Times Kerala

 വണ്‍പ്ലസ് നോര്‍ഡ് 3 ഇന്ത്യയിലേക്ക്.!!

 
 വണ്‍പ്ലസ് നോര്‍ഡ് 3 ഇന്ത്യയിലേക്ക്.!!
 വണ്‍പ്ലസ് നോര്‍ഡ് സീരീസില്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.  വണ്‍പ്ലസ് നോര്‍ഡ് 3യുടെ പുറത്തിറക്കലിന്‍റെ  പണിപ്പുരയിലാണ് വണ്‍പ്ലസ് എന്നാണ് റിപ്പോർട്ട് . കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വീണ്ടും അരങ്ങേറ്റം കുറിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയാണിത്. നോര്‍ഡ് 3-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി നിലവില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ ഫോണ്‍ ഈ മാസമോ, അടുത്ത മാസം ആദ്യവാരത്തിലോ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയുള്ള പുറത്തുവന്ന വിവരങ്ങള്‍‌ പ്രകാരം ഈ ഫോണ്‍ ഒരു വലിയ ഡിസ്‌പ്ലേയോടെ എത്തുമെന്നാണ് അറിയുന്നത്. നോര്‍ഡ് 2-ല്‍ നമ്മള്‍ കണ്ട അതേ ഡിസൈന്‍ ഇതിന് നിലനിര്‍ത്തിയേക്കും. നോര്‍ഡ് സിഇ 2-നും അതിന്റെ ലൈറ്റ് പതിപ്പിനും കമ്പനി അതേ ഡിസൈന്‍ ബ്ലൂപ്രിന്റ് ഉപയോഗിച്ചിട്ടുണ്ട്. മുന്‍വശത്ത്, നോര്‍ഡ് 3 ന് ഒരു പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈന്‍ ഉണ്ടായിരിക്കും, ഫോണിന്റെ പിന്‍ഭാഗത്ത്, ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം കാണാനിടയുണ്ട്.നോര്‍ഡ് 3 ന് ഇന്ത്യയില്‍ 25,000 മുതല്‍ 30,000 രൂപ വരെ വില പ്രതീക്ഷിക്കാം. നോര്‍ഡ് 2 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചത് 27,999 രൂപ പ്രാരംഭ വിലയിലാണ്. സൂചിപ്പിച്ച വില അടിസ്ഥാന 128GB മോഡലിന് ആയിരുന്നു. അടുത്തിടെ പുറത്തിറക്കിയ നോര്‍ഡ് സിഇ 2 ലൈറ്റ് 20,000 രൂപയിലും നോര്‍ഡ് 2 25,000 രൂപയില്‍ താഴെയും ബ്രാന്‍ഡ് ഇതിനകം വില്‍ക്കുന്നുണ്ട്.

Related Topics

Share this story