Times Kerala

 'സോള്‍വ് ഫോര്‍ ടുമോറോ' മത്സരത്തിലെ മികച്ച 50 ടീമുകളുമായി ഇന്ത്യൻ ഇന്നൊവേറ്റേഴ്സിന്‍റെ നെക്സ്റ്റ് ജനറേഷനെ സാംസങ് ഇന്ത്യ അനാവരണം ചെയ്തു

 
 ഇന്ത്യയിലെ സാംസങ് സര്‍വ്വീസ് സെന്‍ററുകള്‍ ‘പേപ്പര്‍-ഫ്രീ’ ആയിരിക്കുന്നു, 11 മാസത്തില്‍ 16 മില്യനില്‍ പരം പേപ്പര്‍ ഷീറ്റുകള്‍ ലാഭം
 

സാംസങ് ഇന്ത്യ ഇന്ന് അതിന്‍റെ Gen-Z വിദ്യാഭ്യാസ, ഇന്നൊവേഷൻ മത്സരമായ 'സോള്‍വ് ഫോര്‍ ടുമോറോ'-യുടെ മികച്ച 50 ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇത്തരത്തില്‍ ആദ്യമായി നടക്കുന്ന ഈ യുവജന മത്സരത്തിൽ വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതില്‍ സഹായിക്കുന്ന വിധം രാജ്യത്തുടനീളമുള്ള ടീമുകൾ പ്രതികരിക്കുകയും ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു.

മത്സരത്തിന്‍റെ അവസാനം, മൂന്ന് ദേശീയ ജേതാക്കള്‍ക്ക് 1 കോടി രൂപ വരെയുള്ള മെഗാ സപ്പോര്‍ട്ടും, IIT ഡൽഹിയുടെ വിദഗ്ധ മാർഗനിർദേശത്തിന് കീഴിൽ അവരുടെ ആശയങ്ങൾ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിന് ആറ് മാസത്തേക്ക് മെന്‍ററിംഗ് പിന്തുണ നേടാനുള്ള അവസരവുമാണ് ലഭിക്കുന്നത്.

മത്സരത്തിലേക്ക് അപേക്ഷിച്ച് കടന്നുവന്നവര്‍ക്ക് സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുമാണ് ഇന്നൊവേഷനുള്ള പ്രചോദനം ലഭിച്ചത്. മാലിന്യ സംസ്‌ക്കരണം, വൈദ്യുതി, ജലം എന്നിവയുടെ പാഴാകൽ, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം, സംസാര വൈകല്യങ്ങൾ, കൃഷിഭൂമിയിലെ കീട ശല്യം എന്നിവയും, അതുപോലെ മഹാമാരി സംബന്ധിച്ച പ്രവചനം, മിതനിരക്കിലുള്ള ECG ഉപകരണം സൃഷ്ടിക്കല്‍ എന്നിങ്ങനെ കഴിഞ്ഞ വര്‍ഷത്തെ പല കാര്യങ്ങളും അതിലുണ്ട്. ടീമുകൾ നിർദ്ദേശിച്ച പല പ്രതിവിധികളും റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഓഗ്‌മെന്‍റഡ് റിയാലിറ്റി തുടങ്ങിയ പുതിയ കാലത്തെ ടെക്നോളജികള്‍ ഉപയോഗിക്കും. 

മികച്ച 50 ടീമുകളിൽ, 62% പേർ ആരോഗ്യ പരിചരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നു, 22% പേർ പരിസ്ഥിതിയെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളെ നേരിടാൻ ആഗ്രഹിക്കുന്നു, 10% പേർ കാർഷിക പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, 6% പേർ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നു. 

തങ്ങളുടെ ആശയങ്ങൾ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഉത്സുകരായ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള യുവാക്കളില്‍ നിന്ന് 18,000-ത്തിലധികം രജിസ്‌ട്രേഷനുകൾ ആണ് സോൾവ് ഫോർ ടുമാറോയ്‌ക്ക് ലഭിച്ചത്. ചെറുപട്ടണങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലായിടത്തുനിന്നും ഭാരതത്തിന്‍റെ ഇന്നൊവേഷനും സംരംഭകത്വ മനോഭാവവും എടുത്തുകാട്ടുന്ന ആശയങ്ങൾ ലഭിച്ചു.

തിരഞ്ഞെടുത്ത 50 ടീമുകൾ, 16-22 വയസ്സിനിടയിൽ പ്രായമുള്ള യുവാക്കൾ, 'സോള്‍വ് ഫോര്‍ ടുമോറോ' യുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു, അവിടെ അവർ അവരുടെ ആശയങ്ങൾ കൂടുതൽ വികസിപ്പിക്കും. IIT ഡൽഹിയിലെ സാംസങ്ങിന്‍റെ നോളജ് പാർട്ണർ ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT) യുടെ പിന്തുണയും വൈദഗ്ധ്യവും ഉപയോഗിച്ച്, 50 ടീമുകൾ അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മാർഗനിർദേശം നൽകും.

ഈ ഘട്ടത്തിൽ, ഓൺലൈൻ കോഴ്‌സുകളിലൂടെയും ഡൽഹി IIT യിലെ ബൂട്ട്‌ക്യാമ്പിലൂടെയും ഡിസൈൻ തിങ്കിംഗ് ആശയത്തെക്കുറിച്ച് അവർക്ക് പരിശീലനം ലഭിക്കും. മൂന്ന് ദിവസത്തെ ബൂട്ട്‌ക്യാമ്പിൽ 50 ടീമുകൾക്കും ഡൽഹി IIT യിൽ നിന്ന് ഒരു കാമ്പസ് ബുഡിയെ നിയോഗിക്കും.

