Times Kerala

 വണ്‍പ്ലസ് എയിസ് ഒരാഴ്ചക്കുള്ളിൽ ; ഇന്ത്യയില്‍ എത്തുക മറ്റൊരു പേരിൽ.!

 
 വണ്‍പ്ലസ് എയിസ് ഒരാഴ്ചക്കുള്ളിൽ ; ഇന്ത്യയില്‍ എത്തുക മറ്റൊരു പേരിൽ.!
 
ഏപ്രില്‍ 21 ന് ചൈനയില്‍ വണ്‍പ്ലസ് എയിസ് അവതരിപ്പിക്കുമെന്ന് കമ്പനിസ്ഥിരീകരിച്ചു. ഇത് പിന്നീട് മറ്റൊരു പേരില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ട്.  10R എന്ന് ആയിരിക്കും മോഡലിന്റെ പേരെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. രണ്ട് സ്മാര്‍ട്‌ഫോണുകള്‍ക്കും ഒരേ ഡിസൈന്‍ തന്നെയാണെന്നാണ് ഏറ്റവും പുതിയ ടീസറുകള്‍ വ്യക്തമാക്കുന്നത്.എല്‍ഇഡി ഫ്‌ലാഷിന്റെ പിന്‍ബലത്തില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുകയെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇപ്പോള്‍, എയ്‌സ് സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് കൂടുതല്‍ അറിവില്ല. പക്ഷേ, ഇത് 10R ആണെങ്കില്‍, അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നത് 150 വാട്‌സ് വരെ ഫാസ്റ്റ് ചാര്‍ജ് ടെക്നിക്കിലാണ് ഫോണ്‍ അനാവരണം ചെയ്യപ്പെടുക എന്നാണ്, ഇത് ഇന്ത്യന്‍ വിപണിയില്‍ കമ്പനി സ്ഥിരീകരിച്ച കാര്യമാണ്. മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 80 വാട്‌സ് പിന്തുണയും വണ്‍പ്ലസ് ഏസിന്റെ ഉയര്‍ന്ന മോഡലിന് ഓപ്പോയുടെ 150 വാട്‌സ് സൂപ്പര്‍ VOOC സാങ്കേതികവിദ്യയും ഉണ്ടായിരിക്കാം. 9RT-ന് സമാനമായി 50-മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ സജ്ജീകരണം ഇതിന് ഉണ്ടായിരിക്കാം. വരും ദിവസങ്ങളില്‍ എയിസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. 10R ന് 40,000 രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story