Times Kerala

 ഇനി സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

 
സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്
 ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സാപ്പ്. ഇടയ്ക്കിടെ  ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍  അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ ഉപയോഗം. ഡെസ്‌കടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വന്നേക്കാം.

Related Topics

Share this story