Times Kerala

 ഓപ്പോ F21 പ്രോ ഉപയോക്താക്കൾക്കിടയിൽ വൻ വിജയമായി മാറുന്നു; 68% മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കുന്നു

 
 ഓപ്പോ F21 പ്രോ ഉപയോക്താക്കൾക്കിടയിൽ വൻ വിജയമായി മാറുന്നു; 68% മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കുന്നു
 

ഒരു ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഓപ്പോ, F21 പ്രോ പുറത്തിറക്കിയതിലൂടെ അസാധാരണമായ  വിജയം നേടിയതായി പ്രഖ്യാപിച്ചു. ഈ ഫോൺ മൊത്തത്തിൽ 68% എന്ന വലിയ  വളർച്ച സ്വന്തമാക്കി. ഇതിന് രാജ്യത്തുടനീളം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 10 മികച്ച വിപണികൾ ഈ ഫോണിന്റെ വിൽപ്പനയുടെ 55%-ത്തിലധികം സംഭാവന നൽകുന്നു. അഹമ്മദാബാദ്, ഡൽഹി, മുംബൈ, ബാംഗ്ലൂർ, പൂനെ, ജയ്പൂർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഓപ്പോ F21 പ്രോ സ്മാർട്ട്ഫോണുകളിലും ഈ വിഭാഗത്തിലും, യുവജനങ്ങൾ നിരന്തരം അന്വേഷിക്കുന്ന ഫീച്ചറുകൾ ആദ്യമായി അവതരിപ്പിക്കുന്നു. ഓപ്പോ F21 പ്രോ, ഈ വിഭാഗത്തിൽ ആദ്യമായി സോണി IMX709 സെൽഫി ക്യാമറ സെൻസർ പിന്തുണയ്ക്കുന്ന 32MP സെൽഫി ക്യാമറ പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം സെൽഫി ഷൂട്ടിംഗിൽ ഒരു പുതിയ തലം സൃഷ്ടിക്കുന്നു. 15x/30x മാഗ്‌നിഫിക്കേഷൻ നൽകുന്ന ഈ വിഭാഗത്തിലെ ആദ്യ 2MP മൈക്രോലെൻസാണ് ഈ ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഉപകരണം യുവാക്കൾക്കിടയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. കൂടാതെ എല്ലാ മേഖലകളിലുംഇത് മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ ഫോൺ ഓപ്പോയുടെ പുതിയ ColorOS 12 സഹിതമാണ് വരുന്നത്. ഇതിൽ സ്വകാര്യതയ്‌ക്കായി ഒരു സ്മാർട്ട് നോട്ടിഫിക്കേഷൻ ഹൈഡിംഗ് ഫീച്ചർ ഉൾപ്പെടുന്നു. ഇത് സന്ദേശങ്ങൾ പോപ്പ് അപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ സ്‌ക്രീനിലേക്ക് മറ്റാരെങ്കിലും നോക്കുന്നത് ഫോൺ കണ്ടെത്തുകയാണെങ്കിൽ ഉള്ളടക്കം മറയ്‌ക്കും. കൂടാതെ, F21 പ്രോയ്ക്ക് തുടക്കം മുതൽ രണ്ട് ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും ലോഞ്ച് കഴിഞ്ഞ് 4 വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഓപ്പോ F21 പ്രോ സീരീസ് പുറത്തിറക്കുന്ന സമയത്ത് നടന്ന ഡിജിറ്റൽ കാമ്പെയ്‌ന് ഉപയോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. #FlauntYourBest എന്ന് പേരിട്ടിരിക്കുന്ന ഈ വ്യത്യസ്തമായ ഡിജിറ്റൽ കാമ്പെയ്‌നിൽ വരുൺ ധവാൻ അഭിനയിക്കുകയും ഇന്ത്യയിലെ യുവജനങ്ങളുടെ സ്വാഭാവികതയെ പ്രധാന ഉൾക്കാഴ്ചയായി ഉപയോഗപ്പെടുത്തുകയും ചെയ്തു. വരുണിന്റെ ജന്മദിന പാർട്ടിയെ തമാശയായി അവതരിപ്പിക്കുന്ന കാമ്പെയ്‌ൻ, "അടുത്ത ഓപ്പോ കാമ്പെയ്‌നിൽ ഫീച്ചർ ചെയ്യാനുള്ള അവസരം നേടൂ" എന്നതിന് കീഴിലുള്ള കാമ്പെയ്‌നിൽ പങ്കെടുക്കാനും ഇൻസ്റ്റഗ്രാം റീലിലൂടെ ഹുക്ക് സ്റ്റെപ്പുകൾ അഭിനയിക്കാനും ഉപയോക്താക്കളെ ക്ഷണിച്ചു. പുതിയ F21 പ്രോയുടെ പുത്തൻ ഫീച്ചറുകൾ വരുണിന്റെ അനുകരിക്കാനാവാത്തതും വേറിട്ടതുമായ സ്റ്റൈലിൽ പ്രദർശിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ ടീസറുകൾക്ക് 35M+ കാഴ്ചകളും, പ്രധാന വീഡിയോയ്ക്ക് 45M+ കാഴ്ചകളും, 12M+ സ്വഭാവികമായ റീച്ചും, 3M+ ഇന്ററാക്ഷനുകളും ലഭിച്ചു. കൂടാതെ, കാമ്പെയ്‌നിനിടെയുള്ള പ്രീഹീറ്റ് പോസ്റ്റുകൾക്ക് മറ്റ് പോസ്റ്റുകളെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതൽ കമന്റുകൾ ലഭിച്ചു. കാമ്പെയ്‌നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം- https://bit.ly/3sSXuA0

