Times Kerala

സ്വർണ്ണ നിക്ഷേപങ്ങൾക്കായി PhonePe UPI SIP സമാരംഭിച്ചിരിക്കുന്നു

 
മ്യൂച്വൽ ഫണ്ട് SIP നിക്ഷേപങ്ങൾക്ക് UPI അധിഷ്ഠിത ഓട്ടോപേ സംവിധാനം ആരംഭിച്ച് PhonePe

ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ PhonePe, സ്വർണ്ണത്തിൽ നിക്ഷേപം ചെയ്യുന്നതിനായി ഇന്ന് UPI SIP സമാരംഭിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ എല്ലാ മാസവും നിർദ്ദിഷ്ട തുകയുടെ ഏറ്റവും ഉയർന്ന ശുദ്ധതയുള്ള 24K സ്വർണ്ണത്തിൽ നിക്ഷേപിക്കാനും PhonePe-യുടെ പങ്കാളികളായ MMTC-PAMP, SafeGold എന്നിവ പരിപാലിക്കുന്ന ഇൻഷ്വർ ചെയ്ത ബാങ്ക് ഗ്രേഡ് ലോക്കറുകളിൽ സ്വർണ്ണം ശേഖരിക്കാനും കഴിയും.
PhonePe-യിൽ ഗോൾഡ് SIP ആരംഭിക്കുന്നതിന്റെ പ്രയോജനം UPI എന്ന സൗകര്യമാണ്. ഉപയോക്താവ് ഗോൾഡ് ദാതാവിനെ തിരഞ്ഞെടുക്കുകയും പ്രതിമാസ നിക്ഷേപ തുക സൂചിപ്പിക്കുകയും UPI PIN ഉപയോഗിച്ച് ഒതൻ്റിക്കേറ്റ് ചെയ്യുകയും വേണം! ഒരു സ്വർണ്ണ SIP സജ്ജീകരിക്കുന്നത് ഒറ്റത്തവണ ആയിട്ടുള്ള, തടസ്സരഹിതമായ പ്രക്രിയയാണ്, തുടർന്നുള്ള എല്ലാ നിക്ഷേപങ്ങളും പൂർണ്ണമായും ഓട്ടോമാറ്റിക്കാണ്. ഉപയോക്താക്കൾക്ക് അവരുടെ സ്വർണ്ണ നിക്ഷേപങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ എപ്പോൾ വേണമെങ്കിലും സ്വർണ്ണം വിൽക്കാനും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യാനും കഴിയും. അവർക്ക് സ്വർണ്ണ നാണയങ്ങളുടെയും ബാറുകളുടെയും രൂപത്തിൽ അവരുടെ സ്വർണ്ണം വീണ്ടെടുക്കാനും തിരഞ്ഞെടുക്കാവുന്നതാണ്, അത് അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നതാണ്.
PhonePe ആപ്പിൽ UPI SIP വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങൾ ഇനിപ്പറയുന്നവയാണ്:
1.    പ്രതിമാസം 100 രൂപയ്ക്ക് 24K സ്വർണം വാങ്ങൂ: സ്വർണ്ണ SIP വഴി, ഉപയോക്താക്കൾക്ക് ഏറ്റവും ശുദ്ധമായ 24K സ്വർണത്തിൽ പ്രതിമാസം കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാനും അവരുടെ സ്വർണ്ണ സമ്പാദ്യം ക്രമാനുഗതമായി ഉയർത്തുന്നതിന് ചെറിയ തുകകൾ പതിവായി നിക്ഷേപിക്കുന്നത് തുടരാനും കഴിയും.

2.    വിലയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് ആകുലപ്പെടേണ്ടാ: സ്വർണ്ണ SIP ആനുകാലിക നിക്ഷേപമായതിനാൽ, നിക്ഷേപ തീരുമാനം എടുക്കുന്നതിന് ഉപയോക്താക്കൾക്ക് സ്വർണ വില തുടർച്ചയായി ട്രാക്ക് ചെയ്യേണ്ടതില്ല. നിശ്ചിത ഇടവേളകളിൽ ഒരു നിശ്ചിത തുക സ്വർണത്തിലേക്ക് നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഉപയോക്താവിന്റെ ശരാശരി നിക്ഷേപച്ചെലവ് കുറയ്ക്കും.

ലോഞ്ചിൻ്റെ സമയത്ത് PhonePe ഇൻവെസ്റ്റ്മെൻ്റ് മേധാവി ടെരൻസ് ലൂസിയൻ്റെ വാക്കുകളിലൂടെ: “380 ദശലക്ഷം ഉപയോക്താക്കളുടെ വ്യത്യസ്ത നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങളും ഓഫറുകളും നിർമ്മിക്കുക എന്നതാണ് PhonePe-യുടെ ദൗത്യ. ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിനുള്ള മികച്ച വഴികൾ തേടുമ്പോൾ, ഞങ്ങളുടെ ഉപയോക്താക്കൾക്ക് UPI വഴി ഒരു സ്വർണ്ണ SIP സജ്ജീകരിക്കാനുള്ള ഓപ്ഷൻ നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. PhonePe-യുടെ സ്വർണ്ണ SIP ഉപയോക്താക്കളെ ചെറുതും പതിവുള്ളതുമായ പ്രതിമാസ നിക്ഷേപങ്ങളിലൂടെ ഏറ്റവും ശുദ്ധമായ 24K സ്വർണം വാങ്ങാൻ അനുവദിച്ചുകൊണ്ട് തടസ്സരഹിതമായ രീതിയിൽ അവരുടെ ദീർഘകാല സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്നു”
PhonePe-യിൽ സ്വർണ്ണത്തിന് UPI SIP സജ്ജീകരിക്കാൻ, നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പാലിക്കാം:
ഘട്ടം 1: നിങ്ങളുടെ PhonePe ആപ്പ്  ഹോം പേജിന് ചുവടെയുള്ള ധനം/ Wealth എന്നത് ക്ലിക്ക് ചെയ്യുക.
 
ഘട്ടം 2: നിക്ഷേപ ആശയങ്ങൾ/ Investment Ideas വിഭാഗത്തിന് ചുവടെയുള്ള സ്വർണ്ണം/ Gold ക്ലിക്ക് ചെയ്യുക.
 

ഘട്ടം 3: സ്വർണ്ണം ശേഖരിക്കാൻ തുടങ്ങുക/കൂടുതൽ സ്വർണം വാങ്ങുക(Start Accumulating Gold/Buy More Gold) എന്നത് തിരഞ്ഞെടുക്കുക.
 

ഘട്ടം 4: ദാതാവിനെ തിരഞ്ഞെടുക്കുക ശേഷം പ്രതിമാസ നിക്ഷേപം/Invest Monthly (SIP) എന്നതിന് ചുവടെ എല്ലാ മാസവും നിങ്ങൾ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്ന തുകയും നിക്ഷേപിക്കേണ്ട തീയതിയും നൽകുക.
 
ഘട്ടം 5: ‘പണമടയ്ക്കുക, ഓട്ടോപേ സെറ്റുചെയ്യുക’/ ‘Pay and set Autopay’ തിരഞ്ഞെടുക്കാൻ പ്രൊസീഡുചെയ്യുക ശേഷം നിങ്ങളുടെ UPI PIN ഉപയോഗിച്ച് സ്ഥിരീകരിക്കുക.
 

നിങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു! നിങ്ങളുടെ UPI സ്വർണ്ണ SIP വിജയകരമായി സജ്ജീകരിച്ചു.
 

Related Topics

Share this story