Times Kerala

 റാം പ്ലസ്, ഓട്ടോ ഡാറ്റ സ്വിച്ചിംഗ് ഫീച്ചറുകളുള്ള  സാംസങ് ഗാലക്‌സി M13 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു 

 
 റാം പ്ലസ്, ഓട്ടോ ഡാറ്റ സ്വിച്ചിംഗ് ഫീച്ചറുകളുള്ള  സാംസങ് ഗാലക്‌സി M13 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു 
 

ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഗാലക്‌സി M13 5G, ഗാലക്‌സി M13 എന്നിവ പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ജനപ്രിയമായ ഗാലക്സി M സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകൾ, Gen-MZ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമാനതകളില്ലാത്ത സ്റ്റൈലും തുലനം ചെയ്യാനാവാത്ത അനുഭവവും വാഗ്ദാനം ചെയ്യുന്നു. ഗാലക്സി M സീരീസ് സാംസങ്ങിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ്. 2019-ൽ പുറത്തിറക്കിയതിന് ശേഷം രാജ്യത്ത് 42 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.

ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാംസങ്ങിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് 2019-ൽ ഗാലക്‌സി M സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം, ഗാലക്സി M സീരീസ് ദശലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ടം നേടി. മോൺസ്റ്ററിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ, ഞങ്ങൾ ഗാലക്സി M13 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. 5G വിപ്ലവത്തിന്റെ സൂചനയായി, ഗാലക്സി M13 5G, 11 5G ബാൻഡ് പിന്തുണ സഹിതമാണ് വരുന്നത്. ഇത് ഉപഭോക്താക്കളെ ഭാവിയിലേക്ക് സജ്ജരാക്കുന്നു. ഓട്ടോ ഡാറ്റാ സ്വിച്ചിംഗ്, റാം പ്ലസ് സഹിതമുള്ള 12GB RAM, വലിയ 6000mAh ബാറ്ററി തുടങ്ങിയ ഗാലക്‌സി M13 സീരീസ് വിഭാഗത്തിലെ മുൻനിര ഫീച്ചറുകളോട് കൂടി 'ഒരു മോൺസ്റ്ററിനേക്കാൾ മികച്ച പ്രകടനം നൽകാൻ തയ്യാറാണ്", സാംസങ് ഇന്ത്യ സീനിയർ ഡയറക്ടറും മൊബൈൽ മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബർ പറഞ്ഞു.

മോൺസ്റ്ററിനേക്കാൾ മികച്ച പ്രകടനം

2.2GHz വരെ ക്ലോക്ക് ചെയ്യാൻ കഴിയുന്ന ഡൈമെൻസിറ്റി 700 പ്രൊസസ്സറാണ് ഗാലക്സി M13 5G-ന് കരുത്ത് പകരുന്നത്. മെച്ചപ്പെടുത്തിയ പ്രകടനം, സുഗമമായ മൾട്ടിടാസ്‌കിംഗ്, തടസ്സമില്ലാത്ത ആപ്പ് നാവിഗേഷൻ, തടസ്സമില്ലാത്ത ഗെയിമിംഗ് എന്നിവയ്‌ക്കായി ഗാലക്‌സി M13 സീരീസ് റാം പ്ലസിനൊപ്പം 12GB വരെയുള്ള RAM സഹിതം വരുന്നു. സവിശേഷമായ റാം പ്ലസ് സൊല്യൂഷൻ ഉപയോക്താവിനെ ആവശ്യാനുസരണം RAM-ന്റെ വലുപ്പം വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. ഗാലക്സി M13 സീരീസിലും 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഉള്ളതിനാൽ ഉപഭോക്താക്കൾ സ്റ്റോറേജിനെക്കുറിച്ച്  ആശങ്കപ്പെടേണ്ടതില്ല.

ഒരു മോൺസ്റ്റർ കണക്റ്റിവിറ്റിയേക്കാൾ കൂടുതൽ

11 5G ബാൻഡുകളുടെ പിന്തുണയുള്ള ഗാലക്സി M13 5G എപ്പോഴും, എവിടെയും കണക്റ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കും. വിപ്ലവകരമായ 5G കണക്റ്റിവിറ്റി പിന്തുണ വേഗത്തിലുള്ള ഡൗൺലോഡുകളും സുഗമമായ വീഡിയോ കോൺഫറൻസിംഗും പിന്തുണയ്ക്കുകയും നിങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുകയും ചെയ്യുന്നു.

ഗാലക്സി M13 സീരീസ് ഈ വിഭാഗത്തിലെ ആദ്യത്തെ ഓട്ടോ ഡാറ്റ സ്വിച്ചിംഗുമായാണ് വരുന്നത്. ഈ നൂതനമായ ഫീച്ചറുകൾ ഉപയോഗിച്ച്, പ്രൈമറി സിമ്മിന് നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശത്ത് പോലും ഉപയോക്താക്കൾക്ക് രണ്ടാമത്തെ സിമ്മിന്റെ ഡാറ്റ ഉപയോഗിച്ച് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയും.

ഒരു മോൺസ്റ്ററിനേക്കാൾ കരുത്തുള്ളത്

ഗാലക്സി M13 ഒരു വലിയ 6000mAh ബാറ്ററി സഹിതം വരുന്നു, ഇത് നിങ്ങളെ എപ്പോഴും സജീവമാക്കി നിർത്തുന്നു. രണ്ട് മോഡലുകളും ബോക്സിൽ 15W അഡാപ്റ്റീവ് ഫാസ്റ്റ് ചാർജർ സഹിതമാണ് വരുന്നത്.

