Times Kerala

 ന്യൂസ് റൂം പോസ്റ്റ്: സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്ത് മെറ്റ

 
 ന്യൂസ് റൂം പോസ്റ്റ്: സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്ത് മെറ്റ
 

കൊച്ചി: ഡേറ്റ പോളിസി എന്നറിയപ്പെട്ടിരുന്ന സ്വകാര്യതാ നയം അപ്ഡേറ്റ് ചെയ്ത് മെറ്റ. കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരിൽ നിന്നും സ്വകാര്യതാ വിദഗ്ധരിൽ നിന്നുമുള്ള പ്രതികരണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനായാസം മനസിലാക്കുന്നതിനും ഏറ്റവും പുതിയ സേവനങ്ങളെ പ്രതിഫലിപ്പിക്കുന്നതിനുമായി സ്വകാര്യതാ നയത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ടെക്സ്റ്റ് വ്യത്യസ്തമായി കാണപ്പെടുമെങ്കിലും  പുതുക്കിയ നയത്തിന്റെ അടിസ്ഥാനത്തിൽ മെറ്റ പുതിയ അപ്ഡേറ്റിൽ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുകയോ ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ല. കൂടാതെ  സേവന വ്യവസ്ഥകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഡേറ്റ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയെന്നതാണ് ഈ അപ്ഡേറ്റിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ മൂല്യം ഉറപ്പു നൽകുന്ന വ്യക്തിഗത അനുഭവം ലഭ്യമാക്കാൻ സദാ സജ്ജമാണ് മെറ്റ. സ്വകാര്യതാ നയം, സേവന വ്യവസ്ഥകൾ എന്നിവയിൽ നിന്ന് അവരവരുടെ പ്രദേശത്തിന് അനുസരിച്ച് എന്തൊക്കെയാണ് പ്രതീക്ഷിക്കേണ്ടതെന്നതു സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ഫേസ്ബുക്കിലും ഇ൯സ്റ്റഗ്രാമിലും മെസഞ്ചറിലും ജനങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ ലഭിക്കും. ജൂലൈ 26 മുതൽ ഈ അപ്ഡേറ്റുകൾ പ്രാബല്യത്തിൽ വരും. ഫേസ്ബുക്ക്, ഇ൯സ്റ്റഗ്രാം, മെസഞ്ച൪ എന്നിവയ്ക്കും മറ്റ് മെറ്റ ഉത്പന്നങ്ങൾക്കും മെറ്റയുടെ പുതുക്കിയ സ്വകാര്യതാ നയം ബാധകമായിരിക്കും. വാട്ട്സ്അപ്പ്, വ൪ക്ക് പ്ലേസ്, ഫ്രീ ബേസിക്സ്, മെസഞ്ച൪ കിഡ്സ് എന്നിവയ്ക്കും സ്വന്തമായി സ്വകാര്യതായ നയങ്ങളുള്ള, ഫേസ്ബുക്ക് അക്കൗണ്ടില്ലാത്ത ക്വസ്റ്റ് ഡിവൈസുകളുടെ ഉപയോഗത്തിനും ഇതു ബാധകമായിരിക്കില്ല.

Related Topics

Share this story