Times Kerala

 റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യൻ വിപണിയിൽ 

 
 റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യൻ വിപണിയിൽ 
 റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ  ഷവോമി ഇന്ത്യയിൻ വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് സ്മാർട്ട്‌ഫോണുകൾ എന്ന നിലയില്‍ ഇറങ്ങിയ ഈ രണ്ട് ഫോണുകളും 2020 ൽ പുറത്തിറക്കിയ റെഡ്മി 9 എ, റെഡ്മി 9 പവർ സ്മാർട്ട്‌ഫോണുകളുടെ പിൻഗാമികളാണ്.റെഡ്മി 10A യുടെ വില  3 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 8,499 രൂപയാണ് വില. അതേ സമയം ഇതേ ഫോണിന്‍റെ 4 ജിബി റാം+ 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് 9,499 രൂപയാണ് വില. ഏപ്രിൽ 26 മുതൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും.റെഡ്മി 10 പവർ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു പതിപ്പായാണ് എത്തുന്നത്. 14,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ വിൽപ്പന തീയതി ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Topics

Share this story