Times Kerala

 നത്തിങ് ഫോണുകൾ ഇനി ഓഫ്‌ലൈനായും.!

 
 നത്തിങ് ഫോണുകൾ ഇനി ഓഫ്‌ലൈനായും.!
 നത്തിങ് ഫോണുകൾ ഇനി ഓഫ്‌ലൈനായും വിൽക്കും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയാകും വിൽപ്പന നടത്തുക. ക്ഷണിക്കപ്പെട്ടവർക്ക് ഫ്ലിപ്പ്കാർട്ടിലെ പ്രീ- ഓർഡർ സംവിധാനം വഴി ഫോൺ വാങ്ങാനാകുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഈയിടെ ഒരു ഇ- കോമേഴ്സ് പ്ലാറ്റ്ഫോമിലും ഫോൺ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ബെനഫിറ്റുകളും ആകർഷകമായ ഓഫറുകളുമുണ്ടാകും. നത്തിംഗ് ഫോൺ 1 ന് പ്രീ-ഓർഡർ പാസ് ലഭിക്കുന്നതിന്, ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യുകയും നതിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും വേണം. ഡെപ്പോസിറ്റായി 2,000 രൂപ നൽകണം. തുടർന്ന് നിങ്ങളുടെ അവസരം വരുമ്പോൾ സ്‌മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡർ പാസ് കമ്പനി നിങ്ങൾക്ക് ഇ മെയിലായി അയച്ചു തരും. ഫോൺ ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പാസ് ഉപയോഗിച്ച് ഫോൺ മുൻകൂട്ടി ഓർഡർ ചെയ്തവർക്ക്  ഹാൻഡ്‌സെറ്റ് ബുക്ക് ചെയ്യാൻ ചില ഓഫറുകൾ ലഭിക്കാനും സാധ്യതയുണ്ട്.നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. 

Related Topics

Share this story