IIT ഡൽഹിയിൽ രണ്ട് ദിവസം, പരിചയസമ്പന്നരായ വിദഗ്ധർ ടീമുകളെ അവരുടെ ആദ്യ പ്രോട്ടോടൈപ്പ് എങ്ങനെ നിർമ്മിക്കാമെന്ന് മാര്‍ഗ്ഗനിര്‍ദേശം നല്‍കും, മൂന്നാം ദിവസം ഒരു വിദഗ്ദ്ധ സാംസങ് ജൂറിക്ക് മുന്നിൽ അവരുടെ ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കും. 2022 നവംബറില്‍ ജൂറി ഫൈനല്‍ പിച്ച് ഇവന്‍റിനുള്ള ടോപ്പ് 10 ടീമുകളെ തിരഞ്ഞെടുക്കും.

“സാംസങ്ങിൽ, യുവ തലമുറയെ അവരുടെ മുഴുവൻ കഴിവുകളും കൈവരിക്കുന്നതിനും ഗുണപരമായ സാമൂഹിക മാറ്റങ്ങൾക്ക് തുടക്കമിടുന്നതിനും ഞങ്ങൾ ശാക്തീകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നു. ഭാവിയിലെ യുവ ഇന്നൊവേറ്റർമാർക്ക് മാർഗനിർദേശവും പിന്തുണയും മെച്ചപ്പെട്ട നാളെ സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടും നൽകിക്കൊണ്ട് സോൾവ് ഫോർ ടുമാറോ പ്രോഗ്രാം അവരെ പിന്തുണയ്ക്കുന്നു. ലഭിച്ച 18,000-ത്തിലധികം രജിസ്ട്രേഷനുകളിൽ ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങൾ തിരഞ്ഞെടുത്ത മികച്ച 50 ടീമുകൾ മത്സരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും, അവരുടെ ആശയങ്ങൾ എങ്ങനെ മുന്നോട്ട് പോകും എന്ന് കാണാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു, ഇത് ഡിജിറ്റൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതില്‍ സംഭാവനയേകുന്നു.” സാംസങ് ഇന്ത്യ കോർപ്പറേറ്റ് സിറ്റിസൺഷിപ്പ് വൈസ് പ്രസിഡന്‍റ് ശ്രീ പാർത്ഥ ഘോഷ് പറഞ്ഞു.

ബൂട്ട്‌ക്യാമ്പിനൊപ്പം, മികച്ച 50 ടീമുകൾക്ക് പാര്‍ട്ടിസിപ്പേഷന്‍ സർട്ടിഫിക്കറ്റും ഡിസൈൻ തിങ്കിംഗ്, STEM, ഇന്നൊവേഷൻ, ലീഡർഷിപ്പ് തുടങ്ങിയ വിഷയങ്ങളിലെ ഓൺലൈൻ കോഴ്‌സുകൾക്കായി 100,000 രൂപയുടെ വൗച്ചറുകളും നൽകും. 

“സാംസങ്ങിന്‍റെ സോൾവ് ഫോർ ടുമാറോ സംരംഭം ഇന്ത്യയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ സഹായിക്കും. രാജ്യത്ത് ഇന്നൊവേറ്റേഴ്സിനെ സൃഷ്ടിക്കുന്നതിന് ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രധാനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ആശയങ്ങളുമായി യുവമനസ്സുകൾ കടന്നുവരുന്നത് കാണുമ്പോൾ അതിശയമാണ്. സുസ്ഥിരമായ ഭാവി സൃഷ്ടിക്കാൻ സോൾവ് ഫോർ ടുമാറോ ഇന്ത്യൻ യുവാക്കളെ ശാക്തീകരിക്കുമെന്ന കാര്യത്തില്‍ ഞങ്ങൾക്ക് ശുഭാപ്തിവിശ്വാസമാണ് ഉള്ളത്,” IIT ഡൽഹി ഡയറക്ടർ പ്രൊഫ.രംഗൻ ബാനർജി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള യുവ മനസ്സുകൾക്ക് അവര്‍ക്ക് ചുറ്റുമുള്ള ആളുകളുടെയും സമൂഹങ്ങളുടെയും ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന നൂതന ആശയങ്ങൾ കൊണ്ടുവരാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സാംസങ് ഇന്ത്യ സോൾവ് ഫോർ ടുമാറോയുടെ പ്രഥമ എഡിഷന്‍റെ ലോഞ്ച് ജൂണിലാണ് പ്രഖ്യാപിച്ചത്.

മികച്ച 10 ടീമുകൾക്ക് സാംസങ് ഇന്ത്യയുടെ ഓഫീസുകളും അതിന്‍റെ R&D സെന്‍ററുകളും സന്ദർശിക്കാൻ അവസരം ലഭിക്കും, അവിടെ അവർ യുവ സാംസങ് ജീവനക്കാരുമായും ഗവേഷകരുമായും സംവദിക്കും. ബെംഗളൂരുവിലെ ഐക്കോണിക് സാംസങ് ഓപ്പേറ ഹൗസിൽ സാംസങ് പ്രോഡക്ട് ഇക്കോസിസ്റ്റം അവർക്ക് അനുഭവിച്ചറിയാം.

Related Topics

Share this story