Times Kerala

 റിയല്‍മി 9 4ജി ഏപ്രില്‍ 7ന് ഇന്ത്യയില്‍ എത്തും

 
റിയല്‍മി 9 4ജി ഏപ്രില്‍ 7ന് ഇന്ത്യയില്‍ എത്തും
 

റിയല്‍മി 9 4ജി ഇന്ത്യയില്‍ ഏപ്രില്‍ 7ന് പുറത്തിറങ്ങുമെന്ന് റിയല്‍മി വൃത്തങ്ങൾ വ്യക്തമാക്കി. റിയല്‍മി 9 സീരിസിലെ ഏറ്റവും പുതിയ ഫോണാണ്  9 4ജി. നേരത്തെ ഇതിന്‍റെ 5ജി പതിപ്പ് അടക്കം റിയല്‍മി ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയല്‍മി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12.30 ന് വെര്‍ച്വല്‍ ഈവന്‍റായാണ് ഈ ഫോണ്‍ പുറത്തിറക്കുന്നത്. ഇതിന്‍റെ ലൈവ് ഈവന്‍റ് റിയല്‍മിയുടെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ലൈവായി ഇത് ഉണ്ടാകും. 

108 മെഗാപിക്‌സൽ 'പ്രോലൈറ്റ്' ക്യാമറ അടക്കം പ്രത്യേകതകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. മുൻ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ വരാനിരിക്കുന്ന റിയല്‍മി 9 4ജിയുടെ വില 15,000 ത്തില്‍ താഴെയായിരിക്കും. മെറ്റിയോർ ബ്ലാക്ക്, സൺബർസ്റ്റ് ഗോൾഡ്, സ്റ്റാർഗേസ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്നാണ് വിവരം. 

Related Topics

Share this story