Times Kerala

 മോട്ടോ ജി22 ഇന്ത്യയിലേക്ക്.!

 
 മോട്ടോ ജി22 ഇന്ത്യയിലേക്ക്.!
 മോട്ടോ ജി22 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോട്ടറോള. ബജറ്റ് വിഭാഗത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഏപ്രില്‍ 8 ന് എത്തും. മോട്ടോ ജി22 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളും വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ യൂറോപ്യന്‍ വിപണിയില്‍ ഈ ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു.6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം എന്നിവയും അതിലേറെയും സവിശേഷതകളും പുതിയ ഫോണിനുണ്ട്. ഐഫോണിന് സമാനമായ ഫ്‌ലാറ്റ് എഡ്ജ് ഡിസൈനാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. 90Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവും ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് മോട്ടോ ജി22 അവതരിപ്പിക്കുന്നത്. മീഡിയടെക് ഹീലിയോ ജി37 SoC, 4GB വരെ റാം എന്നിവയാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, മാക്രോ ലെന്‍സ്, ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി22 അവതരിപ്പിക്കുന്നത്. 

Related Topics

Share this story