Times Kerala

 ഇനി ഇഷ്ടമുള്ള ചാറ്റുകൾ പിൻ ചെയ്ത് വെക്കാം ; പുതിയ അപ്‌ഡേഷനുമായി വാട്ട്സ്ആപ്പ്

 
 ഇനി ഇഷ്ടമുള്ള ചാറ്റുകൾ പിൻ ചെയ്ത് വെക്കാം ; പുതിയ അപ്‌ഡേഷനുമായി വാട്ട്സ്ആപ്പ്
 ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സാപ്പ് . ഇപ്പോളിതാ ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. വാട്ട്സാപ്പിൽ ഇനി ഇഷ്ടമുള്ള ചാറ്റുകൾ പിൻ ചെയ്ത് വെക്കാം എന്നതാണ് പുതിയ അപ്‌ഡേഷൻ. കഴിഞ്ഞ ദിവസമാണ് അപ്ഡേറ്റുമായി ആപ്പെത്തിയത്. അഞ്ച് ചാറ്റ് വരെ പിൻ ചെയ്തു വെയ്ക്കാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്. നിലവിൽ മൂന്ന് ചാറ്റ് വരെയാണ് ചാറ്റ് ഫീഡിന് മുകളിലായി പിൻ ചെയ്ത് വെയ്ക്കാൻ കഴിയുന്നത്. ഈ ഫീച്ചറിലാണ് വാട്ട്സാപ്പ് മാറ്റം കൊണ്ടുവരുന്നത്. വാട്ട്സാപ്പ് തുറക്കുമ്പോൾ തന്നെ പ്രാധാന്യമില്ലാത്ത ഗ്രൂപ്പുകളും മറ്റും സ്ക്രോൾ ചെയ്ത് താഴെ പോകാതെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ഉപയോക്താക്കൾക്ക് കണ്ടെത്താം. പുതിയ അപ്ഡേറ്റിനെ കുറിച്ച് വാബെറ്റ് ഇൻഫോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Topics

Share this story