Times Kerala

  OPPO ഇന്ത്യ 10,000 ഗ്രാമീണ സ്ത്രീകളെ 'സൈബർ സാംഗിനി'കളായി ശാക്തീകരിക്കുന്നു

 
  OPPO ഇന്ത്യ 10,000 ഗ്രാമീണ സ്ത്രീകളെ 'സൈബർ സാംഗിനി'കളായി ശാക്തീകരിക്കുന്നു
 

OPPO ഇന്ത്യയും CSC അക്കാദമിയും ചേർന്ന് ഗ്രാമീണ, അർദ്ധ-നഗര സ്ത്രീകളെ ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ പിന്തുണയോടെ സൈബർ സാംഗിനി പ്രോഗ്രാമിലൂടെ ശാക്തീകരിക്കുന്നു. 10,000 സ്ത്രീകള്ക്ക് സൈബർ സുരക്ഷയിലും സൈബർ വെൽനസിലും പരിശീലനം നല്കുന്ന ഈ സംരംഭം, സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അംബാസഡർമാരാകുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും കൊണ്ട് അവരെ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നത്. 45 ദിവസത്തെ കോഴ്സ് പൂർത്തിയാകുമ്പോൾ, പങ്കെടുക്കുന്നവർക്ക് NIELIT-ൽ നിന്ന്  ലഭിക്കുന്ന  സർട്ടിഫിക്കറ്റിലൂടെ അവരുടെ പ്രദേശങ്ങളിൽ തൊഴിൽ, ഉപജീവന അവസരങ്ങൾ എന്നിവയിലേക്ക് വാതിലുകൾ തുറക്കും.

സൈബർ സംഭവങ്ങളിൽ നിന്ന് ഓരോ പൗരന്മാര്ക്കുമുള്ള സംരക്ഷണം ലഭിക്കാന് നിലവിലുള്ള നിയമങ്ങളെയും ചട്ടക്കൂടുകളെയും കുറിച്ച് സൈബർ സംഗിനികൾക്ക് പരിശീലനം നൽകും. "മനുഷ്യരാശിക്കുള്ള സാങ്കേതികവിദ്യയും ലോകത്തിന് ദയയും" എന്ന OPPO യുടെ കാഴ്ചപ്പാടിന് അനുസൃതമായി, സൈബർ സുരക്ഷയും സൈബർ വെൽനസ് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിലൂടെ സ്വയം പര്യാപ്തരാകുന്നതിനായി പൗരന്മാരിൽ നിന്ന് ചെറിയ ഒരു ഫീസ് ഈടാക്കാൻ ഈ സ്ത്രീകൾക്ക് അനുവാദം നല്കും. MEITY-യുടെ സ്റ്റേ സേഫ് ഓൺലൈനിന്റെ മൂല്യങ്ങൾ പങ്കുവെക്കുന്ന സൈബർ സാംഗിനി പ്രോഗ്രാം, പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗത്തിലും, ഡിജിറ്റൽ പേയ്മെന്റുകളിലേക്കുള്ള ദ്രുതഗതിയിലുള്ള മാറ്റത്തിലും , ഓൺലൈൻ ലോകത്ത് സുരക്ഷിതമായിരിക്കാൻ പൗരന്മാരിൽ അവബോധം വളർത്താൻ ലക്ഷ്യമിടുന്നു.  സൈബർ ആക്രമണം, സൈബർ ഭീഷണിപ്പെടുത്തൽ, ഡാറ്റ മോഷണം, ബിസിനസ്/പ്രശസ്തി നഷ്ടം എന്നിവ റിപ്പോർട്ട് ചെയ്യുമ്പോൾ ഓരോ ഇന്റർനെറ്റ് ഉപയോക്താവും സ്വീകരിക്കേണ്ട മുൻകരുതലുകൾ കോഴ്സ് ഉൾക്കൊള്ളുന്നു.

