Times Kerala

 സ്‌റ്റോറുകളിൽ വിശ്വസനീയവും സൗകര്യപ്രദവുമായി പേയ്‌മെൻ്റ് ട്രാക്കിംഗ് ചെയ്യുന്നതിന് PhonePe അവതരിപ്പിക്കുന്നു സ്‌മാർട്ട് സ്‌പീക്കർ 

 
news
 

ഇന്ത്യയിലെ മുൻനിര ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ PhonePe,
സ്റ്റോറുകളിൽ വിശ്വസനീയവും സൗകര്യപ്രദവുമായ പേയ്‌മെൻ്റ് ട്രാക്കിംഗ്
ചെയ്യുന്നതിനായി സ്‌മാർട്ട് സ്‌പീക്കർ/Smart Speaker സമാരംഭിച്ചതായി
പ്രഖ്യാപിക്കുന്നു. സ്‌മാർട്ട് സ്‌പീക്കർ/Smart Speaker, നിലവിൽ 8 നഗരങ്ങളിൽ
സമാരംഭിച്ചിട്ടുണ്ട്, കൂടാതെ 100,000-ത്തിലധികം ഉപകരണങ്ങൾ ഇതിനകം
തന്നെ PhonePe വ്യാപാരി പങ്കാളികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
PhonePe സ്‌മാർട്ട് സ്‌പീക്കർ, 11 ഇന്ത്യൻ ഭാഷകളിൽ പേയ്‌മെൻ്റ് അറിയിപ്പുകൾ
നൽകുന്നു, 4 ദിവസത്തെ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്നു, പ്രാരംഭ സജ്ജീകരണ
ചെലവായി വെറും 50 രൂപയ്ക്ക് ഡോർസ്‌റ്റെപ്പ് ഇൻസ്റ്റാളേഷൻ ചെയ്യുന്നു ഒപ്പം
കുറഞ്ഞ പ്രതിമാസ വാടകയായി മാസത്തിൽ 50 രൂപ ഈടാക്കുന്നു. ലോഞ്ച്
ഓഫറിൻ്റെ ഭാഗമായി, വ്യാപാരി പ്രതിമാസം 25-ലധികം ഇടപാടുകൾ
നടത്തിയാൽ, പ്രാരംഭ സജ്ജീകരണവും പ്രതിമാസ വാടകയും വെറും 1 രൂപയ്ക്ക്
ലഭ്യമാണ്. ഉൽപ്പന്നത്തിൽ എന്തെങ്കിലും മാന്യുഫാക്‌ച്ചറിംഗ് തകരാറുകൾ
ഉണ്ടെങ്കിൽ ആജീവനാന്ത സൗജന്യ റീപ്ലേസ്‌യ്മെൻ്റും ഈ ഉപകരണവും
നൽകുന്നു.
സമാരംഭ സമയത്ത് PhonePe ഓഫ്‌ലൈൻ ബിസിനസ്സ് മേധാവി വിവേക്
​​ലോഹ്‌ചെബ് സംസാരിച്ച വാക്കുകളിലൂടെ,’’PhonePe-യിൽ ഞങ്ങൾ നിരന്തരം
പുതിയ ഓഫറുകൾ നിർമ്മിക്കുന്നത് ഞങ്ങളുടെ വ്യാപാരി പങ്കാളികൾക്ക്
അവരുടെ ബിസിനസ്സ് പ്രവർത്തിപ്പിക്കാനും വളർത്താനും എളുപ്പമാക്കുന്നു.
സ്‌മാർട്ട് സ്‌പീക്കർ/Smart Speaker സമാരംഭിക്കുന്നതിൽ ഞങ്ങൾ
ആവേശഭരിതരാണ്, ഒപ്പം ഇത് ഇന്ത്യയിലുടനീളം ഞങ്ങൾ അവതരിപ്പിക്കുന്നു.
സ്‌മാർട്ട് സ്‌പീക്കർ/Smart Speaker ഇന്ത്യയിലുടനീളമുള്ള എല്ലാ
വ്യാപാരികൾക്കും പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
എന്നതിനാൽ സജ്ജീകരണ, ഇൻസ്റ്റാളേഷൻ ചെലവുകൾ വളരെ
താങ്ങാനാവുന്ന വിലയിൽ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്.’’

Related Topics

Share this story