Times Kerala

 ആറല്ല, ഇനി മുതൽ ഇഷ്ടമുള്ള ഇമോജി കൊടുക്കാം; പുതിയ അപ്‌ഡേറ്റുമായി വാട്സാപ്പ്

 
whatsapp
 വാട്സാപ്പ് മെസെജിന് ഇനി മുതൽ ഇഷ്ടമുള്ള ഇമോജി കൊടുക്കാം. വാട്ട്‌സ്ആപ്പ് റിയാക്ഷൻ ഫീച്ചർ പുറത്തിറങ്ങി തുടങ്ങി രണ്ട് മാസത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് തുടക്കത്തിൽ ആറ് ഇമോജികൾ മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. വാട്ട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. നാല് വർഷത്തെ പരീക്ഷണത്തിന് ഒടുവിൽ മെയ് തുടക്കത്തിലാണ് വാട്ട്‌സ്ആപ്പ് റിയാക്ഷൻ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. ടെലിഗ്രാം, ഐമെസേജ്, സ്ലാക്ക്, കൂടാതെ ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ഒപ്പം എത്തുകയായിരുന്നു വാട്സാപ്പിന്റെ ലക്ഷ്യം.   

Related Topics

Share this story