Times Kerala

OPPO എലിവേറ്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിനായി OPPO ഇന്ത്യ മൈക്രോസോഫ്റ്റുമായി കൈകോർക്കുന്നു 

 
OPPO എലിവേറ്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിനായി OPPO ഇന്ത്യ മൈക്രോസോഫ്റ്റുമായി കൈകോർക്കുന്നു 
 

ഇന്ത്യയിൽ നിന്നുള്ള നൂതനാശയങ്ങൾ ഉയർത്തിക്കാട്ടുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, രാജ്യത്തെ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനായി OPPO എലിവേറ്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സമാരംഭിക്കുന്നതിനായി OPPO ഇന്ത്യ ഇന്ന് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മൊത്തത്തിലുള്ള ഇന്നൊവേഷൻ സംസ്കാരത്തെ ത്വരിതപ്പെടുത്താനും ഇൻഡസ്ട്രിയിൽ അടുത്ത വലിയ സാങ്കേതിക മാറ്റം കൊണ്ടുവരാൻ കഴിവുള്ള സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗദർശനം നൽകാനും ഈ പ്രോഗ്രാമിലൂടെ, OPPO ലക്ഷ്യമിടുന്നു.
 

മെയ് 19 മുതൽ, "ആക്സസിബിൾ ടെക്നോളജി", "ഡിജിറ്റൽ ഹെൽത്ത്" എന്നീ വിഭാഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിന്റെ ഇന്ത്യൻ പതിപ്പിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുവാനാകും. ഈ പ്രൊപ്പോസലുകൾ OPPO ഇന്ത്യ VP, R&D തലവൻ തസ്ലീം ആരിഫ്, മൈക്രോസോഫ്റ്റ്, കൺട്രി ഹെഡ്-ഇന്ത്യ, മധുരിമ അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരുൾപ്പെടുന്ന ഒരു വിശിഷ്ട ജൂറി അവലോകനം ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പത്ത് സ്റ്റാർട്ടപ്പുകൾക്ക് 2022 ആഗസ്തിൽ നടക്കുന്ന ഒരു ഇവന്റിൽ ജൂറിക്ക് മുന്നിൽ അവരുടെ പ്രൊപ്പോസലുകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ, ഈ പത്ത് സ്റ്റാർട്ടപ്പുകൾ ബാധകമായ ടെക്നിക്കൽ ചർച്ചകളിൽ OPPO-യുമായി സഹകരിച്ച് പ്രവർത്തിക്കുവാനും ഉഭയസമ്മതപ്രകാരമുള്ള നിബന്ധനകളിലും ഷെഡ്യൂളിലും ആർ ആൻഡ് ഡി സൗകര്യങ്ങൾ (ലാബുകൾ, സ്പെയ്സുകൾ, മൊബൈൽ ഉപകരണങ്ങൾ) ആക്സസ് ചെയ്യുന്നതിനും  അർഹരുമായിരിക്കും. ഇവരിൽ നിന്നും ഇന്ത്യ ജൂറി ഗ്ലോബൽ ഇന്നോവേഷൻ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് കടക്കുന്ന 3 സ്റ്റാർട്ടപ്പുകളെ കണ്ടെത്തും.

 

എലിവേറ്റ് പ്രോഗ്രാമിന്റെ ഭാഗമായി, എല്ലാവരെയും മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബ്ബിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെടുകയും യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് 150000 യുഎസ് ഡോളർ വരെ മൂല്യമുള്ള Azure ക്രെഡിറ്റ്, ബിസിനസ്-സാങ്കേതിക വിദഗ്ധരിൽ നിന്നുള്ള മാർഗനിർദേശങ്ങൾ എന്നിവ കൂടാതെ ലോകോത്തര ഡെവലപ്പർ, പ്രൊഡക്ടിവിറ്റി ടൂളുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുവാദവും ലഭിക്കും.
 

