Times Kerala

 സാംസങ് Galaxy Z Flip4, Z Fold4 എന്നിവ ഇന്ത്യയിൽ പുറത്തിറക്കി; അതിശയിപ്പിക്കുന്ന ഓഫറുകൾക്കായി ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാം

 
Galaxy Z Flip4, Z Fold4
 

ഇന്ത്യയിൽ ഏറ്റവും പുതിയ ഗാലക്‌സി Z സീരീസ് ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾക്കായുള്ള പ്രീ-ബുക്കിംഗ് സാംസങ് സമീപകാലത്ത് ആരംഭിച്ചു. ഇപ്പോൾ, അതിന്റെ നാലാം തലമുറയിൽ, ഗാലക്സി Z സീരീസ് ഉൽപ്പാദനക്ഷമതയ്ക്കും സ്വയം പ്രകടിപ്പിക്കുന്നതിനുമുള്ള തികവുറ്റ ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

"ഗാലക്സി Z Fold 4 സാംസങ്ങിന്റെ സ്ഥിരതയാർന്ന സ്‌മാർട്ട്‌ഫോൺ നവീകരണത്തിന്റെ ഫലമാണ്. ഫ്ലാഗ്ഷിപ്പ് ക്യാമറയും വേഗതയേറിയ പ്രോസസ്സറും പുതിയ രൂപകൽപ്പനയും ഉള്ള ഗാലക്‌സി Z Fold 4 ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തുറ്റ സ്‌മാർട്ട്‌ഫോണാണ്. ഗാലക്സി Z Flip 4-ന്റെ ഒതുക്കമുള്ള ക്ലാംഷെൽ ഡിസൈൻ സവിശേഷമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. കൂടാതെ അതിന്റെ ഫ്ലെക്‌സ്‌ക്യാം ഹാൻഡ്‌സ്-ഫ്രീ വീഡിയോകൾ ഷൂട്ട് ചെയ്യുന്നത് സാധ്യമാക്കുന്നു. സമാനതകളില്ലാത്ത മൊബൈൽ അനുഭവങ്ങളിലൂടെ, ഞങ്ങളുടെ ഏറ്റവും പുതിയ ബിഹേവിയർ-ഷിഫ്റ്റിംഗ് ഗാലക്‌സി ഇസഡ് സീരീസ് ഉപയോക്താക്കൾ അവരുടെ സ്‌മാർട്ട്‌ഫോണുകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിൽ വിപ്ലവം സൃഷ്ടിക്കും," രാജു പുല്ലൻ, സീനിയർ വൈസ് പ്രസിഡന്റ്, മൊബൈൽ ബിസിനസ്, സാംസങ് ഇന്ത്യ പറഞ്ഞു.

കോം‌പാക്റ്റ് ക്ലാംഷെൽ ഡിസൈൻ സഹിതമാണ് ഗാലക്‌സി Z Flip 4 വരുന്നത്. കൂടാതെ അതിന്റെ നവീനമായ ഫ്ലെക്‌സ്‌ക്യാം വഴി അതുല്യമായ സ്‌മാർട്ട്‌ഫോൺ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. Z Flip 4-ന്റെ ക്യാമറ സാംസങ്ങിന്റെ നൈറ്റോഗ്രഫി ഫീച്ചറോടെയാണ് വരുന്നത്. ഇത് നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകലും രാത്രിയും മുഴുവനും കൂടുതൽ തെളിച്ചമുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പാക്കുന്നു. Z Flip 4-ന് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8+ Gen1 പ്രൊസസ്സറും 3700 mAh-ന്റെ 10% ഉയർന്ന ബാറ്ററി ശേഷിയും ഉണ്ട്. സൂപ്പർ ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാവും.

50എംപി വൈഡ് ലെൻസും 30X സ്പേസ് സൂം ലെൻസും 3X ഒപ്റ്റിക്കൽ സൂമും ഉള്ള ഫ്ലാഗ്ഷിപ്പ് ക്യാമറയുമായാണ് ഗാലക്സി Z Fold 4 വരുന്നത്. 23% തെളിച്ചമുള്ള സെൻസറുള്ളതിനാൽ ഗാലക്‌സി Z Fold 4-ന് സാംസങ്ങിന്റെ മുൻനിര നൈറ്റോഗ്രഫി ഫീച്ചറും ലഭിക്കുന്നു. Galaxy Z Fold 4-ൽ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8+ Gen1 പ്രോസസ്സറാണുള്ളത്. മറ്റ് കാര്യങ്ങൾക്കൊപ്പം ഇത് ക്യാമറയുടെ ഔട്ട്‌പുട്ട് മെച്ചപ്പെടുത്തുന്നു, പകലും രാത്രിയിലും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

ഗ്യാലക്‌സി Z Fold 4- പുതിയ ടാസ്‌ക്‌ബാറുണ്ട്. ഇത് കംപ്യൂട്ടറിലേത് പോലുള്ള മൾട്ടിടാസ്‌കിംഗ് അനുഭവം നൽകുന്നു. ആർമർ അലൂമിനിയം ഫ്രെയിമുകൾ, കവർ സ്‌ക്രീനിലെ Corning® Gorilla® Glass Victus®+, ഹിഞ്ച് കവർ, പിൻ ഗ്ലാസ്, IPX8 വാട്ടർ റെസിസ്റ്റൻസ് എന്നിവയുള്ള Z സീരീസ് സാംസങ്ങിന്റെ എക്കാലത്തെയും ഏറ്റവും ഉറപ്പുള്ള ഫോൾഡബിൾ ഫോണാണ്.

വിലയും ഓഫറുകളും

ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് നിറങ്ങളിൽ ലഭ്യമായ ഗാലക്സി Z Flip 4 8GB+128GB വേരിയന്റിന്റെ വില 89999 രൂപയിൽ ആരംഭിക്കുന്നു. ഗ്രേഗ്രീൻ, ബെയ്ജ്, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഗാലക്സി Z Fold4-ന് 12GB+256GB വേരിയന്റിന് 154999 രൂപയാണ് വില.

മുൻകൂട്ടി Z Flip4 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 31999 രൂപ വിലയുള്ള ഗാലക്സി Watch4 Classic 42mm BT വെറും 2999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 7000 രൂപ ക്യാഷ്ബാക്ക് നേടാം, അല്ലെങ്കിൽ 7000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് നേടാം.

ഗാലക്സി Z Fold4 മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 34999 രൂപ വിലയുള്ള ഗാലക്സി Watch4 Classic 46mm BT വെറും 2999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കും, അല്ലെങ്കിൽ 8000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് നേടാം.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 11999 രൂപ മൂല്യമുള്ള ഒരു വർഷത്തെ സാംസങ് കെയർ പ്ലസ് വെറും 6000 രൂപയ്ക്ക് ലഭിക്കും. അവർക്ക് 24 മാസം വരെയുള്ള പലിശയില്ലാത്ത ഇഎംഐ ഓഫറും തിരഞ്ഞെടുക്കാം.

Related Topics

Share this story