Times Kerala

 ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യത ശക്തമാക്കി വാട്സ്ആപ്പ്

 
 ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യത ശക്തമാക്കി വാട്സ്ആപ്പ്
 വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയത് നടക്കില്ല. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ.  വാട്സാപ്പിലെ ഈ ഫീച്ചർ  പലരും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെ തുടർന്നാണ് അപ്ഡേഷൻ.വ്യൂ വൺസ് മെസെജുകളിലെ സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. 

Related Topics

Share this story