PhonePe, മോട്ടോർ ഇൻഷുറൻസ് പുതുക്കുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ PhonePe, ടെൻഷൻ രഹിത മോട്ടോർ ഇൻഷുറൻസ് പുതുക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങളുടെ സംയോജിത മൾട്ടിമീഡിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യ മുഴുവൻ ഉള്ള ഈ കാമ്പെയ്ൻ ഘട്ടം തിരിച്ച് മൊത്തം എട്ട് പരസ്യ ചിത്രങ്ങളോടെ ആരംഭിക്കും. ഇപ്പോൾ അസന്തുഷ്ടമായ വാങ്ങൽ അനുഭവം നൽകിക്കൊണ്ടിരിക്കുന്ന വിൽപ്പന പിച്ചുകൾ കാരണം ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ, ദൈനംദിന പ്രശ്നങ്ങൾ ഇത് എടുത്തുകാണിക്കുന്നു. ഈ കാമ്പെയ്ൻ വഴി PhonePe ടെൻഷൻ ഇല്ലാതെ മോട്ടോർ ഇൻഷുറൻസ് പുതുക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നു.
PhonePe പ്ലാറ്റ്ഫോമിലെ മോട്ടോർ ഇൻഷുറൻസ് പുതുക്കലുകൾക്കായി കാറ്റഗറി സൃഷ്ടിക്കുന്നതിലും ഡ്രൈവിംഗ് പരിഗണനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാമ്പെയ്ൻ, പരമ്പരാഗതമായി തങ്ങൾക്ക് ബൈക്ക്, കാർ ഇൻഷുറൻസ് വിൽക്കുന്ന രീതിയെ ചോദ്യം ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ആമിർ ഖാനും ആലിയ ഭട്ടും അഭിനയിച്ച വടക്കൻ വിപണികളിലെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കായി പ്രത്യേകം രൂപകല്പന ചെയ്ത ക്രിയേറ്റീവുകൾ ഇത് ഉപയോഗിക്കുന്നു, അതേ സമയം തമിഴ്നാട്, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണ വിപണികളിൽ ദുൽഖർ സൽമാനെ അവതരിപ്പിക്കുന്നു.
PhonePe ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾ അനാവശ്യ വിൽപ്പന കോളുകളും മറ്റ് പരിമിതമായ ഓപ്ഷനുകളും എങ്ങനെ ഒഴിവാക്കാം എന്നത് ഈ ലൈറ്റ് ഹാർട്ട്ഡ് സീരീസ് ഫിലിമുകൾ എടുത്തുകാണിക്കുന്നു. പ്ലാറ്റ്ഫോമിലെ ബൈക്ക്, കാർ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ മികച്ച വില നൽകി തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന വൈവിധ്യമാർന്ന ഓപ്ഷനുകളുണ്ട്. വാങ്ങാൻ താല്പര്യമുള്ളവർക്ക് ഏതെങ്കിലും ആഡ്-ഓണുകൾ ഡിഫോൾട്ടായി സജ്ജീകരിക്കുന്നതിന് പകരം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇത് നൽകുന്നു. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, ഇൻഷുറൻസ് തൽക്ഷണം പുതുക്കും, അതിന് ഒരു വ്യക്തിഗത പരിശോധന ആവശ്യമില്ല, ഒപ്പം ഇത് മിതമായ നിരക്കിൽ ലഭ്യമാണ്. ബ്രാൻഡിന്റെ ബോധപൂർവമായ ഈ നിലപാട്, വാങ്ങൽ അനുഭവത്തെ ലളിതവും എളുപ്പവും പിരിമുറുക്കമില്ലാത്തതുമാക്കുന്നു, അതോടൊപ്പം തന്നെ PhonePe-യെ ഈ വിഭാഗത്തിൽ വേറിട്ട് നിർത്തുന്നു.
ഈ പുതിയ ബ്രാൻഡ് കാമ്പെയ്നിന്റെ സമാരംഭത്തിൽ സംസാരിച്ച PhonePe ബ്രാൻഡ് മാർക്കറ്റിംഗ് ഡയറക്ടർ രമേഷ് ശ്രീനിവാസൻ പറഞ്ഞത് ഇപ്രകരമാണ്, “ഞങ്ങളുടെ സമീപകാല ഉപഭോക്തൃ ഗവേഷണത്തെ അടിസ്ഥാനമാക്കി, ഇൻഷുറൻസ് വ്യവസായത്തിലെ നിലവിലെ ചില വെല്ലുവിളികൾ തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞു. അനാവശ്യ വിൽപ്പന കോളുകളോ അനാവശ്യ ആഡ്-ഓണുകളോ ഒക്കെ പൊതുവായി ഉപഭോക്താക്കളിൽ അതൃപ്തി ഉണ്ടാക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഈ ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി ഞങ്ങൾ ഞങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ ഇൻഷുറൻസ് കാമ്പെയ്ൻ സൃഷ്ടിച്ചു. PhonePe-യിൽ, ആവശ്യപ്പെടാത്ത വിൽപ്പന കോളുകൾ നേരിടുന്നത് മൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഞങ്ങൾ ഇല്ലാതാക്കി, അങ്ങനെ പ്ലാറ്റ്ഫോമിൽ നൽകിയിരിക്കുന്ന 'ടെൻഷൻ-രഹിത ഇൻഷുറൻസ്' എന്ന ഉൽപ്പന്ന വാഗ്ദാനം ഞങ്ങൾ പാലിക്കുന്നു. 360 മീഡിയ മിക്സ് ഉപയോഗിച്ച് വടക്കൻ, ദക്ഷിണേന്ത്യൻ വിപണികളിൽ ഒന്നല്ല രണ്ട് വ്യത്യസ്ത കാമ്പെയ്നുകൾ ഉപയോഗിച്ച് ഞങ്ങളുടെ പ്രേക്ഷകരുമായി പ്രാദേശികവൽക്കരണം നടത്തുന്നതിനുള്ള ബ്രാൻഡ് സമീപനവും ഞങ്ങൾ തുടർന്നു.
- ഉത്തരേന്ത്യൻ വിപണികളിൽ റിലീസ് ചെയ്ത പരസ്യചിത്രങ്ങൾ ഇവിടെ കാണുക:
- ദക്ഷിണേന്ത്യൻ വിപണികളിൽ റിലീസ് ചെയ്ത പരസ്യചിത്രങ്ങൾ ഇവിടെ കാണുക: