Times Kerala

 ഇന്ത്യയിലെ ഏറ്റവും മികച്ച 5 വെണ്ടർമാരിൽ 2022 Q3-ൽ 14% Y-O-Y വളർച്ചയോടെ അതിവേഗം വളരുന്ന വെണ്ടർ ആയി OPPO

 
 സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം, മികച്ച സവിശേഷതകളുമായി ഓപ്പോ കളര്‍ഒഎസ് 12
 

കാനലിസിന്റെ Q3 2022 ഷിപ്പ്മെന്റ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് വെണ്ടർമാരിൽ Y-O-Y  ഏറ്റവും വേഗത്തിൽ വളരുന്ന വെണ്ടറായി ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO ഉയർന്നു. 2022 പാദം 3-ല് 14% Y-O-Y വളർച്ചയും 7.1 ദശലക്ഷം ഷിപ്മെന്റുമായി OPPO ഇന്ത്യ വർഷം മുഴുവനും സുസ്ഥിരമായ വളര്ച്ച കാഴ്ചവച്ചു.

വർഷങ്ങളായി, OPPO ഇന്ത്യ,  വിവിധ വില വിഭാഗങ്ങളിലുടനീളം തങ്ങളുടെ ഉപഭോക്താക്കൾ ഒരുപടി മുന്നിൽ നിൽക്കുന്നു എന്ന് ഉറപ്പാക്കാൻ, മികച്ച ഇൻ-ക്ലാസ് സാങ്കേതികവിദ്യ ഫീച്ചർ ചെയ്യുന്ന, ഉപകരണങ്ങളുടെ ശക്തമായ ഒരു പോർട്ട്ഫോളിയോ തന്നെ പുറത്തിറക്കിയിട്ടുണ്ട്. വിൽപ്പനയുടെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ യഥാക്രമം 105%, 124% ലക്ഷ്യം നേടിയ Reno8 Pro 5G, Reno8 5G എന്നിവയ്ക്ക് ലഭിച്ച അസാധാരണമായ പ്രതികരണം ഇതിന്റെ സാക്ഷ്യമാണ്. കൂടാതെ, താങ്ങാവുന്ന വിലയിൽ പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യുന്ന F സീരീസ് മില്ലേനിയലുകൾക്കിടയിൽ ആരാധകരുടെ പ്രിയങ്കരമായി മാറി. 2022-ൽ F21 പ്രോ നേടിയ 68% വളർച്ചയാണ് ഇതിന്റെ ഉത്തമ ഉദാഹരണം. മികച്ച ഇൻ-ക്ലാസ് സാങ്കേതികവിദ്യ കൂടുതൽ ആക്സസ് ചെയ്യുകയെന്ന കാഴ്ചപ്പാടോടെ വന്ന, OPPO-യുടെ K സീരീസ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി, അവരുടെ K10 5G രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട 5G ഡിവൈസുകളിൽ ഒന്നായി മാറുകയും ചെയ്തു.

ഉപഭോക്താക്കൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം നൽകുമെന്ന വാഗ്ദാനത്തോടെ, OPPO ഇന്ത്യ, ഇന്ത്യയിൽ 5G നടപ്പിലാക്കിയ ഉടൻ തന്നെ അവരുടെ എല്ലാ ഉപയോക്താക്കൾക്കും 5G അനുഭവം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയുണ്ടായി. ഒരു നോൺ-സ്റ്റാൻഡലോൺ നെറ്റ്വർക്കിൽ 5G പിന്തുണയ്ക്കുന്ന വ്യത്യസ്ത സെഗ്മെന്റുകളിലുടനീളം 5G ഡിവൈസുകളുടെ ശക്തമായ ഒരു ഇക്കോസിസ്റ്റം ബ്രാൻഡ് നിർമ്മിച്ചിട്ടുണ്ട്. OPPO ഇന്ത്യ 2022 സെപ്തംബർ മുതൽ ഒരു സ്റ്റാന്ഡലോണ് നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നതിനായി F21 Pro 5G, K10 5G ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും 5G നടപ്പിലാക്കുന്നതിന് അനുസൃതമായി OTA അപ്ഡേറ്റ് പൂർത്തിയാക്കുവാനും തുടങ്ങി.

“ഇൻസ്പിരേഷൻ എഹെഡ് എന്ന ഞങ്ങളുടെ ബ്രാൻഡ് നിർദ്ദേശത്തിന് അനുസൃതമായി, OPPO-യിൽ ഞങ്ങൾ സ്മാർട്ട്ഫോൺ സാങ്കേതികവിദ്യകളിലെ പുതുമകളില് അഭിമാനിക്കുന്നവരാണ്. ഉപഭോക്താക്കളുടെടെ ജീവിതം സൗകര്യപ്രദമാക്കുന്ന ഒരു ഉൽപ്പന്ന ഇക്കോസിസ്റ്റം വഴി ഞങ്ങൾ അവരുമായുള്ള ബന്ധം വിപുലീകരിക്കുന്നു. ഞങ്ങളുടെ Y-O-Y സുസ്ഥിര വളർച്ച OPPO അതിന്റെ ഉൽപ്പന്നങ്ങളില് കൊണ്ടുവരുന്ന പുതുമകളെ ഞങ്ങളുടെ ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നതിന്റെ സാക്ഷ്യപത്രമാണ്. ഇന്ത്യൻ വിപണിക്കായി അത്യാധുനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് സാങ്കേതികവിദ്യയിലും നൂതനത്വത്തിലും അതിരുകൾ ഭേദിക്കുന്നത് ഞങ്ങൾ തുടരും.’’ ഈ നാഴികക്കല്ലിനെ കുറിച്ച് OPPO ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ദമ്യന്ത് സിംഗ് ഖനോറിയ പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ സുസജ്ജമായ നിർമ്മാണ യൂണിറ്റിന്റെ പിന്തുണയോടെ, 2022-ൽ തുടർച്ചയായി രണ്ട് പാദങ്ങളിലും മേക്ക് ഇൻ ഇന്ത്യ ഉൽപ്പന്ന കയറ്റുമതിയിൽ OPPO ഇന്ത്യയെ ഒരു ലീഡറായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ച "ആത്മനിർഭർ ഭാരത്" ദൗത്യത്തിനും OPPO ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. SME-കളെയും MSME-കളെയും അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ശാക്തീകരിക്കുന്നതിനും ഇന്ത്യയിൽ ശക്തമായ ഒരു സ്മാർട്ട്ഫോൺ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുമായി 'വിഹാൻ' പദ്ധതിയും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമിന് കീഴിൽ, OPPO ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കും.
 

Related Topics

Share this story