"ഓപ്പോ F21 പ്രോ സീരീസിന് എല്ലാ പ്രായവിഭാഗത്തിലും പെട്ട ഉപയോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്, ഓപ്പോ F21 പ്രോ വിജയത്തെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. സ്മാർട്ട്ഫോണുകളിൽ ആദ്യമായി ഫൈബർ ഗ്ലാസ് ലെതർ ഡിസൈൻ, ഈ വിഭാഗത്തിലെ ആദ്യത്തെ ഫ്‌ളാഗ്‌ഷിപ്പ് സോണി IMX709 സെൽഫി ക്യാമറ സെൻസർ, ഉപഭോക്താക്കളെയും അവരുടെ ആവശ്യങ്ങളെയും സംബന്ധിച്ച ആഴത്തിലുള്ള ധാരണയെ അടിസ്ഥാനമാക്കിയുള്ള ഗോ-ടു-മാർക്കറ്റ് സ്ട്രാറ്റെജി എന്നിവ തമ്മിലുള്ള മികച്ച സമന്വയത്തിന്റെ ഫലമാണ് ഈ ഉൽപ്പന്നത്തിന്റെ വിജയം. ഞങ്ങൾ ഒരുമിച്ച് വിജയത്തിന്റെ കൂട്ട് സൃഷ്ടിച്ചു.” ഓപ്പോ F21 പ്രോ സീരീസിന്റെ വിജയത്തിന്റെ ആവേശം പങ്കുവെച്ചുകൊണ്ട് ദമ്യന്ത് ഖനോറിയ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ, ഓപ്പോ ഇന്ത്യ പറഞ്ഞു.

10 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഓപ്പോ എഫ് സീരീസ് രാജ്യത്ത് ശക്തമായ ഒരു പാരമ്പര്യം സൃഷ്ടിച്ചു. ഇതിനുപുറമെ, ഏറ്റവും അടുത്തുള്ള റീട്ടെയിൽ സ്റ്റോറുകളെക്കുറിച്ച് അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഓൺലൈൻ ടു ഓഫ്‌ലൈൻ സമീപനത്തിന്റെ ഭാഗമായി ഓപ്പോ ഒരു പ്രാദേശിക കാമ്പെയ്‌നും നടത്തി. ഓപ്പോ അപ്‌ഗ്രേഡ് വഴി 70% വരെ ഉറപ്പുള്ള ബൈബാക്ക് ഓഫർ, വിശ്വസ്തരായ ഉപഭോക്താക്കൾക്ക് 180 ദിവസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, എളുപ്പമുള്ള ഇഎംഐ ഓപ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം ആദ്യം വാങ്ങുന്നവർക്കുള്ള ഓഫറുകളും വഴി ഈ ഓൺലൈൻ ടു ഓഫ്‌ലൈൻ കാമ്പെയ്‌ൻ ഉപയോക്താക്കൾക്ക് ഓപ്പോ ഇഷ്ടപ്പെട്ട ഉൽ‌പ്പന്നമായി മാറി. ഇതിൽ 50% ഉപയോക്താക്കൾ ഓപ്പോയിൽ നിന്ന് തന്നെ അപ്‌ഗ്രേഡ് ചെയ്യുന്നവരാണ്.
 

Related Topics

Share this story