായ ആസ്തറ്റിക്സ്, കണക്ടഡ് ലിവിംഗിലൂടെയുള്ള സൗകര്യങ്ങള്‍. ഊർജ കാര്യക്ഷമതയും 20 വർഷത്തെ വാറന്റിയും ഉള്ള ഈ റഫ്രിജറേറ്ററുകൾ ആധുനിക ഇന്ത്യൻ ഉപഭോക്താക്കൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. ഞങ്ങൾ വലിയ ഡിമാൻഡാണ് പ്രതീക്ഷിക്കുന്നത്, ഞങ്ങളുടെ പുതിയ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ലൈനപ്പിന്റെ നേതൃത്വത്തിൽ ഈ വിഭാഗം വ്യവസായത്തിന് 100% വളരുമെന്ന് പ്രതീക്ഷിക്കുന്നു" സാംസംഗ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്, സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.

വിലയും ലഭ്യതയും

I113,000 രൂപ മുതൽ വിലയുള്ള, പുതിയ ലൈനപ്പ് ഇന്ന് മുതൽ ഓഫ്‌ലൈന്‍, ഓൺലൈൻ റീട്ടെയിലർമാരിലൂടെ 653L നെറ്റ് കപ്പാസിറ്റിയിൽ നാല് ബെസ്‌പോക്ക് ഗ്ലാസ് ഫിനിഷ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും - ഗ്ലാം ഡീപ് ചാർക്കോൾ, ക്ലീൻ വൈറ്റ്, ക്ലീൻ നേവി, ക്ലീൻ പിങ്ക്.

വാറണ്ടി

പുതിയ ലൈനപ്പ് ഇന്ത്യയുടെ ഊർജ്ജക്ഷമതയുള്ളതും 20 വർഷത്തെ കംപ്രസർ വാറണ്ടിയോടെ വരുന്നതുമായ ആദ്യത്തെ സ്റ്റാർ റേറ്റഡ് സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററാണ്, അങ്ങനെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നത്തിന്റെ ഈട് വാഗ്‌ദാനം ചെയ്യുന്നു, ഒപ്പം മനസ്സമാധാനം പ്രദാനം ചെയ്യുന്നു.

സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകളുടെ പ്രധാന സവിശേഷതകൾ

കണ്‍‌വര്‍ട്ടബിള്‍ 5-ഇൻ-1 മോഡ്

നോർമൽ, സീസണൽ, എക്‌സ്‌ട്രാ ഫ്രിഡ്ജ്, വെക്കേഷൻ, ഹോം എലോൺ എന്നീ അഞ്ച് മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ അവരെ പ്രാപ്‌തമാക്കുന്നതിലൂടെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് കൂടുതൽ സ്റ്റോറേജ് ​​സ്ഥലവും സൗകര്യവും പ്രദാനം ചെയ്യുന്നു. നോര്‍‌മല്‍ മോഡിൽ, റഫ്രിജറേറ്ററിന് ഫ്രിഡ്ജും ഫ്രീസർ മോഡും ഉണ്ടായിരിക്കും, ഹോം എലോൺ, വെക്കേഷൻ മോഡുകളിൽ, ഫ്രിഡ്ജ് ഓഫായിരിക്കുമ്പോൾ മാത്രമേ റഫ്രിജറേറ്ററിൽ ഫ്രീസർ പ്രവർത്തിക്കൂ, കൂടുതൽ സംഭരണ ​​​​സ്ഥലം ആവശ്യമുള്ള ദിവസങ്ങളിൽ, ഈ ഫീച്ചർ ഉപഭോക്താക്കളെ അവരുടെ ഫ്രീസറിനെ ഫ്രിഡ്ജാക്കി മാറ്റാൻ അനുവദിക്കുന്നു, അങ്ങനെ കൂടുതൽ സംഭരണ ​​ഇടം നൽകുന്നു.

ഈ ഫീച്ചറിലെ ട്വിൻ കൂളിംഗ് പ്ലസ്TM സാങ്കേതികവിദ്യ, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കുന്നതിന് ഫ്രിഡ്ജിനും ഫ്രീസറിനും വേണ്ടിയുള്ള രണ്ട് വ്യത്യസ്ത ഇവാപ്പറേറ്ററുകളുമായി പ്രവർത്തിക്കുന്നു. ഈ നവീകരണം ഒരു പുതിയ തലത്തിലുള്ള സൗകര്യങ്ങൾ ചേർക്കുന്നു, ഇത് കൃത്യമായ ഹ്യുമിഡിറ്റിയും താപനിലയും നിയന്ത്രിക്കുന്നത് സാധ്യമാക്കുന്നതിലൂടെ, ദുർഗന്ധം കലരുന്നത് തടയുകയും ഭക്ഷണം കൂടുതൽ നേരം പുതുമയോടെയിരിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഫാമിലി ഹബ് 7.0

ഫാമിലി ഹബ് 7.0 ഫീച്ചർ റഫ്രിജറേറ്ററിനുള്ളിൽ സംഭരിച്ചിരിക്കുന്ന ആഹാര സാധനങ്ങളും മറ്റുവസ്തുക്കളും നിരീക്ഷിച്ചശേഷം അതനുസരിച്ച് ഉപയോക്താക്കൾക്ക് ഭക്ഷണ ആശയങ്ങൾ നിർദ്ദേശിച്ചുകൊണ്ട് കാര്യക്ഷമമായ ഫുഡ് മാനേജ്മെന്റ് പ്രദാനം ചെയ്യുന്നു. സ്‌പോട്ടിഫൈ, ട്യൂൺഇൻ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സംഗീതം പ്ലേ ചെയ്യാനും മറ്റ് ഉപകരണങ്ങളില്ലാതെ തന്നെ അവരുടെ പ്രിയപ്പെട്ട വെബ് സേവനങ്ങൾ ആസ്വദിക്കാനും കഴിയും. കുടുംബ വിനോദങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് ഉറപ്പാക്കാൻ, വീഡിയോ, ഫോട്ടോകൾ, മെമ്മോകൾ എന്നിവയിലൂടെ വിലയേറിയ കുടുംബ നിമിഷങ്ങൾ ക്യൂറേറ്റ് ചെയ്യുന്ന അനലോഗ് ബുള്ളറ്റിൻ ബോർഡും ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ കണക്ടഡ് ലിവിംഗ് ആസ്വദിക്കാനും അവരുടെ വീട് മികച്ചതാക്കാനും, SmartThings ആപ്പ് വഴി അവരുടെ സ്മാർട്ട് വീട്ടുപകരണങ്ങളും IoT പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങളും നിയന്ത്രിക്കാൻ ഈ സവിശേഷത അവരെ അനുവദിക്കുന്നു.

AI എനർജി സേവിംഗ്സ് മോഡ്

ഈ മോഡ് ഓണാക്കിയാൽ, ഫ്രിഡ്ജിന്റെയും ഫ്രീസറിന്റെയും താപനില ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പ്രതിമാസ ചെലവ് ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാനാകും. ഉപയോഗ രീതി മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് താപനില ക്രമീകരിക്കുന്നതിനും ഈ സവിശേഷത കൃത്രിമബുദ്ധി ഉപയോഗിക്കുന്നു, അങ്ങനെ പ്രക്രിയയിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കുന്നു.

കര്‍ഡ് മാസ്ട്രോ+

സാംസങ്ങിന്റെ പേറ്റന്റ് നേടിയ Curd MaestroTM സാങ്കേതികവിദ്യയോടെയാണ് പുതിയ ലൈനപ്പ് വരുന്നത്, അത് ഉപയോക്താക്കളെ ആരോഗ്യകരവും ശുചിത്വവുമുള്ള രീതിയിൽ

തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാൻ അനുവദിക്കുന്നു. എന്നിരുന്നാലും, 2023 ശ്രേണിയിൽ ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മാറ്റിവയ്ക്കാവുന്ന ഒരു  ഡിറ്റാച്ചബിള്‍ Curd Maestro+ യുമായാണ് വരുന്നത്. ലളിതമായ കുറച്ച് ഘട്ടങ്ങൾ പിന്തുടരുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ട്രേ എളുപ്പത്തിൽ വേർപെടുത്താനും കൂടുതൽ ഇടം ആസ്വദിക്കാനും കഴിയും. പിന്തുടരേണ്ട ഘട്ടങ്ങൾ:

  • അകത്തെ LED ഡിസ്പ്ലേ വഴി Curd Off മോഡിലേക്ക് മാറ്റുക
  • Curd Maestro Plus-ന്റെ പിൻവശത്തുള്ള സ്ക്രൂ അഴിക്കുക.
  • അത് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് പിൻവശത്തെ പവർ വയർ വിച്ഛേദിക്കുക.
  • ഇപ്പോൾ ആസ്വദിക്കൂ നിങ്ങളുടെ പ്രിയപ്പെട്ട പച്ചക്കറികളും മറ്റ് ചീത്തയാവുന്ന വസ്തുക്കളും സൂക്ഷിക്കാൻ കൂടുതൽ ഫ്രിഡ്ജ് സ്ഥലം

ബെസ്‌പോക്ക് & ഓട്ടോ ഓപ്പൺ ഡോർ

ഒരു ഡിസൈൻ വീക്ഷണകോണിൽ, പുതിയ ലൈനപ്പ് ബെസ്‌പോക്കിന്റെ ഗ്ലാസ് ഫിനിഷ് പാനലുകളോടൊപ്പമാണ് വരുന്നത്, അതിലൂടെ ഉൽപ്പന്നങ്ങളുടെ ശ്രേണിയെ ആകർഷകമാക്കുന്നു. ഇന്ത്യൻ പാചകത്തിലെ വെല്ലുവിളികൾ കണക്കിലെടുത്ത്, 2023 ശ്രേണി മറ്റൊരു രസകരമായ സവിശേഷതയുമായാണ് വരുന്നത് - 'ടച്ച് സെൻസർ' ഉപയോഗിക്കുന്ന ഓട്ടോ ഓപ്പൺ ഡോർ, ഇതിലൂടെ ശാരീരിക സ്പർശമില്ലാതെ വാതിൽ തുറക്കുന്നു. അതിനാൽ, കൈകളില്‍ അഴുക്കാണെങ്കില്‍, ഡോർ സെൻസറിൽ കൈ വച്ചാല്‍ മതി, ഡോര്‍ തുറക്കും.

നോൺ-പ്ലംബിംഗ് ഡിസ്പെൻസർ

നോണ്‍-പ്ലംബിംഗ് ഐസിനും വാട്ടർ ഡിസ്പെൻസറിനുമായി റഫ്രിജറേറ്ററിൽ 4.5 ലിറ്റർ വാട്ടർ ടാങ്ക് ഉണ്ട്. ജലവിതരണവുമായി ബന്ധിപ്പിക്കാതെ ഏത് സ്ഥലത്തും റഫ്രിജറേറ്റർ ഇൻസ്റ്റാൾ ചെയ്യാൻ ഈ സവിശേഷത സഹായിക്കുന്നു. ഉപഭോക്താവ് മിനറൽ അല്ലെങ്കിൽ ശുദ്ധജലം ഒഴിച്ചുകൊടുത്താല്‍ മതി, പ്രത്യേക വാട്ടർ ഫിൽട്ടർ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ശീതീകരിച്ച പാനീയങ്ങള്‍, ഐസ്, ക്രഷ്ഡ് ഐസ് എന്നിവ ആസ്വദിക്കാം.

വൈ-ഫൈ പ്രവർത്തനക്ഷമം

റഫ്രിജറേറ്ററില്‍ വൈ-ഫൈ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് SmartThings ആപ്പ് ഉപയോഗിച്ച് അവരുടെ റഫ്രിജറേറ്റർ നിയന്ത്രിക്കാനാകും.

Related Topics

Share this story