Times Kerala

 ഇനി വോയ്സ് നോട്ടുകളും സ്റ്റാറ്റസാക്കാം; അടിപൊളി അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

 
whatsapp
 
 ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സാപ്പ്. ഇപ്പോൾ വാട്‌സാപ്പിന്റെ പ്രധാന സവിശേഷതയിലൊന്നായ സ്റ്റാറ്റസ് ഫീച്ചറില്‍ വൈകാതെ പുതിയൊരു അപ്‌ഡേറ്റ് വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. അധികം വൈകാതെ വോയ്സ് നോട്ടുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ ഉപയോക്താക്കൾക്ക് സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കാന്‍ സാധിക്കുന്നത്.  ചില ഐ.ഒ.എസ്. ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. എല്ലാവരിലേക്കുമായി ഈ ഫീച്ചര്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സാപ്പ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകളാകും വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുകയെന്നാണ് വിവരങ്ങള്‍. 

Related Topics

Share this story