Times Kerala

 സാംസങ് ഇന്ത്യ മാർച്ചിൽ സ്മാർട്ട്‌ഫോൺ ബിസിനസ്സിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നു, ജൂൺ പാദത്തിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നു

 
 സാംസങ് ഇന്ത്യ മാർച്ചിൽ സ്മാർട്ട്‌ഫോൺ ബിസിനസ്സിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നു, ജൂൺ പാദത്തിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നു

 ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ്, മാർച്ച് മാസത്തിൽ ശക്തമായ ഇരട്ട അക്ക വളർച്ച നേടി സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലെ തങ്ങളുടെ നേതൃത്വം ഉറപ്പിച്ചു. ഈ വർഷം ആദ്യ പാദത്തിൽ (ജനുവരി-മാർച്ച്, 2022), സാംസങ്ങിന്റെ സ്മാർട്ട്ഫോൺ ബിസിനസ് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9% മൂല്യ വളർച്ച രേഖപ്പെടുത്തി.
 

“സാംസങ്ങിൽ, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഹൃദയം എന്നത് ഉപഭോക്താക്കളാണ്. ഞങ്ങൾ സമീപകാലത്ത് പുറത്തിറക്കിയ മുൻനിര ഗാലക്‌സി S22, ഗാലക്‌സി എ സീരീസ് എന്നിവ ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ ഡിമാൻഡിന് സാക്ഷ്യം വഹിക്കുകയും, ഇത് മാർച്ചിനെ ഞങ്ങളെ സംബന്ധിച്ച് റെക്കോർഡ് നേടിയ മാസമാക്കി മാറ്റുകയും ചെയ്തു. മാർച്ച് മാസത്തിലെ അസാധാരണമായ വളർച്ച, നിലവിലുള്ള 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ സാംസങ്ങിന്റെ ശക്തമായ ഇരട്ട അക്ക വളർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണം നിരന്തരം കേൾക്കുന്നതിനും, ഒപ്പം എല്ലാവരേയും പുരോഗതി നേടാൻ പ്രാപ്‌തമാക്കുന്ന മൊബൈൽ അനുഭവങ്ങൾ നൽകുന്നത് തുടരുക എന്നതിനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്,” സാംസങ് ഇന്ത്യ, എംഎക്‌സ് ബിസിനസ്, സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു.
 

“2022 മാർച്ചിൽ 22% ഷിപ്പ്‌മെന്റ് വോളിയവും 27% വരുമാന വിഹിതവും നേടി സാംസങ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയെ നയിച്ചു എന്ന് കൗണ്ടർപോയിന്റ് റിസർച്ച് മന്ത്‌ലി ഇന്ത്യ സ്‌മാർട്ട്‌ഫോൺ ട്രാക്കർ പറയുന്നു. എം, എഫ്, എ സീരീസിൽ വരെ 5G സംവിധാനമുൾപ്പെടെയുള്ള സമയോചിതമായ പോർട്ട്‌ഫോളിയോ വിപുലീകരണം നടത്തിയതും, ഗാലക്‌സി S22, ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് സീരീസ് എന്നിവയുടെ ശക്തമായ വളർച്ചയും സാംസങിനെ നേതൃസ്ഥാനത്തേക്ക് വീണ്ടും വളരാൻ സഹായിച്ചു. ഈ ഇൻഡസ്ട്രി മുഴുവനും വിതരണ ശൃംഖലയുടെ പരിമിതികൾ നേരിടുന്നത് പരിഗണിക്കുമ്പോൾ ഈ വളർച്ച പ്രശംസനീയമാണ്. അതേസമയം സാംസങ് അതിന്റെ വെർട്ടിക്കലായ സംയോജിത വിതരണ ശൃംഖലയുടെ വൈദഗ്ധ്യവും വ്യാപ്തിയും പ്രയോജനപ്പെടുത്തുന്നത് ക്ഷാമത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യും. നേതൃസ്ഥാനം നിലനിർത്താനും മുതലെടുക്കാനും സാംസങ് ശക്തമായ മുന്നേറ്റം നടത്തി,” കൗണ്ടർപോയിന്റിലെ റിസർച്ച് വൈസ് പ്രസിഡന്റ് നീൽ ഷാ പറഞ്ഞു.
പുറത്തിറക്കി ഒരു മാസത്തിനുള്ളിൽ സാംസങ്ങിന്റെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മുൻനിര സ്മാർട്ട്‌ഫോണായി ഗാലക്‌സി S22 സീരീസ് മാറി. ഗാലക്സി S22 അൾട്ര, നോട്ട് സീരീസിന്റെ സമാനതകളില്ലാത്ത കരുത്തും ഐക്കോണിക് S-Pen-ഉം പ്രോ-ഗ്രേഡ് ക്യാമറയും എസ് സീരീസിന്റെ പ്രകടനവും സംയോജിപ്പിച്ച് പ്രീമിയം സ്മാർട്ട്‌ഫോണുകൾക്കായി പുതിയ നിലവാരം സജ്ജമാക്കുന്നു. കരുത്തുറ്റതും സുസ്ഥിരവുമായ രൂപകൽപ്പനയിൽ നിർമ്മിച്ച ഗാലക്സി S22, ഗാലക്സി S22+ എന്നിവയ്ക്ക് ഓരോ നിമിഷവും ഐതിഹാസികമാക്കാൻ നൂതനമായ ഇന്റലിജന്റ് ഇമേജ് പ്രോസസ്സിംഗ് ഉള്ള ഡൈനാമിക് ക്യാമറകളുണ്ട്. റെക്കോർഡ് നേടിയ പ്രീ-ബുക്കിംഗിന് ശേഷം, H1, 2022-ഓടെ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തിൽ അതിന്റെ വിപണി നേതൃത്വം ഉറപ്പിക്കാൻ സാംസങ് ശ്രമിക്കുകയാണ്.

 

സാംസങ് മാർച്ച്  മാസത്തിൽ ഗാലക്‌സി  A13, ഗാലക്‌സി A23, ഗാലക്‌സി A33 5ജി, ഗാലക്‌സി A53 5G, ഗാലക്‌സി A73 5G എന്നിങ്ങനെ അഞ്ച് ഗാലക്‌സി എ സീരീസ് മോഡലുകൾ പുറത്തിറക്കി. H1, 2022 ഓടെ വിപണി വിഹിതം 40% ആയി ഉയർത്താൻ സാംസങ് ലക്ഷ്യമിടുമ്പോൾ ഈ അഞ്ച് സ്‌മാർട്ട്‌ഫോണുകൾ സാംസങ്ങിന്റെ മിഡ്, ഹൈ സെഗ്‌മെന്റിൽ അതിന്റെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയ്ക്കുന്ന ക്യാമറ, സൂപ്പർ സ്മൂത്തും തെളിച്ചമുള്ളതുമായ ഡിസ്പ്ലേ, രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ വഴി ഓരോ ദിവസവും മികച്ചതാക്കാനുള്ള കരുത്താണ് പുതിയ ഗാലക്‌സി എ സീരീസ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

Related Topics

Share this story