Times Kerala

പോക്കോ എക്‌സ് 4 പ്രോ 5ജി ഇന്ത്യൻ വിപണിയിലേക്ക് 

 
പോക്കോ എക്‌സ് 4 പ്രോ 5ജി ഇന്ത്യൻ വിപണിയിലേക്ക് 
 പോക്കോ എക്‌സ് 4 പ്രോ 5ജി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. 2022 ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണായ പോക്കോ എക്‌സ് 4 പ്രോ 5ജിയുടെ ഇന്ത്യന്‍ മോഡലിന് 64 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍ ലഭിക്കുമെന്നാണ് സൂചന. ആഗോളതലത്തില്‍ ഈ ഫോണിന്റെ പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സല്‍ ആണ്. സ്മാര്‍ട്ട്ഫോണിന്റെ ആഗോള മോഡലില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 എസ്ഒസി ചിപ്പാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റൈറ്റ് സ്‌ക്രീന് ഉണ്ട്. 67 വാട്‌സ് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. ഏപ്രില്‍ 10ന് പോക്കോ എക്‌സ് 4 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് നടക്കുമെന്നാണ് വിവരം. എന്നാല്‍ ഇതിനോട് പോക്കോ പ്രതികരിച്ചിട്ടില്ല. പോക്കോ എക്‌സ് 4 പ്രോ 5ജിയുടെ  6ജിബി+128ജിബി പതിപ്പിന് ഏകദേശം 19,200 രൂപയും കൂടിയ മോഡലായ 8ജിബി+256ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 29,300 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്. ലേസര്‍ ബ്ലാക്ക്, ലേസര്‍ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളില്‍ പോക്കോ എക്‌സ് 4 പ്രോ 5ജി ഇറങ്ങും.

Related Topics

Share this story