“സൈബർ ആക്രമണങ്ങളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയും സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധമില്ലായ്മയും കാരണം, സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർത്ഥികൾ, പ്രായമായവർ, വിദ്യാഭ്യാസമില്ലാത്തവർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് ഗ്രാമങ്ങളിൽ പ്രാദേശിക തലത്തിലുള്ള പിന്തുണാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടത് നിർണായകമാണ്. ഇന്റർനെറ്റിന്റെ അപകടങ്ങൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതും ദൂരവ്യാപകവുമാണ്. OPPO-യുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, സൈബർ സംഗിനി പ്രോഗ്രാമിലൂടെ, ഈ വെല്ലുവിളികൾക്ക് ശക്തമായ ഒരു പരിഹാരം നൽകിക്കൊണ്ട്, തുടർച്ചയായി പരിശീലനം നേടുകയും പിന്തുണ നല്കുകയും ചെയ്യുന്ന സൈബർ-സുരക്ഷാ അംബാസഡർമാരാകാൻ വ്യക്തികളെ പ്രാപ്തരാക്കും.” ഈ സംരംഭത്തിന്റെ ആരംഭം സംബന്ധിച്ച്, CSC SPV യുടെ എംഡിയും സിഇഒയുമായ ശ്രീ സഞ്ജയ് കുമാർ രാകേഷ് പറഞ്ഞു.

"ഇന്ത്യ അതിന്റെ ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെത്താൻ മികച്ച രീതിയിലുള്ള ശ്രമം നടത്തുമ്പോൾ, ഓൺലൈൻ അപകടസാധ്യതകളെയും സുരക്ഷാ നടപടികളെയും സംബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കളെയും ബോധവത്കരിക്കുക മാത്രമല്ല, സൈബർ ശുചിത്വം സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കാമ്പെയ്ൻ ആരംഭിക്കുന്നതിന് CSC അക്കാദമിയുമായി സഹകരിക്കുന്നതില് OPPO അഭിമാനിക്കുന്നു. പൗരന്മാരുടെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഈ സംരംഭം നിർണായക ചുവടുവെപ്പാണ്.  ഡിജിറ്റൽ പരിവർത്തനത്തിലൂടെ 

എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹികവും സാമ്പത്തികവുമായ വളർച്ച എന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണിത്.”ഈ സഹകരണത്തെക്കുറിച്ച് സംസാരിക്കവേ OPPO ഇന്ത്യയുടെ പബ്ലിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് വിവേക് വസിഷ്ഠ പറഞ്ഞു.

ശോഭനമായ നാളേക്കായി വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സാമൂഹിക, ഡിജിറ്റൽ, സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന ഒരു പാരമ്പര്യം OPPO ഇന്ത്യയ്ക്കുണ്ട്. യുവാക്കൾക്കിടയിൽ നവീകരണത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്, OPPO ഇന്ത്യ എലവേറ്റ്, ജീനിയസ്+ തുടങ്ങിയ നൈപുണ്യ വികസന പരിപാടികൾ നടത്തിവരുന്നുണ്ട്. കൂടാതെ, OPPO UNDP-യുമായി സഹകരിച്ച് പരിസ്ഥിതി പദ്ധതികൾ ആരംഭിക്കുകയും കോവിഡ്-19 മഹാമാരി സമയത്ത് പൗരന്മാരുടെ ക്ഷേമത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ശ്വസന യന്ത്രങ്ങൾ, OPPO ബാൻഡുകൾ എന്നിവ സംഭാവന ചെയ്തുകൊണ്ട് രാജ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഈയിടെ, OPPO ഇന്ത്യ, കേസരി ദേവി ചാരിറ്റബിൾ ട്രസ്റ്റുമായും MENSA ഇന്ത്യയുമായും സഹകരിച്ച് നിരാലംബരായ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഡിജിറ്റൽ പഠന ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ട്.
 

Related Topics

Share this story