“ഒപ്പോയിൽ ഞങ്ങൾ, വെല്ലുവിളികൾക്കും അനിശ്ചിതത്വങ്ങൾക്കും എതിരെ ഇൻസ്പിരേഷൻ എഹെഡ് എന്ന ഞങ്ങളുടെ ബ്രാൻഡ് നിർദ്ദേശവുമായി ചേർന്നുപോകുന്ന ശുഭാപ്തിവിശ്വാസവും പ്രചോദനവും നൽകുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ വിശ്വസിക്കുന്നു. വർഷങ്ങളായി ഞങ്ങൾ രാജ്യത്ത് നീതിബോധത്തോടെയുള്ള ഇന്നോവേഷന് നേതൃത്വം നൽകിവരികയാണ്, എലിവേറ്റ് പ്രോഗ്രാം പുതുയുഗത്തിലെ ഇന്നൊവേറ്റർമാർക്ക് ഇതിലേക്ക് തങ്ങളുടേതായ സംഭാവനകൾ നൽകുന്നതിനുള്ള വാതിലുകൾ തുറക്കുന്നു. OPPO എലിവേറ്റ് പ്രോഗ്രാം അതിന്റെ തുടക്കം മുതൽ നിർണായകമായ വിജയം കൈവരിച്ചു, രണ്ടാം പതിപ്പിലൂടെ, ആരോഗ്യത്തിലും ആക്സസബിലിറ്റിയിലും നൂതനത്വം കെട്ടിപ്പടുക്കാനും ആഗോള പ്ലാറ്റ്ഫോമിൽ ഇന്ത്യൻ  ഇന്നോവേഷനെ ഉയർത്തിക്കാട്ടാനും ഞങ്ങൾ ലക്ഷ്യമിടുന്നു.” ഈ ഉദ്യമത്തെക്കുറിച്ച് സംസാരിക്കവേ, ഓപ്പോ ഇന്ത്യയുടെ വൈസ് പ്രസിഡന്റും ആർ ആൻഡ് ഡി ഹെഡുമായ തസ്ലീം ആരിഫ് പറഞ്ഞു.
 

“ആക്സസിബിലിറ്റി, ഹെൽത്ത്കെയർ എന്നീ മേഖലകളിൽ സാങ്കേതിക സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതനാശയങ്ങളിലൂടെ പുനർവിചിന്തനം ചെയ്യുകയാണ്. സ്റ്റാർട്ടപ്പുകൾക്കായുള്ള ഓപ്പോ ഇന്ത്യയും മൈക്രോസോഫ്റ്റും തമ്മിലുള്ള സഹകരണം രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ നവീകരണവും സംരംഭകത്വ ഊർജവും വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നു. OPPO ഇന്ത്യയും മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പും തമ്മിലുള്ള സഹകരണം രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ നവീകരണവും സംരംഭകത്വ ഊർജവും വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ വ്യാപ്തി വർദ്ധി പ്പിക്കുന്നു. ഈ പ്രോഗ്രാമിലൂടെ, രണ്ട് ഓർഗനൈസേഷനുകളുടെ സംയോജിത വിഭവങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ഇന്നോവേഷന്റെ സ്വാധീനം യഥാർത്ഥത്തിൽ അളക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്സ്, കൺട്രി ഹെഡ് മധുരിമ അഗർവാൾ പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്ക് സഹകരിച്ച് പ്രവർത്തിക്കാൻ രാജകീയമായൊതു പ്ലാറ്റ്ഫോം വിപുലീകരിച്ചുകൊണ്ട് OPPO എലിവേറ്റ്, ഇന്നോവേഷന്റെ ശക്തി പ്രയോജനപ്പെടുത്താൻ ബ്രാൻഡിനെ സഹായിക്കും. ശക്തമായ ഒരു പങ്കാളിത്തത്തിലൂടെ, ശ്രദ്ധേയവും രസകരവുമായ ചില ആശയങ്ങളുള്ള യുവ സ്റ്റാർട്ടപ്പുകളെ ഇന്നോവേഷന്റെ അതിവേഗം വളരുന്ന ആവാസവ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ  OPPO എലിവേറ്റ് പ്രോഗ്രാം സഹായിക്കും. ഈ പ്രോഗ്രാം OPPO-യുടെ ഉൽപ്പന്നങ്ങൾ, വിഭവങ്ങൾ, വിതരണ ചാനലുകൾ എന്നിവയിലൂടെ  ഇവരുടെ ഇന്നോവേഷന് ചിറകുകളേകാനുള്ള പ്രൊഫഷണൽ ഉപദേശവും പിന്തുണയും അവസരവും നൽകും.

 

“തങ്ങളുടെ ഇന്നോവേറ്റിവായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ഒരു വേദി തേടുന്ന പ്രതിഭാധനരായ വ്യക്തികളുടെ സമ്പന്നമായ ഒരു ശേഖരം ഇന്ത്യയിലുണ്ട്. നാളത്തെ ടെക്നോളജി ലീഡർമാരെ തിരിച്ചറിയുന്ന ഒരു മികച്ച പ്ലാറ്റ്ഫോമാണ് OPPO എലിവേറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഭാവിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും സാക്ഷ്യം വഹിക്കുവാനുള്ള ആവേശത്തിലാണ് ഞാൻ " ക്വാൽകോം മൊബൈൽ സോഫ്റ്റ്വെയർ ഇന്ത്യ സീനിയർ ഡയറക്ടർ സഞ്ജയ് രാജ്ദാൻ പറഞ്ഞു.
ജീവിതത്തിലേക്ക് ഇന്നൊവേറ്റിവ് സൊലൂഷ്യനുകൾ കൊണ്ടുവരാനും അതോടൊപ്പം മികച്ച ഭാവി സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന OPPO റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊവേഷൻ ആക്സിലറേറ്റർ പ്രോഗ്രാം ബ്രാൻഡ് അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പുമായിച്ച് സഹകരിച്ച് OPPO റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്നൊവേഷൻ ആക്സിലറേറ്റർ നടത്തുന്നത്. അനിശ്ചിതത്വത്തിന്റെ കാലത്തും മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ടെക്നോളജി ഇന്നോവേറ്റേർസിനെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. 