ഭാവിയിലേക്ക് സജ്ജമായ ഈ സ്മാർട്ട്‌ഫോണുകൾ നിങ്ങളുടെ ഉപയോഗവുമായി പൊരുത്തപ്പെടുന്ന അഡാപ്റ്റീവ് പവർ-സേവിംഗ് മോഡിനെ പിന്തുണയ്ക്കുകയും ബാറ്ററി 50%-ൽ താഴെയാണെങ്കിൽ സ്വയമേവ പവർ സേവിംഗ് മോഡിലേക്ക് മാറുകയും ചെയ്യുന്നു. ഗാലക്‌സി M13 സീരീസിലെ എഐ പവർ മാനേജ്‌മെന്റ് മൂന്ന് ദിവസത്തേക്ക് ആപ്പുകൾ ഉപയോഗിച്ചില്ലെങ്കിൽ അവയെ സ്ലീപ്പ് ചെയ്യുകയും ഒരു മാസത്തേക്ക് ഉപയോഗിച്ചില്ലെങ്കിൽ ഡീപ്പ് സ്ലീപ്പ് ചെയ്യുകയും ചെയ്യുന്നു.

ഒരു മോൺസ്റ്റർ ഡിസ്പ്ലേയിലും വലുത്

ഗാലക്‌സി M13 5G ആകർഷകമായ ദൃശ്യാനുഭവത്തിനായി 6.5’’ എൽസിഡി ഡിസ്‌പ്ലേയും, 90Hz റിഫ്രഷ് നിരക്കും സഹിതം വരുമ്പോൾ ഗാലക്‌സി M13 6.6’’ ഫുൾ HD+ LCD ഡിസ്‌പ്ലേ സഹിതം വരുന്നു. സാങ്കേതികവിദഗ്ദ്ധരായ Gen-Z ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ ഫീഡിലൂടെ സുഗമമായി സഞ്ചരിക്കാൻ വലിയ സ്‌ക്രീൻ സഹായിക്കുന്നു. ബിഞ്ച് പ്രേക്ഷകർക്ക് തിരക്കിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട ഉള്ളടക്കം യാതൊരു തടസ്സവുമില്ലാതെ ആസ്വദിക്കാനാകും. പുതിയ മിനിമം ബെസൽ ഡിസൈൻ എല്ലാ മില്ലേനിയലുകളുടെയും ദൃശ്യാനുഭവം വർദ്ധിപ്പിക്കുന്നു.

ഒരു മോൺസ്റ്റർ 50MP ക്യാമറയിലും കൂടുതൽ

ഗാലക്സി M13 സീരീസ് 50 എംപി പ്രൈമറി ക്യാമറ ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ഫോട്ടോകൾ ഉറപ്പാക്കുന്നു. ഉയർന്ന നിലവാരമുള്ള ഫോട്ടോകളും പോർട്രെയ്‌റ്റുകളും പകർത്താൻ സഹായിക്കുന്ന 5MP അൾട്രാ വൈഡ് ലെൻസും ഡെപ്ത് ലെൻസും ഗ്യാലക്‌സി M13-ൽ ഉണ്ട്.

 

ഒരു മോൺസ്റ്റർ സുരക്ഷയേക്കാൾ കൂടുതൽ

ഗാലക്സി M13 സീരീസ് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ സെൻസിറ്റീവായ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് ഒരു കേർണൽ ലെവൽ, മൾട്ടിലെയറുള്ള സെക്യൂരിറ്റി സൊല്യൂഷൻ ആയ Samsung Knox വഴിയാണ് സുരക്ഷിതമാക്കിയിരിക്കുന്നത്. പ്രൈവസി ഡാഷ്‌ബോർഡ്, സ്‌മാർട്ട് ആന്റി-ട്രാക്കിംഗ്, സെൻസർ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ നവീകരിച്ച സ്വകാര്യതയും സുരക്ഷാ സവിശേഷതകളുമായാണ് ഇത് വരുന്നത്.

ഒരു മോൺസ്റ്റർ ഡിസൈനിനേക്കാൾ കൂടുതൽ

മിഡ്‌നൈറ്റ് ബ്ലൂ, അക്വാ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ എന്നിങ്ങനെ മൂന്ന് അതിശയിപ്പിക്കുന്ന നിറങ്ങളിലാണ് ഗാലക്‌സി M13 സീരീസ് വരുന്നത്. സുഗമവും സ്റ്റൈലിഷുമായ ഡിസൈൻ ഉപഭോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകുന്നു.

മെമ്മറി വേരിയന്റുകൾ, വില, ലഭ്യത

ഗാലക്സി M13 5G 4GB+64GB വേരിയന്റിന് 13999 രൂപയും, 6GB+128GB വേരിയന്റിന് 15999 രൂപയും ആണ് വില. അതേസമയം ഗാലക്സി M13 4GB+64GB വേരിയന്റ് 11999 രൂപയ്ക്കും, 4GB+64GB വേരിയന്റ് 13999 രൂപയ്ക്കും ലഭ്യമാണ്. കൂടാതെ, പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 1000 രൂപ തൽക്ഷണം കിഴിവ് ലഭിക്കും.

ഗാലക്സി M13 5G, ഗാലക്സി M13 എന്നിവ Samsung.com, Amazon എന്നിവയിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ജൂലൈ 23 മുതൽ ലഭ്യമാകും.

 

Related Topics

Share this story