Times Kerala

മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി; കമ്പനി വിട്ടത് ചീഫ് ടെക്‌നോളജി ഓഫീസർ; രാജിക്ക് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവും

 
 ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുമായി മെറ്റ
 ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്രമുഖ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ജോണ്‍ കാര്‍മാക് ആണ് ഒടുവിൽ രാജിവെച്ചത്. രാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കാര്‍മാക് മെറ്റയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മെറ്റയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായല്ല നടക്കുന്നതെന്ന് കാര്‍മാക് ചൂണ്ടിക്കാട്ടി. മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള സ്വരച്ചേര്‍ച്ചയും അദ്ദേഹം പരസ്യപ്പെടുത്തി. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മെറ്റയുടെ ഭാഗമായിരുന്നു കാര്‍മാക്.അതേസമയം, കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റയില്‍ കടുത്ത പ്രതിസന്ധി തുടരുകയാണ്. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ രാജിവെച്ച് പുറത്തുപോയിരുന്നു.  

Related Topics

Share this story