Times Kerala

 റിയല്‍മി ജിടി 2 ഇന്ത്യയില്‍ എത്തി.!

 
 റിയല്‍മി ജിടി 2 ഇന്ത്യയില്‍ എത്തി.!
 റിയല്‍മിയുടെ തങ്ങളുടെ പുതിയ പ്രീമിയം ഫോണായ ജിടി 2 ഇന്ത്യയില്‍ എത്തിച്ചു. ഈ സീരീസിലെ വാനില വേരിയന്റാണ് റിയല്‍മി ജിടി 2. ഹൈ-എന്‍ഡ് റിയല്‍മി ജിടി 2 പ്രോയെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞ സ്‌പെസിഫിക്കേഷനുകളാണ് ഇത് നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ ബയോപോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ജിടി 2 പ്രോയുടെ രൂപകല്പനയോട് സാമ്യമുള്ള ഡിസൈനിലാണ് ജിടി 2 വരുന്നത്. ഇതിന് പുറകിലും അതേ, ആകര്‍ഷകമായ പാറ്റേണ്‍ ഉണ്ട്. സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച്, റിയല്‍മി ജിടി 2 കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര പ്രോസസറായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 ഉപയോഗിക്കുന്നു, അത് ഇപ്പോഴും ഏറ്റവും വേഗതയേറിയ ഒന്നാണ്.രണ്ട് വേരിയന്റുകളില്‍ റിയല്‍മി ജിടി 2 അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതിന് 34,999 രൂപയാണ് വില, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 38,999 രൂപയാണ് വില. പേപ്പര്‍ ഗ്രീന്‍, പേപ്പര്‍ വൈറ്റ്, സ്റ്റീല്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വരുന്നു. 

Related Topics

Share this story