Times Kerala

 OPPO അനാവരണം ചെയ്യുന്നു സർവ്വീസ് സെന്റർ 3.0; എല്ലാ സെന്ററുകളും 2024-ഓടെ നവീകരിക്കാൻ പദ്ധതി

 
 OPPO അനാവരണം ചെയ്യുന്നു സർവ്വീസ് സെന്റർ 3.0; എല്ലാ സെന്ററുകളും 2024-ഓടെ നവീകരിക്കാൻ പദ്ധതി
 ഉപഭോക്തൃ സേവനവും അനുഭവവും ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO ഇന്ത്യ, അവരുടെ സര്വീസ് സെന്റര് 3.0 പദ്ധതി അനാവരണം ചെയ്തു. ഈ ന്യൂ ജനറേഷൻ സെന്ററുകൾ, എല്ലാറ്റിലും കാതലായ സാങ്കേതികവിദ്യ ആഗ്രഹിക്കുന്ന, എല്ലാ ടച്ച്പോയിന്റുകളിലും പ്രീമിയം അനുഭവം തേടുന്ന ആധുനിക, യുവ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. ബ്രാൻഡ് ലോയൽറ്റിയും സുതാര്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പുതിയ ഏതൊരു OPPO 3.0 സര്വീസ് സെന്ററും  സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉൽപ്പന്ന പ്രദർശനങ്ങളും ഹാൻഡ്ഹെൽഡ് ഉപകരണങ്ങളുടെ മുഖാമുഖം റിപ്പയറും സര്വീസും നേരിട്ടനുഭവിക്കാം. ഇത് എല്ലാ പാര്ട്സുകളുടെയും ഉപകരണത്തിന്റെ തന്നെയും ആധികാരികതയും സുരക്ഷയും, അതുവഴി ഡാറ്റയുടെ സുരക്ഷയും ഉറപ്പാക്കും.
   