 

‘വിർച്വസ് ഇന്നൊവേഷൻ' എന്ന വിഷയത്തെ കേന്ദ്രീകരിച്ച്, OPPO രണ്ട് എൻട്രി വിഭാഗങ്ങൾക്ക് കീഴിൽ പ്രൊപ്പോസലുകൾ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു – ആക്സസിബിൾ ടെക്നോളജിയും ഡിജിറ്റൽ ഹെൽത്തും. പങ്കെടുക്കുന്ന ടീമുകളോ വ്യക്തികളോ സമർപ്പിച്ച പ്രപ്പോസലുകളുടെ മൂല്യനിർണ്ണയത്തിനുശേഷം, പത്ത് പ്രൊപ്പോസലുകൾക്ക് $46,000 വീതം ഗ്രാന്റ് നൽകും, കൂടാതെ നിക്ഷേപ അവസരങ്ങൾ, സാങ്കേതിക പിന്തുണ, ഗവേഷണം, വാണിജ്യ പങ്കാളിത്തം, ആഗോള ഇവന്റുകളിലെ പ്രമോഷൻ എന്നിവക്കുള്ള കൂടുതൽ അവസരങ്ങളും ലഭിക്കും.
ആക്സസിബിൾ ടെക്നോളജി, ഡിജിറ്റൽ ഹെൽത്ത് എന്നിവയുമായി ബന്ധപ്പെട്ട പരിഹാരങ്ങൾക്കായി ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളുമായി OPPO സജീവമായി സഹകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഞങ്ങൾ സിംപിൾ മോഡ്, സ്ക്രീൻ ഷെയറിംഗ്, പ്രായമേറിയ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത മറ്റ് ഫീച്ചറുകൾ എന്നിവയും വികസിപ്പിച്ചെടുക്കുകയുണ്ടായി. റിലീസ് ചെയ്തതുമുതൽ, ഈ സവിശേഷതകൾക്ക് ഉപയോക്താക്കളിൽ നിന്ന് വളരെയധികം പോസിറ്റീവായ ഫീഡ്ബാക്കുകൾ ലഭിക്കുകയും സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ പ്രായമായ ആളുകൾ നേരിടുന്ന സാധാരണ വെല്ലുവിളികൾ പരിഹരിക്കാൻ സഹായകമാവുകയും ചെയ്തു.

 

ഇന്ത്യയിലെ മൊത്തത്തിലുള്ള ഇന്നൊവേഷൻ സംസ്കാരം ത്വരിതപ്പെടുത്തുന്നതിനും എലവേറ്റ് പ്രോഗ്രാമിന് കീഴിൽ ഇൻഡസ്ട്രിയിൽ അടുത്ത വലിയ സാങ്കേതിക മാറ്റം കൊണ്ടുവരാൻ കഴിവുള്ള സ്റ്റാർട്ടപ്പുകൾക്ക് മാർഗദർശനം നൽകുന്നതിന് OPPO ഇന്ത്യയിൽ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. OPPO എലിവേറ്റിന്റെ രണ്ടാം പതിപ്പിനായുള്ള അപേക്ഷകൾ 2022 മെയ് 16 മുതൽ ജൂലൈ 10 വരെ സമർപ്പിക്കാവുന്നതാണ്. ഇതിനെത്തുടർന്ന്, OPPOയുടെ വിലയിരുത്തലും തുടർന്ന് ജൂറിയുടെ അവതരണവും വിജയികളുടെ പ്രഖ്യാപനവും ആഗസ്ത് 5 ന് നടക്കും. പ്രപ്പോസലുകൾ സമർപ്പിക്കാനും പ്രപ്പോസലുകൾ റഫർ ചെയ്യാനും പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ അറിയുവാനും, ദയവായി OPPO എലിവേറ്റ് വെബ്സൈറ്റ് https://www.oppo.com/in/events/elevate/ സന്ദർശിക്കുക.

Related Topics

Share this story