Times Kerala

 ഓപ്പോ എഫ്21 പ്രോ ഇന്ത്യയില്‍; 5G പതിപ്പിന് വില 26,999 രൂപ

 
 ഓപ്പോ എഫ്21 പ്രോ ഇന്ത്യയില്‍; 5G പതിപ്പിന് വില 26,999 രൂപ
  ഓപ്പോ എഫ്21 പ്രോ ഇന്ത്യയില്‍ 22,999 രൂപയില്‍ അവതരിപ്പിച്ചു. ഓര്‍ബിറ്റ് ലൈറ്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിങ്ങനെ വിവിധ പ്രത്യേകതകളോടെയാണ് ഓപ്പോയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണ്‍‌ എത്തുന്നത്. 5ജി, 4ജി ബാന്‍റുകളില്‍ ഫോൺ ലഭ്യമാണ്, 5ജി പതിപ്പിന് 25,000 രൂപയിലധികം വിലവരും.  6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് പുതിയ ഫോണിനുള്ളത്. 
8 ജിബി റാം, 128GB സ്റ്റോറേജുമാണുള്ളത്.പുതുതായി ലോഞ്ച് ചെയ്ത ഫോണിന് 22,999 രൂപയാണ് വില, ഏപ്രില്‍ 15 ന് വിപണിയിൽ ലഭ്യമാകും. 5G പതിപ്പ് 26,999 രൂപ വിലയില്‍ വില്‍പ്പനയ്ക്കെത്തും. ഇത് ഏപ്രില്‍ 21ന് പുറത്തിറങ്ങും.പിന്‍ ക്യാമറ: 64 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്.

Related Topics

Share this story