ഉപഭോക്താക്കളുടെ സൗകര്യവും തൃപ്തിയും പുനർനിർവചിച്ചുകൊണ്ട്, OPPO പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങള് അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്ക്ക് അവരുടെ വീട്ടകങ്ങളിലെ സൗകര്യത്തിലിരുന്ന് തന്നെ അവരുടെ ഉപകരണങ്ങൾ സര്വീസ് ചെയ്ത് ലഭ്യമാക്കുവാന് സഹായികുന്നു. സെന്ഡ് ഇന് റിപ്പയര് സേവനം ഇന്ത്യയിൽ 13,000 പിൻ കോഡുകളിലുടനീളം പ്രവർത്തനക്ഷമമാകും. റിപ്പയറിനായി ഈ പിൻകോഡുകളിൽ നിന്ന് ഉപകരണങ്ങൾ പിക്ക് ചെയ്യുകയും നിശ്ചിത ഉപകരണങ്ങൾ 3-5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തിക്കുകകയും ചെയ്യും. രാജ്യവ്യാപകമായി സേവനങ്ങൾ നൽകുകയും സൗകര്യത്തിന്റെ നിർവചനം പരിവർത്തനം ചെയ്യുകയും ചെയ്യുന്ന OPPO, ഒരാഴ്ചയ്ക്കുള്ളിൽ ഉപകരണങ്ങൾ തിരികെ നൽകുന്നതിന് ഇന്ഡസ്ട്രി ബെസ്റ്റ് TAT (ടേൺ എറൗണ്ട് ടൈം) നൽകുന്നു. 2022 ഒക്ടോബർ മുതൽ, ഉപഭോക്താക്കൾക്ക് അവരുടെ OPPO സ്മാർട്ട്ഫോണുകൾക്കായി ഇന്ത്യയിൽ സർവീസിംഗ് പിക്ക്-അപ്പ് ബുക്ക് ചെയ്യാവുന്നതാണ്. ഏതെങ്കിലും OPPO ഡിവൈസിന്റെ പിക്കപ്പ് ഷെഡ്യൂൾ ചെയ്യാൻ, ഉപഭോക്താക്കൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ടോൾ ഫ്രീ നമ്പറിൽ (18001032777) വിളിക്കാവുന്നതാണ്.
"ഒരു കസ്റ്റമര് - ഫസ്റ്റ് മോഡൽ പിന്തുടരുന്നതിനാൽ, വിവിധ ചാനലുകളിലൂടെ ഉപഭോക്തൃ ഫീഡ്ബാക്ക് കേൾക്കുന്നതിലും അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സംരംഭങ്ങൾ വിന്യസിക്കുന്നതിലും ഞങ്ങൾ വിശ്വസിക്കുന്നു. അവരുമായുള്ള ഞങ്ങളുടെ തുടര്ച്ചയായ സംഭാഷണങ്ങളിൽ നിന്ന് ഞങ്ങള്ക്ക് തുടര്ച്ചയായി മനസ്സിലാക്കാനായത് സുതാര്യവും സൗകര്യപ്രദവുമായ പ്രീമിയം സര്വീസ് അനുഭവത്തിന്റെ ആവശ്യകതയാണ്. ഈ ഫീഡ്ബാക്കിന് അനുസൃതമായി, സര്വീസ് സെന്റര് 3.0 സമാരംഭിക്കുന്നതോടെ വിൽപ്പനാനന്തര സേവനത്തിൽ ഞങ്ങൾ ഒരു പുതിയ വ്യവസായ മാനദണ്ഡം സ്ഥാപിക്കുകയാണ്. കൂടാതെ, വേഗതയേറിയതും എളുപ്പമുള്ളതും കൂടുതൽ സൗകര്യപ്രദവുമായ ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നതിനായി, രാജ്യത്തുടനീളം ഗുണനിലവാരമുള്ള സാങ്കേതികവിദ്യയുടെ ലഭ്യത ഉറപ്പാക്കുന്ന ഡിവൈസ് പിക്കപ്പ്, ഡ്രോപ്പ് സേവനങ്ങളും ഞങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു.” OPPO ഇന്ത്യയുടെ കസ്റ്റമർ സർവീസ് മേധാവി സൗരഭ് ചതുർവേദി പറഞ്ഞു.
വിവിധ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ഉപഭോക്തൃ അന്വേഷണങ്ങള്ക്ക് വേഗത്തിലുള്ള പരിഹാരം നല്കുന്നത്, OPPO-യുടെ വിൽപ്പനാനന്തര സേവനങ്ങളുടെ ഒരു പ്രധാന ചാലകഘടകമാണ്, ബ്രാൻഡ് അതിന്റെ ഇന്ഡസ്ട്രി ലീഡിംഗ് TAT നിലനിർത്തുന്നതിൽ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോള് സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഒരു ചോദ്യം പങ്കിടുന്ന ഏതൊരു OPPO ഉപയോക്താവിനും 20 മിനിറ്റിനുള്ളിൽ ഒരു ഫസ്റ്റ്-ലെവൽ പ്രതികരണം ലഭിക്കുകയും മൊത്തത്തിൽ 4 മണിക്കൂറിൽ താഴെയുള്ള TAT അനുഭവം ലഭിക്കുകയും ചെയ്യുന്നു. നിലവില്  ഇന്ഡസ്ട്രി ലീഡിംഗായ 80% നെറ്റ് പ്രമോട്ടര് സ്കോറും 98% കസ്റ്റമര് സാറ്റിസ്ഫാക്ഷന് സ്കോറും ആസ്വദിച്ചുവരുന്നു. AI-പവർ വോയ്സ് ബോട്ടുകൾ, പ്ലാറ്റിനം-കെയർ ഹോട്ട്ലൈൻ അസിസ്റ്റന്സ് തുടങ്ങിയ സേവനങ്ങൾ വിപുലീകരിക്കുന്നതിന് പുറമെ, OPPO, യോഗ്യമായ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും തങ്ങളുടെ ഉപഭോക്താക്കൾക്ക് റിപ്പയറിംഗിന് ഇന്ഡസ്ട്രി-ഫസ്റ്റ് EMI ഓപ്ഷനുകളും അവതരിപ്പിക്കുന്നു.
ചണ്ഡീഗഡ്, കൊച്ചി, കോഴിക്കോട്, ലഖ്നൗ എന്നിവിടങ്ങളിലാണ് പുതിയ സർവീസ് സെന്റര് 3.0 കള് പ്രവർത്തിക്കുന്നത്. OPPO അതിന്റെ സർവീസ് സെന്റർ 3.0 അപ്ഗ്രേഡ് 2024-ഓടെ ഇന്ത്യയിലെ ടയർ-1, 2, 3 നഗരങ്ങളിലുടനീളം എല്ലാ സർവീസ് സെന്ററുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു.

Related Topics

Share this story