Times Kerala

വണ്‍പ്ലസ് ഒൻപതാം പിറന്നാള്‍ ആഘോഷിക്കുന്നു!; 5ജി ഫോണുകള്‍ക്ക് 6,000 രൂപ വരെ കിഴിവ്

 
വണ്‍പ്ലസ് ഒൻപതാം പിറന്നാള്‍ ആഘോഷിക്കുന്നു!; 5ജി ഫോണുകള്‍ക്ക് 6,000 രൂപ വരെ കിഴിവ്
സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ വേറിട്ടൊരു ചിന്തയുമായി എത്തിയ ചൈനീസ് കമ്പനിയായ വണ്‍പ്ലസ് കമ്പനി സ്ഥാപിതമായതിന്റെ ഒൻപതാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. ഇതിന്റെ ഭാഗമായി ചില 5ജി സ്മാര്‍ട് ഫോണുകള്‍ക്ക് ഐസിഐസിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 6,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കെയാണ്. ഡിസംബര്‍ 13-18 വരെയാണ് വിലക്കുറിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചില സ്മാര്‍ട് ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും അടക്കമായിരിക്കും വിലക്കിഴിവ്. ഇതിന്റെ ഭാഗമായി വണ്‍പ്ലസ് 10 പ്രോ 56,999 രൂപയ്ക്ക് വില്‍പന ആരംഭിച്ചിട്ടുണ്ട്. വണ്‍പ്ലസ് 10ടി, 10ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 5,000 രൂപയും, 6,000 രൂപയും കിഴവുണ്ട്.

Related Topics

Share this story