Times Kerala

 ബോക്‌സില്‍ ചാര്‍ജറില്ലാത്ത ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി; നാര്‍സോ 50 എ പ്രൈം ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു 

 
 ബോക്‌സില്‍ ചാര്‍ജറില്ലാത്ത ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി; നാര്‍സോ 50 എ പ്രൈം ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു 
ബോക്‌സില്‍ ചാര്‍ജറില്ലാത്ത കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി.  നാര്‍സോ 50 എ പ്രൈം ആണ് ചാര്‍ജറില്ലാതെ കമ്പനി ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചത്. ഇതോടെ സാംസങ്ങിനെയും ആപ്പിളിനെയും പിന്തുടര്‍ന്ന് ബോക്‌സില്‍ നിന്ന് പവര്‍ അഡാപ്റ്റര്‍ ഒഴിവാക്കുന്ന ഏറ്റവും പുതിയ ബ്രാന്‍ഡായി റില്‍മി മാറിയിരിക്കുകയാണ്. എന്നാല്‍ നാര്‍സോ 50 എ പ്രൈം മാത്രമേ ഇങ്ങനെ പുറത്തിറങ്ങുകയുള്ളുവെന്നും മറ്റ് ഫോണുകള്‍ക്ക് ചാർജറുകൾ നല്‍കുന്നത് തുടരുമെന്നും റിയല്‍മി വ്യക്തമാക്കി.ഏപ്രില്‍ 30 ന് ഇന്ത്യയില്‍ ഈ ഫോണ്‍ അവതരിപ്പിക്കും എന്നാണ് വിവരം. നാര്‍സോ 50എപ്രൈം 4GB + 64GB, 4GB + 128GB പതിപ്പുകളില്‍ ഇന്ത്യയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാര്‍സോ 50 എ പ്രൈമിന്റെ ഇന്ത്യന്‍ പതിപ്പിന് ഫ്‌ലാഷ് ബ്ലാക്ക്, ഫ്‌ലാഷ് ബ്ലൂ എന്നിങ്ങനെ കളറുകളാണ് ഉണ്ടാകുക. ഇന്ത്യന്‍ വിലയെ കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും, ഇന്തോനേഷ്യയില്‍, ഫോണിന് 64GB വേരിയന്റിന് ഏകദേശം 9,500 രൂപയായിരുന്നു വില. 128GB വേരിയന്റിന് ഏകദേശം 10,600 രൂപയാണ് വില. ഇതിന് സമാനമായ വില ഇന്ത്യയിലും പ്രതീക്ഷിക്കാം. 

Related Topics

Share this story